പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വോട്ടു ചെയ്യാന്‍ ട്രെയിന്‍ കേറിക്കോ! ബെംഗളൂരു മലയാളികള്‍ക്ക് പ്രത്യേക സർവീസുമായി റെയില്‍വെ

കൊച്ചുവേളിയിലേക്കും കോഴിക്കോട് വഴി മംഗളൂരുവിലേക്കുമാണ് പ്രത്യേകം ട്രെയിനുകള്‍

ലോക്‌സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടുചെയ്യുന്നതിനായി ബെംഗളൂരു മലയാളികള്‍ക്ക് പ്രത്യേക ട്രെയിന്‍ സർവീസുകള്‍ ഒരുക്കി ഇന്ത്യന്‍ റെയില്‍വെ. കൊച്ചുവേളിയിലേക്കും കോഴിക്കോട് വഴി മംഗളൂരുവിലേക്കുമാണ് പ്രത്യേകം ട്രെയിനുകള്‍. ഏപ്രിൽ 25ന് സർ എം വിശ്വേശരയ്യ ടെർമിനൽ സ്റ്റേഷനിൽ നിന്ന് രണ്ട് ട്രെയിനുകളും പുറപ്പെടും. 06549/06550, 06553/06554 എന്നിവയാണ് ട്രെയിന്‍ നമ്പറുകള്‍.

പ്രതീകാത്മക ചിത്രം
വോട്ടിങ് ശതമാനം കുറഞ്ഞു, ബിജെപി ഭയന്നു? ട്രാക്ക് മാറ്റി മോദി, വിദ്വേഷപ്രസംഗത്തിന് രാജസ്ഥാന്‍ തിരഞ്ഞെടുത്തതിന് പിന്നില്‍

25ന് വൈകിട്ട് 3.50ന് ബെംഗളൂരു എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ പോളിങ് ദിവസമായ ഏപ്രിൽ 26 വെള്ളിയാഴ്ച രാവിലെ ഏഴുമണിക്ക് കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തും. വോട്ട് ചെയ്ത് ഇതേ ട്രെയിനിൽ രാത്രി തന്നെ മടങ്ങാനും അവസരമുണ്ട്. ഏപ്രിൽ 26 രാത്രി 11.50ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് ഏപ്രിൽ 27 രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ എത്തിച്ചേരും.

ഏഴ് ഘട്ടമായി ക്രമീകരിച്ചിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ 19നാണ് ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ 21 സംസ്ഥാനങ്ങളിലായി 102 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. വെള്ളിയാഴ്ചയാണ് രണ്ടാം ഘട്ടം. കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കും. ജൂണ്‍ ഒന്നിനാണ് അവസാന ഘട്ടം. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

logo
The Fourth
www.thefourthnews.in