സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി,  രാഹുല്‍ ഗാന്ധി
സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി

ലോക്‌സഭ തിരഞ്ഞെടുപ്പ്: രാഹുല്‍ ഗാന്ധി അമേഠിയിലും വയനാട്ടിലും മത്സരിക്കും; പ്രിയങ്ക റായ്ബറേലിയില്‍

ലോക്‌സഭ തിരഞ്ഞെടുപ്പിലെ കന്നി മത്സരത്തിനിറങ്ങുന്ന പ്രിയങ്ക ഗാന്ധി, റായ്ബറേലിയില്‍ നിന്ന് മത്സരിക്കും

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന് യുപിയിലെ കോണ്‍ഗ്രസ് നേതൃത്വം. ഡല്‍ഹിയിലെ ചര്‍ച്ചയ്ക്ക് ശേഷം, യുപിയില്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് പ്രതീപ് സിംഘാല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വയനാട്ടിലും അമേഠിയിലും രാഹുല്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ലോക്‌സഭ തിരഞ്ഞെടുപ്പിലെ കന്നി മത്സരത്തിനിറങ്ങുന്ന പ്രിയങ്ക ഗാന്ധി റായ്ബറേലിയില്‍ നിന്ന് മത്സരിക്കും. സോണിയ ഗാന്ധി രാജ്യസഭയിലേക്ക് പോയ സാഹചര്യത്തില്‍, പ്രിയങ്കയെ റായ്ബറേലില്‍ മത്സരിപ്പിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. പ്രിയങ്ക ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കണം എന്നാവശ്യപ്പെട്ട് മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് തോറ്റിരുന്നു. അമേഠിയില്‍ നഷ്ടപ്പെട്ടുപോയ പ്രതാപം തിരിച്ചുപിടിക്കാന്‍ രാഹുല്‍ തന്ന രംഗത്തിറങ്ങണം എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നത്.

 സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി,  രാഹുല്‍ ഗാന്ധി
അനധികൃത സ്വത്ത് സമ്പാദനക്കേസ്: ജയലളിതയുടെ തൊണ്ടി മുതൽ തമിഴ്‌നാടിന് കൈമാറുന്നത് തടഞ്ഞ് കർണാടക ഹൈക്കോടതി

അതേസമയം, രാഹുല്‍ ഗാന്ധി വയനാട് സീറ്റില്‍ മത്സരിക്കുന്നത് ഒഴിവാക്കണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടിരുന്നു. വയനാട് മണ്ഡലത്തിന് പകരം, ബിജെപി ശക്തികേന്ദ്രങ്ങളില്‍ രാഹുല്‍ മത്സരിക്കണമെന്നാണ് ഇടതുപക്ഷം ആവശ്യപ്പെടുന്നത്. സിപിഐയുടെ ആനി രാജയാണ് വയനാട്ടിലെ സ്ഥാനര്‍ഥി.

logo
The Fourth
www.thefourthnews.in