സമദാനിക്ക് മോദിയെക്കാള്‍ വോട്ട്; രാഹുലും അഖിലേഷും കടത്തിവെട്ടി; വാരാണസിയില്‍ തട്ടിമുട്ടി ജയിച്ച് പ്രധാനമന്ത്രി

സമദാനിക്ക് മോദിയെക്കാള്‍ വോട്ട്; രാഹുലും അഖിലേഷും കടത്തിവെട്ടി; വാരാണസിയില്‍ തട്ടിമുട്ടി ജയിച്ച് പ്രധാനമന്ത്രി

2014-ല്‍ അദ്ദേഹം ആദ്യമായി വാരാണസിയില്‍ നിന്ന് മത്സരിച്ചപ്പോള്‍ 371,784 വോട്ടിനാണ് ജയിച്ചത്

വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിളക്കം കുറഞ്ഞ വിജയം. 1,52,513 വോട്ടിനാണ് മോദിയുടെ വിജയം. 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 4,79,505 വോട്ടിന് ജയിച്ചിടത്തുനിന്നാണ് മോദിയുടെ വോട്ട് ഗണ്യമായി കുറഞ്ഞത്. 2014-ല്‍ അദ്ദേഹം ആദ്യമായി വാരാണസിയില്‍ നിന്ന് മത്സരിച്ചപ്പോള്‍ 3,71,784 വോട്ടിനാണ് ജയിച്ചത്.

മോദിയുടെ വോട്ട് വിഹിതവും ഗണ്യമായി കുറഞ്ഞു. 2019-ല്‍ 63.62 ശതമാനം വോട്ട് ലഭിച്ചെങ്കില്‍ ഇത്തവണ ഇത് 54.24 ആയി കുറഞ്ഞു. 9.38 ശതമാനത്തിന്റെ വിജയം. കോണ്‍ഗ്രസിന്റെ അജയ് റായ് വന്‍ പോരാട്ടമാണ് നടത്തിയത്. 6,12,970 വോട്ട് മോദി നേടിയപ്പോള്‍, അജയ് റായ് 4,60,457 വോട്ട് പിടിച്ചു.

അതേസമയം, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും നരേന്ദ്ര മോദിയെക്കാള്‍ കൂടുതല്‍ വോട്ട് നേടിയാണ് വിജയിച്ചത്. വയനാട് മണ്ഡലത്തില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ വിജയിച്ചത്. റായ്ബറേലിയില്‍ 3,90,030 വോട്ടിനാണ് രാഹുലിന്റെ വിജയം.

സമദാനിക്ക് മോദിയെക്കാള്‍ വോട്ട്; രാഹുലും അഖിലേഷും കടത്തിവെട്ടി; വാരാണസിയില്‍ തട്ടിമുട്ടി ജയിച്ച് പ്രധാനമന്ത്രി
കലാപത്തിനൊടുവിൽ അവർ വിധിയെഴുതി, ഇനി വേണ്ട ബിജെപി; മണിപ്പൂരിൽ രണ്ടിടത്തും കോണ്‍ഗ്രസ്

മോദിയെക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും വിജയം. ഏഴ് ലക്ഷം വോട്ടിനാണ് ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്ന് അമിത് ഷായുടെ വിജയം. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനും മോദിയെക്കാള്‍ കൂടുതല്‍ ഭൂരിപക്ഷമുണ്ട്. 1.7 ലക്ഷത്തിന് മുകളിലാണ് അഖിലേഷിന്റെ ഭൂരിപക്ഷം. രണ്ടുലക്ഷത്തിന് മുകളിലാണ് അഖിലേഷ് യാദവിന്റെ ഭാര്യയും എസ്പിയുമായ ഡിംപിള്‍ യാദവിന്റെ വിജയം. മൂന്നു ലക്ഷം വോട്ടിന് മുകളില്‍ വോട്ട് നേടിയാണ് തൂത്തുക്കുടിയില്‍ ഡിഎംകെ നേതാവ് കനിമൊഴിയുടെ വിജയം.

രണ്ടുലക്ഷത്തിന് മുകളിലാണ് കേരളത്തിലെ പൊന്നാനിയില്‍ മുസ്ലിം ലീഗ് നേതാവ് അബ്ദുസമദ് സമദാനി ജയിച്ചത്. ഒരുഘട്ടത്തില്‍ നരേന്ദ്ര മോദി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായിയോട് ആറായിരം വോട്ടിന് പിന്നിലാവുകയും ചെയ്തു.

എസ്പിയും കോണ്‍ഗ്രസും ഒരുമിച്ചുനിന്നതും അഖിലേഷ് യാദവ് അടക്കം ശക്തമായ പ്രചാരണം നടത്തിയതും മോദിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ കാരണമായതായി വിലയിരുത്തുന്നു. പിസിസി അധ്യക്ഷന്‍ അജയ് റായ്, കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ വാരാണസിയില്‍ നിന്ന് മത്സരിച്ചതിനാല്‍, ജനങ്ങള്‍ക്ക് സുപരിചിതനായതും മോദിയുടെ വോട്ട് കുറയുന്നതിന് കാരണമായി. കുറഞ്ഞ ഭൂരിപക്ഷത്തില്‍ വിജയം നേടുകയും ഉത്തര്‍പ്രദേശിലെ ബിജെപി കോട്ടകളടക്കം തകര്‍ന്നുവീഴുകയും ചെയ്തതോടെ, ബിജെപിയില്‍ മോദിയുടെ അപ്രമാദിത്യം ചോദ്യം ചെയ്യപ്പെടും.

logo
The Fourth
www.thefourthnews.in