കേരളാ കോണ്‍ഗ്രസുകളുടെ പോരാട്ടം ഇച്ചിരെ കടുപ്പമാണ്‌; ശ്രീലക്ഷ്മി ടോക്കീസ് കോട്ടയത്ത്‌

വർഷങ്ങൾക്ക് ശേഷം കേരളാ കോൺഗ്രസുകളുടെ നേർക്കുനേർ പോര് നടക്കുന്ന കോട്ടയത്ത് ഇത്തവണ മത്സരം തീ പാറും

വൈക്കം സത്യാഗ്രഹത്തിന്റെ പോരാട്ട വീര്യം ഇന്നും കാത്തുസൂക്ഷിക്കുന്ന ജനത. ദീപികയ്ക്കും മലയാള മനോരമയ്ക്കും മംഗളത്തിനും ജന്മം കൊടുത്ത മണ്ണ്. മണ്ണിനോടും മലകളോടും പോരാടുന്ന കര്‍ഷകരുടെ നാട്.

വേമ്പനാട്ടുകായലും കുട്ടനാടന്‍ പാടങ്ങളും മലനിരകളാലും ചുറ്റപ്പെട്ട ഭൂപ്രകൃതി. ഏത് പ്രതികൂല സാഹചര്യത്തിലും യുഡിഎഫിനെ കൈവിടാതെ കൂടെ, സുരേഷ് കുറുപ്പ് നിന്നാല്‍ മാത്രം ചിലപ്പോള്‍ ഇടത്തോട്ടൊന്ന് ചാഞ്ഞേക്കും. ഇതാണ് കോട്ടയം ലോക്സഭാ മണ്ഡലത്തിന്റെയൊരു പൊതുശീലം. മണ്ഡല പുനര്‍നിര്‍ണയത്തോടെ ഈ ശീലം കേരള കോണ്‍ഗ്രസ് തിരുത്തിയെന്ന് മാത്രം.

വർഷങ്ങൾക്ക് ശേഷം കേരളാ കോൺഗ്രസുകളുടെ നേർക്കുനേർ പോര് നടക്കുന്ന കോട്ടയത്ത് ഇത്തവണ മത്സരം തീ പാറും. തോമസ് ചാഴിക്കാടനും ഫ്രാൻസിസ് ജോർജും കൊമ്പുകോർക്കുമ്പോൾ നിർണായക സ്വാധീനമുള്ള തുഷാർ വെള്ളാപ്പള്ളിയുടെ സാന്നിദ്ധ്യം മത്സരം പ്രവചനാതീതമാക്കുന്നു. ജനമനസറിഞ്ഞ് ശ്രീലക്ഷ്മി ടാക്കീസ് കോട്ടയം മണ്ഡലത്തിലൂടെ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in