തടവറയ്ക്കും തടുക്കാന്‍ കഴിയാത്ത വിജയം; പക്ഷേ അമൃത്പാലും എന്‍ജിനീയര്‍ റാഷിദും ലോക്‌സഭയുടെ പടികാണുമോ?

തടവറയ്ക്കും തടുക്കാന്‍ കഴിയാത്ത വിജയം; പക്ഷേ അമൃത്പാലും എന്‍ജിനീയര്‍ റാഷിദും ലോക്‌സഭയുടെ പടികാണുമോ?

ജയിലഴിക്കുള്ളില്‍ കിടന്ന് ജനവിധി തേടിയ രണ്ടുപേരാണ് ലോക്‌സഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യാൻ തയാറെടുക്കുന്നത്

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ രണ്ട് ഫലങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍ അസാധാരണ സാഹചര്യത്തിനാണ് കളമൊരുക്കിയിരിക്കുന്നത്. ജയിലഴിക്കുള്ളില്‍ കിടന്ന് ജനവിധി തേടിയ രണ്ടു പേരാണ് ലോക്‌സഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യാൻ തയാറെടുക്കുന്നത്.

പഞ്ചാബിലെ ഖാദൂര്‍ സാഹിബ് മണ്ഡലത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഖാലിസ്ഥാൻ നേതാവും വാരിസ് പഞ്ചാബ് ദേ പാര്‍ട്ടി അധ്യക്ഷനുമായ അമൃത്പാല്‍ സിങ്ങിന്റെയും ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍നിന്നു സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച അവാമി ഇത്തിഹാദ് പാര്‍ട്ടി നേതാവ് എന്‍ജിനീയര്‍ റാഷിദ് എന്നറിയപ്പെടുന്ന ഷെയ്ഖ് അബ്ദുള്‍ റാഷിദിന്റെയും ജയങ്ങളാണ് അസാധാരണ സാഹചര്യമുണ്ടാക്കുന്നത്. ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ അംഗങ്ങളും പാര്‍ലമെന്റ് അങ്കണത്തില്‍ സ്പീക്കര്‍ക്കു മുന്നില്‍ സത്യവാചകം ചൊല്ലി ചുമതലയേല്‍ക്കണമെന്ന നിഷ്‌കര്‍ഷ ഇവരുടെ കാര്യത്തില്‍ മാത്രം അത്രയെളുപ്പം സാധിക്കുന്നതല്ല. ഇരുവരും ഗുരുതര വകുപ്പുകള്‍ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്നവരാണ് എന്നതാണ് കാരണം.

തടവറയ്ക്കും തടുക്കാന്‍ കഴിയാത്ത വിജയം; പക്ഷേ അമൃത്പാലും എന്‍ജിനീയര്‍ റാഷിദും ലോക്‌സഭയുടെ പടികാണുമോ?
പിന്നോട്ടടിച്ചത് പത്തനംതിട്ടയില്‍ മാത്രം; വോട്ട് വിഹിതം 3.68 ശതമാനം ഉയർത്തി ബിജെപി

അമൃത്പാല്‍ സിങ് 2023 മാര്‍ച്ച് മുതല്‍ അസമിലെ ദിബ്രുഗഡ് ജയിലിലും റാഷിദ് 2019 ഓഗസ്റ്റ് മുതല്‍ തിഹാര്‍ ജയിലിലും തടവിലാണ്. ഇരുവര്‍ക്കുമെതിരേ രാജ്യദ്രോഹക്കുറ്റമടക്കം ഗുരുതര വകുപ്പകളാണ് ചുമത്തിയിരിക്കുന്നത്. അമൃത്പാലിനെതിരേ ദേശീയ സുരക്ഷാ നിയമപ്രകാരവും റാഷിദിനെതിരേ തീവ്രവാദ ഫണ്ടിങ്ങിന് യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ പ്രകാരവുമാണ് കേസുകളുള്ളത്.

