മൂന്നായി പിരിഞ്ഞ് 'മുന്നണി' പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം പ്രതിസന്ധിയില്‍

മൂന്നായി പിരിഞ്ഞ് 'മുന്നണി' പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം പ്രതിസന്ധിയില്‍

ബിജെപി റാലികളില്‍ ശിവസേന ഷിന്‍ഡെ വിഭാഗത്തിന്റേയും എന്‍സിപി അജിത് പവാര്‍ സഖ്യത്തിന്റേയും പ്രവര്‍ത്തകര്‍ പങ്കെടുക്കില്ല

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബിജെപിയുടെ മഹായുതി സഖ്യത്തിന് രണ്ടു ഭാഗത്തുനിന്നുള്ള വെല്ലുവിളികള്‍ അതിജീവിക്കാനുണ്ട്. ഒന്ന് ഇന്ത്യ സഖ്യത്തിന്റെ ഭാഗത്തുനിന്നുള്ള കാടിളക്കിയുള്ള പ്രചാരണം, മറ്റൊന്നു സ്വന്തം ഘടകകക്ഷികളില്‍ നിന്നുള്ള 'പാരകള്‍'. ഒറ്റ മുന്നണിയായാണ് മത്സരിക്കുന്നതെങ്കിലും പല മണ്ഡലങ്ങളിലും മഹായുതി സഖ്യകക്ഷികള്‍ തമ്മില്‍ ഏകോപനമില്ല. ബിജെപി റാലികളില്‍ ശിവസേന ഷിന്‍ഡെ വിഭാഗത്തിന്റേയും എന്‍സിപി അജിത് പവാര്‍ സഖ്യത്തിന്റേയും പ്രവര്‍ത്തകര്‍ പങ്കെടുക്കില്ല. മറിച്ചും അങ്ങനെ തന്നെ.

സീറ്റ് വിഭജന പ്രശ്‌നങ്ങള്‍ നിലനിന്നിരുന്ന താനെ, മുംബൈ നോര്‍ത്ത് സെന്‍ട്രല്‍, മുംബൈ നോര്‍ത്ത് ഈസ്റ്റ്, മുംബൈ നോര്‍ത്ത്, മുംബൈ നോര്‍ത്ത് വെസ്റ്റ്, മുബൈ സൗത്ത് സെന്‍ട്രല്‍, അമ്രവതി, ബാരാമതി, നാസിക് മണ്ഡലങ്ങളില്‍ ഈ പിണക്കം പ്രകടമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലികളില്‍ പോലും എന്‍സിപിയുടേയും ശിവസേനയുടേയും പ്രവര്‍ത്തകര്‍ വലിയതോതില്‍ വിട്ടുനിന്നു. ഇത് ആയുധമാക്കുകയാണ് ഇന്ത്യ സഖ്യം.

ഇരു എന്‍സിപികളും തമ്മില്‍ ഏറ്റുമുട്ടിയ ഏറ്റവും നിര്‍ണായക മണ്ഡലമാണ് ബാരാമതി. എന്‍സിപി ശരദ് പവാര്‍ പക്ഷത്തിന് വേണ്ടി പവാറിന്റെ മകള്‍ സുപ്രിയ സുലെ രംഗത്തിറങ്ങിയപ്പോള്‍, ഏറ്റുമുട്ടിയത് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറാണ്. പവാര്‍ കുടുംബങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ ഈ മണ്ഡലത്തില്‍ പോലും ബിജെപി അണികള്‍ എന്‍സിപി അജിത് പവാര്‍ പക്ഷത്തിന്റെ പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനിന്നു എന്നാണ് റിപ്പോര്‍ട്ട്. മെയ് ഏഴിനായിരുന്നു ഇവിടെ വോട്ടെടുപ്പ്.

മൂന്നായി പിരിഞ്ഞ് 'മുന്നണി' പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം പ്രതിസന്ധിയില്‍
'ഇന്ത്യ സഖ്യത്തിന് പുറത്തുനിന്ന് പിന്തുണ', നിബന്ധന മുന്നോട്ടുവച്ച് മമത ബാനർജി

മഹാവികാസ് അഖാഡി സര്‍ക്കാരിനെ താഴെയിറക്കിയതിന് ശേഷം, പ്രത്യേക അജണ്ടകളൊന്നുമില്ലാതെ രൂപീകരിച്ച മുന്നണിയാണ് മഹായുതി. ഇതുകൊണ്ടുതന്നെ, പാര്‍ട്ടികള്‍ക്കിടയില്‍ ഒത്തൊരുമയും ഏകോപവനവുമില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. തങ്ങളുടെ നേതാക്കള്‍ കളം മാറിയതിനാല്‍ മാത്രം, പുതിയ സഖ്യത്തിനൊപ്പം നില്‍ക്കേണ്ടിവന്ന അണികളില്‍, പരസ്പര ധാരണയോ വിശ്വാസമോയില്ല. നേതാക്കള്‍ തമ്മില്‍ പോലും പരസ്പരം ധാരണയില്ലെന്നാണ് വിലയിരുത്തല്‍. എന്‍സിപി നേതാക്കള്‍ ബിജെപിയെ സംശയിക്കുന്നു, ബിജെപി നേതാക്കള്‍ തിരിച്ചും. തന്റെ പാര്‍ട്ടിയില്‍ നിന്ന് എംഎല്‍എമാരെ അടര്‍ത്തിമാറ്റാന്‍ ദേവേന്ദ്ര ഫഡ്‌നാവിസ് ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പോലും സംശയിക്കുന്നു.

