'വ്യക്തികള്‍ക്ക് അവരുടേതായ സ്വകാര്യതയുണ്ട്'; അരുണ്‍ ഗോയലിന്റെ രാജിയെക്കുറിച്ച് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍

'വ്യക്തികള്‍ക്ക് അവരുടേതായ സ്വകാര്യതയുണ്ട്'; അരുണ്‍ ഗോയലിന്റെ രാജിയെക്കുറിച്ച് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന അരുണ്‍ ഗോയല്‍ രാജിവച്ച നടപടി വലിയ അഭ്യൂഹങ്ങള്‍ക്കാണ് തുടക്കമിട്ടത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ പ്രതസന്ധി എന്ന നിലയിലാണ് വിഷയം ചര്‍ച്ച ചെയ്യപ്പെട്ടത്. എന്തിനായിരുന്നു അരുണ്‍ ഗോയല്‍ രാജിവച്ചത് എന്നതിനെ കുറിച്ച് വിശദീകരിക്കുകയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

''അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത് ഞാന്‍ എപ്പോഴും ആസ്വദിച്ചിരുന്നു. എല്ലാ സ്ഥാപനങ്ങളിലും വ്യക്തികള്‍ക്ക് അവരുടേതായ സ്വകാര്യതയുണ്ട്. അദ്ദേഹത്തിന് വ്യക്തിപരമായ കാരണങ്ങളുണ്ടെങ്കില്‍, അതിനെ മാനിക്കേണ്ടതുണ്ട്'', എന്നായിരുന്നു രാജീവ് കുമാറിന്റെ പ്രതികരണം. അരുണ്‍ ഗോയലിന്റെ രാജിക്ക് പിന്നില്‍, രാജീവ് കുമാറുമായുള്ള അഭിപ്രായ യവ്യത്യാസമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന് കൂടിയാണ് രാജീവ് കുമാര്‍ മറുപടി നല്‍കുന്നത്.

'വ്യക്തികള്‍ക്ക് അവരുടേതായ സ്വകാര്യതയുണ്ട്'; അരുണ്‍ ഗോയലിന്റെ രാജിയെക്കുറിച്ച് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍
കര്‍ണാടകത്തിനൊപ്പം ആന്ധ്രയിലും താമര വിരിയിക്കാനാവുമോ? തെക്കേ ഇന്ത്യയിലെ ബിജെപി പ്രതീക്ഷകള്‍ക്കുപിന്നിലെ രാഷ്ട്രീയം

അരുണ്‍ ഗോയലിന്റെ അപ്രതീക്ഷിത രാജിയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ ഒഴിവുകള്‍ നികത്താതതുമായിരുന്നു തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് രാജ്യത്തെ ആശങ്കയിലാക്കിയത്. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ ഒഴിവിലേക്ക് നിയമനം നടത്തുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അനൂപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിച്ചിരുന്നു.

വ്യാഴാഴ്ചയാണ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറിനേയും സുഖ്ബീര്‍ സിങ് സന്ധുവിനേയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിച്ചത്. പ്രധാനമന്ത്രി അധ്യക്ഷനായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയും അടങ്ങിയ സമിതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുത്തത്.

'വ്യക്തികള്‍ക്ക് അവരുടേതായ സ്വകാര്യതയുണ്ട്'; അരുണ്‍ ഗോയലിന്റെ രാജിയെക്കുറിച്ച് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍
ഏഴ് ഘട്ടം; മൂന്നര മാസം, ഫലം അറിയാന്‍ 46 ദിവസം കാത്തിരിപ്പ്; ലോക്സഭ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു

തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള പട്ടിക തനിക്ക് അവസാന നിമിഷമാണ് നല്‍കിയതെന്ന് അധിര്‍ രഞ്ജന്‍ ചൗധരി വിമര്‍ശിച്ചിരുന്നു. സമിതിയില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കരുതായിരുന്നു എന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

1985 ബാച്ചിലെ പഞ്ചാബ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അരുണ്‍ ഗോയലിനെ വിരമിച്ച ഉടനെ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത് അന്ന് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. 2022 നവംബര്‍ 18-ന് വിരമിച്ച ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത് നവംബര്‍ 22നായിരുന്നു. ഇതു ചോദ്യം ചെയ്ത് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in