ആളുകൂടി, തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; നടൻ വിജയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

ആളുകൂടി, തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; നടൻ വിജയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

റഷ്യയിൽ തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് വിജയ് കഴിഞ്ഞ ദിവസം വോട്ട് ചെയ്യുന്നതിന് എത്തിയത്

നടനും തമിഴക വെട്രി കഴകം പാർട്ടി അധ്യക്ഷനുമായ വിജയ്‌ക്കെതിരെ പോലീസിൽ പരാതി. നടൻ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും വോട്ടെടുപ്പ് ദിവസം മറ്റ് വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്.

സാമൂഹിക പ്രവർത്തകനായ സെൽവമാണ് ചെന്നൈ പോലീസ് കമ്മീഷ്ണർക്ക് പരാതി നൽകിയത്. വിജയ് വോട്ട് ചെയ്യാനെത്തിയത് 200 പേർ അടങ്ങുന്ന ആൾകൂട്ടത്തിനൊപ്പമാണെന്നും ഇത് മറ്റ് വോട്ടർമാർക്ക് ബുദ്ധിമുട്ടായെന്നും പരാതിയില് പറയുന്നുണ്ട്. ഇതിലൂടെ വിജയ് തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും പരാതിയിൽ പറയുന്നു.

ആളുകൂടി, തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; നടൻ വിജയ്‌ക്കെതിരെ കേസെടുത്ത് പോലീസ്
സലാറിന് ശേഷം ജൂനിയർ എൻ ടി ആറുമായി ഒന്നിക്കാനൊരുങ്ങി പ്രശാന്ത് നീൽ; ചിത്രീകരണം ഓഗസ്റ്റിൽ?

സംഭവത്തിൽ നടനെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ പറയുന്നുണ്ട്. പരാതിയില്‍ പോലീസ് കേസെടുത്തു. റഷ്യയിൽ തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് വിജയ് കഴിഞ്ഞ ദിവസം വോട്ട് ചെയ്യുന്നതിന് എത്തിയത്.

രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് ആയതിനാൽ തന്നെ നിരവധി പേരാണ് വിജയുടെ വീടിന് മുന്നിൽ തടിച്ചുകൂടിയിരുന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വിജയ് വോട്ടുചെയ്യുന്നതിനായി എത്തിയത്.

ആളുകൂടി, തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; നടൻ വിജയ്‌ക്കെതിരെ കേസെടുത്ത് പോലീസ്
ബാക്കി കഥ പറയാൻ സച്ചിനും റീനുവും വീണ്ടുമെത്തുന്നു; 'പ്രേമലു 2' പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍

താരത്തിനെ കാണുന്നതിന് ആളുകൾ ഒത്തുകൂടിയതോടെ ഏറെ പണിപെട്ടാണ് വിജയ്ക്ക് പോളിങ് ബൂത്തിൽ എത്താൻ സാധിച്ചത്. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ പോലീസിൽ പരാതി.

നേരത്തെ വിജയുടെ പുതിയ ചിത്രം ഗോട്ടിന്റെ വിസിൽ പോട് എന്ന ഗാനത്തിനെതിരെയും പരാതി ഉയർന്നിരുന്നു. ഗാനം മദ്യമടക്കമുള്ള സംഗതികളെ പ്രോത്സാഹിപ്പിക്കുന്നതാണ് എന്നാരോപിച്ചാണ് ആരോപണം ഉയർന്നത്.

logo
The Fourth
www.thefourthnews.in