മൂന്നായി പിരിഞ്ഞ് 'മുന്നണി' പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം പ്രതിസന്ധിയില്‍
ഗുജറാത്ത് ബിജെപിയില്‍ 'തോല്‍ക്കുന്ന' അമിത് ഷാ!

നിരവധി തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍, ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് ഈ സീറ്റുകളില്‍ മഹായുതി സഖ്യം ധാരണയിലെത്തിയത് തന്നെ. 28 സീറ്റിലാണ് ബിജെപി മത്സരിക്കുന്നത്. ശിവസേന ഷിന്‍ഡെ പക്ഷം 15 സീറ്റിലും എന്‍സിപി അജിത് പവാര്‍ പക്ഷം അഞ്ച് സീറ്റിലും മത്സരിക്കുന്നു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയുടെ മൂന്നു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ തട്ടകമായ താനെയില്‍ സീറ്റ് ധാരണയായത്. ശിവസേനയ്ക്ക് സീറ്റ് നല്‍കിയതിന് പിന്നാലെ, ബിജെപിയില്‍ നിന്ന് കൂട്ടരാജിയുണ്ടായി. ബിജെപിയുടെ ഗണേഷ് നായിക്കിന് സീറ്റ് വേണം എന്നായിരുന്നു പാര്‍ട്ടിയുടെ ആവശ്യം. പിന്നീട് നടന്ന തിരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ വിട്ടുനിന്നു. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് ചര്‍ച്ച നടത്തിയിട്ടും പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും വഴങ്ങിയില്ല. ഒടുവില്‍ സഖ്യകക്ഷികള്‍ വെവ്വേറെയായി മണ്ഡലത്തില്‍ പ്രചാരണം. കഴിഞ്ഞയാഴ്ച ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തിയതിനുശേഷം മാത്രമാണ് ചില പ്രവര്‍ത്തകരെങ്കിലും സംയുക്ത പ്രചാരണത്തിന് തയ്യാറായത്.

മൂന്നായി പിരിഞ്ഞ് 'മുന്നണി' പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം പ്രതിസന്ധിയില്‍
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ വലവീശി ബിജെപി, നോട്ട ആയുധമാക്കി കോണ്‍ഗ്രസ്; വേറിട്ട പ്രചാരണത്തില്‍ ഇന്‍ഡോര്‍

അഴിമതി തുടച്ചുനീക്കുമെന്ന് അവകാശപ്പെടുന്ന ബിജെപി, മുന്‍കാലങ്ങളില്‍ എന്‍സിപി അഴിമതി പാര്‍ട്ടിയാണ് എന്ന ആരോപണം ശക്തമായി ഉന്നയിച്ചിരുന്നു. എന്നാല്‍, അതിലെ പ്രധാന നേതാവിനെ അടര്‍ത്തിമാറ്റി സഖ്യ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയതില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് അമര്‍ഷമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ബിജെപിയുടെ നവനീത് റാണ മത്സരിക്കുന്ന അമ്രവതിയിലും സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. എന്‍സിപി ഷിന്‍ഡെ പക്ഷത്തിലെ നേതാക്കള്‍ ഇവിടെ പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ബിജെപി പ്രാദേശിക നേതൃത്വവും നവനീത് റാണയുടെ സ്ഥാനാര്‍ഥിത്വത്തില്‍ എതിര്‍പ്പ് അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. നാസിക്കില്‍ മൂന്നു പാര്‍ട്ടികള്‍ക്കും സീറ്റ് മോഹമുണ്ടായിരുന്നു. ഒടുവില്‍ ശിവസേന ഷിന്‍ഡെ പക്ഷത്തിന് സീറ്റ് നല്‍കി. ഇവിടേയും മൂന്നു പാര്‍ട്ടികളുടേയും അണികള്‍ പരസ്പരം മാറിനില്‍ക്കുകയാണ്. മഹായുതിയിലെ വിള്ളലുകള്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മഹാസഖ്യം. കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും തമ്മില്‍ സീറ്റ് തര്‍ക്കമുണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഈ വൈരാഗ്യം കാണുന്നുണ്ടായിരുന്നില്ല എന്നത് മഹാസഖ്യത്തിന് ആശ്വാസം നല്‍കുന്ന ഘടകമാണ്.

logo
The Fourth
www.thefourthnews.in