മൂന്നാം ഘട്ട പോളിങ്ങ് ഇന്ന്, 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു

മൂന്നാം ഘട്ട പോളിങ്ങ് ഇന്ന്, 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു

മൂന്നാം ഘട്ടം വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ പകുതിയില്‍ അധികം മണ്ഡലങ്ങളും വിധിയെഴുതിക്കഴിയും. ബാക്കി വരുന്ന നാല് ഘട്ടങ്ങളിലായി രാജ്യത്തെ 263 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക

പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 12 സംസ്ഥാനങ്ങളിലായി 94 മണ്ഡലങ്ങളാണ് മൂന്നാം ഘട്ടത്തില്‍ വിധിയെഴുതുന്നത്. ഗുജറാത്ത്, ഗോവ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളായ ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി, ദാമന്‍ അന്‍ഡ് ദിയു തുടങ്ങിയ പ്രദേശങ്ങളിലെയും പോളിങ് പൂര്‍ത്തിയാകും. അസമില്‍ (4), ബിഹാര്‍ (5), ഛത്തീസ്ഗഡ് (7), മധ്യപ്രദേശ് (8), മഹാരാഷ്ട്ര (11), ഉത്തര്‍പ്രദേശ് (10), പശ്ചിമ ബംഗാള്‍ (4) എന്നിങ്ങനെയാണ് പോളിങ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മണ്ഡലങ്ങള്‍.

ഇതില്‍ ഗുജറാത്തിലെ സൂററ്റ് സീറ്റില്‍ ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പത്ത് സീറ്റുകള്‍ പട്ടികജാതി സംവരണവും 11 മണ്ഡലങ്ങള്‍ പട്ടിക വര്‍ഗ സംവരണവുമാണ്. മൂന്നാം ഘട്ടം വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ പകുതിയില്‍ അധികം മണ്ഡലങ്ങളും വിധിയെഴുതിക്കഴിയും. ബാക്കി വരുന്ന നാല് ഘട്ടങ്ങളിലായി രാജ്യത്തെ 263 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക.

മൂന്നാം ഘട്ട പോളിങ്ങ് ഇന്ന്, 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു
'ഹോം ഗ്രൗണ്ട്' നഷ്ടപ്പെട്ട് ശരദ് പവാര്‍; നാല്‍പ്പത് വര്‍ഷത്തെ ശീലം മാറ്റി, ബാരാമതിയിലെ കൊട്ടിക്കലാശം അതിവൈകാരികം

വോട്ടെടുപ്പ് നടക്കുന്ന സുപ്രധാന മണ്ഡലങ്ങള്‍

മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി അമിത് ഷാ ആണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നവരില്‍ പ്രമുഖന്‍. കോണ്‍ഗ്രസിന്റെ സോനാല്‍ രമാബായ് പട്ടേലാണ് അമിത് ഷായുടെ എതിരാളി. മഹാരാഷ്ട്രയിലെ ബരാമതിയാണ് മറ്റൊരു സുപ്രധാനമണ്ഡലം. പിളര്‍ന്ന് രണ്ടായ എന്‍സിപി നേര്‍ക്കുനേര്‍ പോരാടുന്നു എന്നതാണ് ബരാമതിയുടെ പ്രത്യേകത. ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലേ പവാറിന്റെ അനന്തരവനും എന്‍ഡിഎ പക്ഷത്ത് നിലകൊള്ളുകയും ചെയ്യുന്ന അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിനെയാണ് നേരിടുന്നത്.

മധ്യപ്രദേശിലെ വിധിഷ മണ്ഡലത്തില്‍ മുന്‍ മുഖ്യന്ത്രി ശിവരാജ് സിങ് ചൗഹാനും ഗുണയില്‍ ജ്യോദിരാതിത്യ സിന്ധ്യയും മത്സരിക്കുന്നു. ധര്‍വാഡയില്‍ കേന്ദ്ര മന്ത്രി പ്രല്‍ഹാദ് ജോഷി, ഹവേരിയില്‍ ബസവരാജ് ബൊമ്മൈ, തുടങ്ങിയവരും മത്സര രംഗത്തുണ്ട്.

പോളിങ് ശതമാനം ഏറെ പ്രധാനം

ആദ്യ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ വോട്ടിങ് ശതമാനത്തില്‍ വന്ന ഇടിവ് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. 102 മണ്ഡലങ്ങളില്‍ പോളിങ് നടന്ന ഒന്നാം ഘട്ടത്തില്‍ 66.14 ശതമാനം ആയിരുന്നു പോളിങ്. 70 ശതമാനമായിരുന്നു ഈ മണ്ഡലങ്ങളില്‍ പോളിങ്. രണ്ടാം ഘട്ടത്തില്‍ പോളിങ് നടന്ന 88 സീറ്റുകളില്‍ 83 എണ്ണത്തില്‍ കഴിഞ്ഞ 2019 ല്‍ 64.64 ശതമാനമായിരുന്നു പോളിങ് എങ്കില്‍ ഇത്തവണ 66.71 ശതമാനമായി കുറഞ്ഞിരുന്നു.

മൂന്നാം ഘട്ട പോളിങ്ങ് ഇന്ന്, 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു
പ്രജ്വല്‍ വീഡിയോയില്‍ പൊള്ളി ബിജെപി, കോണ്‍ഗ്രസിനെ പറ്റിച്ച് സ്ഥാനാര്‍ഥികള്‍, അമേഠി വിട്ട രാഹുല്‍; സംഭവബഹുലം മൂന്നാംഘട്ടം

2019 ലെ സീറ്റുനിലപരിശോധിച്ചാല്‍ ഭരണ കക്ഷിയായ എന്‍ഡിഎയ്ക്ക് അനുകൂലമായ വിധിയെഴുതിയവയാണ് ഭൂരിഭാഗം മണ്ഡലങ്ങളും. 75 മണ്ഡലങ്ങള്‍ ഭരണ മുന്നണിയുടെ സിറ്റിങ് സീറ്റുകളാണ്. എട്ടെണ്ണമാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയ്ക്ക് അവകാശപ്പെടാന്‍ കഴിയുന്നത്. ബാക്കിയുള്ള പത്ത് സീറ്റുകളില്‍ അവിഭക്ത ശിവസേന നാലെണ്ണത്തിലും അവിഭക്ത ശിവസേന 3 എണ്ണത്തിലും വിജയിച്ചിരുന്നു. ബജ്‌റുദ്ദീന്‍ അജ്മലിന്റെ എഐയുഡിഎഫ് (1), രണ്ട് സ്വതന്ത്രര്‍ എന്നിങ്ങനെയാണ് മറ്റ് സീറ്റുനില. ബിജെപി തനിച്ച് 71 സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ കോണ്‍ഗ്രസിന് കിട്ടിയത് നാല് സീറ്റുകള്‍ മാത്രമായിരുന്നു.

വോട്ട് ഷെയറിലും എന്‍ഡിഎ ആണ് മുന്നില്‍. എന്‍ഡിഎയ്ക്ക് 51.8 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികള്‍ക്ക് 31.9 ശതമാനം വോട്ട് കിട്ടി. പിന്നീട് പിളര്‍ന്ന ശിവസേനയുടെയും എന്‍സിപിയുടെയും വോട്ടുകള്‍ ഒഴികെയാണ് ഇന്ത്യമുന്നണിയുടെ വോട്ട് ഷെയര്‍.

logo
The Fourth
www.thefourthnews.in