തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ചട്ടം ലംഘിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍; നടപടിയുണ്ടായേക്കും

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ചട്ടം ലംഘിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍; നടപടിയുണ്ടായേക്കും

കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം ഉടന്‍ വിതരണം ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് റാലിയില്‍ രേവന്ത് പ്രഖ്യാപിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ കണ്ടെത്തി

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം ഉടന്‍ വിതരണം ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ രേവന്ത് പ്രഖ്യാപിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ കണ്ടെത്തി. ഇതു ഗുരുതരമായ പെരുമാറ്റച്ചട്ട ലംഘനമാണെന്നു പറഞ്ഞ കമ്മിഷൻ, വോട്ടെടുപ്പ് കഴിയും വരെ പദ്ധതി നിര്‍ത്തിവെയ്ക്കാൻ നിർദേശിച്ചു.

'ഋതു ഭറോസ' പദ്ധതി പ്രകാരമുള്ള സാമ്പത്തിക സഹായം ഉടന്‍ വിതരണം ചെയ്യുമെന്നാണ് രേവന്ത് റെഡ്ഡി കഴിഞ്ഞ ദിവസം തെലങ്കാനയില്‍ നടത്തിയ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രഖ്യാപിച്ചത്. ആന്ധ്രപ്രദേശില്‍ ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ വിജയകരമായി നടപ്പാക്കിയ പദ്ധതിയാണ് ഋതു ഭറോസ.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ചട്ടം ലംഘിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍; നടപടിയുണ്ടായേക്കും
കെജ്‌രിവാളിന്റെ ഇടക്കാലജാമ്യത്തില്‍ സുപ്രീം കോടതിയിൽ വാദം പൂര്‍ത്തിയായി, കസ്റ്റഡി നീട്ടി ഡൽഹി കോടതി

കര്‍ഷകരെ സാമ്പത്തികമായി സഹായിക്കുന്നതിനായാണ് പദ്ധതി. കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ചാണ് ആന്ധ്രയില്‍ ഇതു നടപ്പാക്കിയിരിക്കുന്നത്. കര്‍ഷകര്‍ക്ക് മൂന്നു ഗഡുക്കളായി 13,500 രൂപ പ്രതിവര്‍ഷം സാമ്പത്തിക സഹായം നല്‍കുന്നതാണ് പദ്ധതി. ഇതില്‍ 7500 രൂപ സംസ്ഥാന വഹിതവും 6000 രൂപ കേന്ദ്ര വിഹിതവുമാണ്.

logo
The Fourth
www.thefourthnews.in