Exit Poll 2024 | കേരളം യുഡിഎഫിനൊപ്പം, എൽഡിഎഫ് നില മെച്ചപ്പെടുത്തും; ബിജെപി അക്കൗണ്ട് തുറക്കുമെന്നും പ്രവചനം

Exit Poll 2024 | കേരളം യുഡിഎഫിനൊപ്പം, എൽഡിഎഫ് നില മെച്ചപ്പെടുത്തും; ബിജെപി അക്കൗണ്ട് തുറക്കുമെന്നും പ്രവചനം

കേരളത്തിൽ യുഡിഎഫ് മുന്നേറ്റം തുടരുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് അനുകൂല വികാരമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. എല്‍ഡിഎഫ് 2019 ല്‍ നിന്നും ഇത്തവണ നില മെച്ചപ്പെടുമെന്ന് എക്‌സിറ്റ് പോളുകള്‍ വിലയിരുത്തുമ്പോള്‍ ബിജെപി നേട്ടമുണ്ടാക്കുമെന്നും സര്‍വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ടൈംസ് നൗ - ഇടിജി എക്സിറ്റ് പോള്‍ ഫലത്തില്‍ 14 മുതല്‍ 15 സീറ്റുകള്‍ യുഡിഎഫ് നേടുമ്പോള്‍ 4 സീറ്റുകള്‍ എല്‍ഡിഎഫിനും നേടുമെന്നും ഒരു സീറ്റ് എന്‍ഡിഎ നേടുമെന്നും ചൂണ്ടിക്കാട്ടുന്നു.

അതേസമയം എബിപി-സി വോട്ടർ എക്‌സിറ്റ് പോൾ പ്രകാരം യുഡിഎഫിന് കൃത്യമായ മേൽകൈ ഉണ്ടാവുമെന്നാണ് പ്രവചനം. 17 സീറ്റുകൾ മുതൽ 19 സീറ്റുകൾ വരെ യുഎഡിഎഫിനും എൻഡിഎയ്ക്ക് 1 മുതൽ 3 സീറ്റുകൾ ലഭിക്കുമെന്നുമാണ് പ്രവചനം. അതേസമയം എൽഡിഎഫിന് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്നുമാണ് പ്രവചനം.

ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോള്‍ ഫലത്തില്‍ എൽ ഡി എഫ് - 0-1 സീറ്റുകളും യുഡിഎഫ് 13-14 സീറ്റുകളും എന്‍ഡിഎ 2-3 സീറ്റുകളും നേടുമെന്നാണ് പ്രവചനം. 29 ശതമാനം വോട്ടുകള്‍ എല്‍ഡിഎഫ് നേടുമ്പോള്‍ യുഡിഎഫ് 41 ശതമാനം വോട്ടുകള്‍ നേടുമെന്നും എന്‍ഡിഎ 27 ശതമാനം വോട്ടുകള്‍ നേടുമെന്നുമാണ് പ്രവചനം.

ഇന്ത്യ ടിവിയുടെ എക്സിറ്റ് പോള്‍ഫലത്തില്‍ കേരളത്തില്‍ 13 മുതല്‍ 15 സീറ്റുകള്‍ യുഡിഎഫും 3 മുതല്‍ 5 സീറ്റുകള്‍ എല്‍ഡിഎഫും ഒന്ന് മുതല്‍ മൂന്ന് സീറ്റുകള്‍ വരെ എന്‍ഡിഎയും നേടുമെന്നാണ് പ്രവചനം.

ന്യൂസ് 18 ഐപിഎസ്ഒഎസ് സർവേ പ്രകാരം യുഡിഎഫ് 15 മുതല്‍ 18 സീറ്റുകളും എല്‍ഡിഎഫ് 2 മുതല്‍ 5 സീറ്റുകളും എന്‍ഡിഎ 1 മുതല്‍ 3 സീറ്റുകളും നേടുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം.

ജന്‍ കീ ബാത്ത്

യുഡിഎഫ്- 14-17

എല്‍ഡിഎഫ്- 3-5

എന്‍ഡിഎ- 0-1

logo
The Fourth
www.thefourthnews.in