ആദ്യഘട്ട വോട്ടെടുപ്പിന് പത്തു ദിവസം ബാക്കി; ഒടുവില്‍ മഹാരാഷ്ട്രയില്‍ മഹാസഖ്യം സീറ്റ് ധാരണയിലെത്തി

ആദ്യഘട്ട വോട്ടെടുപ്പിന് പത്തു ദിവസം ബാക്കി; ഒടുവില്‍ മഹാരാഷ്ട്രയില്‍ മഹാസഖ്യം സീറ്റ് ധാരണയിലെത്തി

ആകെയുള്ള 48 സീറ്റില്‍, ശിവസേന ഉദ്ധവ് താക്കറെ പക്ഷം 21 സീറ്റില്‍ മത്സരിക്കും

തര്‍ക്കങ്ങള്‍ക്കും മാരത്തണ്‍ ചര്‍ച്ചകള്‍ക്കും ഒടുവില്‍ മഹാരാഷ്ട്രയിലെ മഹാസഖ്യം സീറ്റ് ധാരണയിലായി. ലോക്‌സഭ തിരഞ്ഞെടുപ്പ് ആരംഭിക്കാന്‍ പത്തുദിവസം മാത്രം ബാക്കിനില്‍ക്കെയാണാ മഹാവികാസ് അഘാഡി സീറ്റ് ധാരണയില്‍ എത്തിയിരിക്കുന്നത്. ആകെയുള്ള 48 സീറ്റില്‍, ശിവസേന ഉദ്ധവ് താക്കറെ പക്ഷം 21 സീറ്റില്‍ മത്സരിക്കും. കോണ്‍ഗ്രസ് 17 സീറ്റിലും എന്‍സിപി ശരദ് പവാര്‍ പക്ഷം പത്ത് സീറ്റിലും മത്സരിക്കും.

മുംബൈയിലെ ആറ് മണ്ഡലങ്ങളില്‍ ശിവസേന (യുബിടി)യാണ് മത്സരിക്കുന്നത്. മുംബൈ സൗത്ത്, നോര്‍ത്ത് വെസ്റ്റ്, സൗത്ത് സെന്‍ട്രല്‍, സൗത്ത് ഈസ്റ്റ് സീറ്റുകളിലാണ് ശിവസേന (യുബിടി) മത്സരിക്കുന്നത്. നോര്‍ത്ത് മുംബൈ, നോര്‍ത്ത് സെന്‍ട്രല്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും.

ഭിവംഡി സീറ്റില്‍ ശിവസേന ഉദ്ധവ് പക്ഷത്തിന്റെ ചന്ദ്രഹാര്‍ പാട്ടീല്‍ മത്സരിച്ചേക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ രണ്ട് മണ്ഡലങ്ങളിലും ബിജെപിയാണ് വിജയിച്ചത്

മൂന്നു പാര്‍ട്ടികളും അവകാശവാദം ഉന്നയിച്ച ഭിവംഡി, സംഗാലി സീറ്റുകളിലും ധാരണയിലെത്തി. ഭിവംഡി മണ്ഡലം ശിവസേനയ്ക്കും സംഗലി മണ്ഡലം എന്‍സിപിക്കും ലഭിച്ചു. ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടതായും മുന്നണിക്ക് വേണ്ടി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് നാനാ പട്ടോള്‍ പറഞ്ഞു. ഭിവംഡി സീറ്റില്‍ ശിവസേന ഉദ്ധവ് പക്ഷത്തിന്റെ ചന്ദ്രഹാര്‍ പാട്ടീല്‍ മത്സരിച്ചേക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ രണ്ട് മണ്ഡലങ്ങളിലും ബിജെപിയാണ് വിജയിച്ചത്.

ആദ്യഘട്ട വോട്ടെടുപ്പിന് പത്തു ദിവസം ബാക്കി; ഒടുവില്‍ മഹാരാഷ്ട്രയില്‍ മഹാസഖ്യം സീറ്റ് ധാരണയിലെത്തി
'ഒരു പാവം കോടീശ്വരൻ'; നിയമപ്പഴുതുകളില്‍ രാജീവ് ചന്ദ്രശേഖര്‍ സമര്‍ത്ഥമായി ഒളിപ്പിച്ചത് ശതകോടികള്‍

അതേസമയം, എട്ടു സീറ്റുകള്‍ ആവശ്യപ്പെട്ട പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുജന്‍ അഘാഡിക്ക് ഒരു സീറ്റും ലഭിച്ചില്ല. ആദ്യം അഞ്ച് സീറ്റ് വേണമെന്നായിരുന്നു പ്രകാശ് അംബേദ്കരറിന്റെ ആവശ്യം. പിന്നീട് എട്ടു സീറ്റ് വേണമെന്നും ആവശ്യപ്പെട്ടു. ശിവസേനയ്ക്കും കോണ്‍ഗ്രസിനും അനുവദിച്ച സീറ്റുകള്‍ ഉള്‍പ്പെടെയായിരുന്നു പ്രകാശ് അംബേദ്കര്‍ ആവശ്യപ്പെട്ടത്. അനുനയിപ്പിക്കാന്‍ മഹാസഖ്യം ശ്രമിച്ചെങ്കിലും നടന്നില്ല. ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനമുള്ള പാര്‍ട്ടിയാണ് വഞ്ചിത് ബഹുജന്‍ അഘാഡി.

അഞ്ച് ഘട്ടമായാണ് മഹാരാഷ്ട്രയില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 19, 26, മെയ് 7, 13, 20 എന്നീ ദിവസങ്ങളിലാണ് വോട്ടെടുപ്പ്. ജൂണ്‍ നാലിനാണ് ഫലപ്രഖ്യാപനം.

logo
The Fourth
www.thefourthnews.in