തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചാല്‍ മോദി ധ്യാനത്തിന് പോകും, ഇത്തവണ
കന്യാകുമാരിയിലെ വിവേകാനന്ദ പാറയിലേക്ക്; 30ന് എത്തും

തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചാല്‍ മോദി ധ്യാനത്തിന് പോകും, ഇത്തവണ കന്യാകുമാരിയിലെ വിവേകാനന്ദ പാറയിലേക്ക്; 30ന് എത്തും

ഈ മാസം 30ന് വൈകിട്ട് കന്യാകുമാരിയിലെത്തുന്ന മോദി 31ന് രാവിലെ ഒരു ദിവസം നീണ്ടുനില്‍ക്കുന്ന ധ്യാനത്തിനായി വിവേകാനന്ദപ്പാറയിലേക്ക് പോകുമെന്നാണ് വിവരം

പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനായി കന്യാകുമാരിയിലെത്തും. ഈ മാസം 30ന് വൈകിട്ട് കന്യാകുമാരിയിലെത്തുന്ന മോദി 31 ന് രാവിലെ ഒരു ദിവസം നീണ്ടുനില്‍ക്കുന്ന ധ്യാനത്തിനായി വിവേകാനന്ദപ്പാറയിലേക്ക് പോകുമെന്നാണ് വിവരം. ജൂണ്‍ ഒന്നിന് മടങ്ങുമെന്നാണ് സൂചന. ധ്യാനം തുടരാനാണ് തീരുമാനമെങ്കില്‍ ഒന്നിനും അദ്ദേഹം വിവേകാനന്ദ പാറയില്‍ ഉണ്ടാകുമെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പിന്‌റെ അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്നത് ജൂണ്‍ ഒന്നിനാണ്. പരസ്യ പ്രചാരണം അവസാനിക്കുന്ന മെയ് 30നാണ് പ്രധാനമന്ത്രി കന്യാകുമാരിയിലെത്തുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചാല്‍ മോദി ധ്യാനത്തിന് പോകും, ഇത്തവണ
കന്യാകുമാരിയിലെ വിവേകാനന്ദ പാറയിലേക്ക്; 30ന് എത്തും
ദ്രൗപദി മുര്‍മു: ഒഡീഷയില്‍ ബിജെപിയുടെ കളത്തിലില്ലാത്ത താര പ്രചാരക

2019-ലും ലോക്‌സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് നാല് ദിവസം മാത്രം ബാക്കിനില്‍ക്കെ പ്രധാനമന്ത്രി ധ്യാനത്തിനായി ഉത്തരാഖണ്ഡ് കേദാര്‍നാഥില്‍ എത്തിയിരുന്നു. അന്ന് പതിനേഴ് മണിക്കൂറോളമാണ് കേദാര്‍നാഥിലെ ധ്യാനഗുഹയില്‍ മോദി ചിലവഴിച്ചത്. കേദാര്‍നാഥ് ക്ഷേത്രത്തിലും മോദി ദര്‍ശനം നടത്തിയിരുന്നു.

logo
The Fourth
www.thefourthnews.in