അമൃത്പാല്‍ സിങ്
അമൃത്പാല്‍ സിങ്

അമൃത്പാല്‍ സിങ്

2023 ഫെബ്രുവരിയില്‍ തന്റെ അനുയായികളിലൊരാളുടെ അറസ്റ്റിനെത്തുടര്‍ന്ന് പഞ്ചാബിലെ ഒരു പോലീസ് സ്‌റ്റേഷന്‍ വന്‍ ജനക്കൂട്ടത്തിന്റെ പിന്തുണയോടെ ആക്രമിച്ചതിനു പിന്നാലെയാണ് അമൃത്പാല്‍ സിങ് ദേശീയശ്രദ്ധയാകര്‍ഷിക്കുന്നത്. ഇതിനു പിന്നാലെ പഞ്ചാബിലെ ഖലിസ്ഥാന്‍ വാദികള്‍ക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയെ ഉപയോഗിച്ച് ശക്തമായ നടപടികള്‍ സ്വീകരിച്ചു.

ഇതോടെ ഒളിവില്‍ പോയ അമൃത്പാല്‍ സിങ്ങിനെ പിടികൂടാന്‍ രാജ്യവ്യാപകമായ വന്‍ തിരച്ചിലാണ് എന്‍ഐഎ നടത്തിയത്. അമൃത്പാലിന്റെ അനുയായികളെന്നു സംശയിക്കുന്ന മുന്നൂറിലേറെ യുവാക്കളെ പഞ്ചാബില്‍നിന്ന് എന്‍ഐഎ അനധികൃതമായി കസ്റ്റഡിയിലെടുത്തത് ദേശവ്യാപക പ്രക്ഷോഭങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

അറസ്റ്റിലാകും മുമ്പ് അനുയായികള്‍ക്കൊപ്പം അമൃത്പാല്‍ സിങ്‌
അറസ്റ്റിലാകും മുമ്പ് അനുയായികള്‍ക്കൊപ്പം അമൃത്പാല്‍ സിങ്‌

ഒടുവില്‍, കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അസമില്‍നിന്നാണ് അമൃത്പാലിനെ എന്‍ഐഎ പിടികൂടിയത്. വിചാരണ കൂടാതെ 12 മാസം വരെ തടവിലിടാന്‍ അനുവദിക്കുന്ന ദേശീയ സുരക്ഷാ നിയമം ചുമത്തി അന്നു മുതല്‍ അമൃത്പാല്‍ ദിബ്രുഗഡിലെ ജയിലിലാണ്. ജയിലില്‍നിന്നാണ് ഖാദൂര്‍ സാഹിബ് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ അമൃത്പാല്‍ സിങ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്.

തടവറയ്ക്കും തടുക്കാന്‍ കഴിയാത്ത വിജയം; പക്ഷേ അമൃത്പാലും എന്‍ജിനീയര്‍ റാഷിദും ലോക്‌സഭയുടെ പടികാണുമോ?
സഖ്യസർക്കാരുകളും ഇന്ത്യയിലെ സാമ്പത്തിക പരിഷ്കരണങ്ങളും, ഇനിയെന്ത്?

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായോ, വോട്ട് രേഖപ്പെടുത്താനോ പോലും അമൃത്പാലിന് അനുമതിയില്ലായിരുന്നു. അമൃത്പാലിന്റെ പിതാവ് തര്‍സേം സിങ്ങാണ് മണ്ഡലത്തിലുടനീളം പ്രചാരണം നയിച്ചത്. യുവാക്കളുടെ വന്‍സംഘം അടങ്ങുന്ന അമൃത്പാലിന്റെ അനുയായി വൃന്ദങ്ങളും പ്രചാരണങ്ങളില്‍ സജീവമായി പങ്കെടുത്തു. പഞ്ചാബിലെ ലഹരി മരുന്ന് മാഫിയയ്‌ക്കെതിരായ പോരാട്ടത്തിനും തീവ്രവാദക്കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന സിഖ് നേതാക്കളുടെ മോചനത്തിനായും രാജ്യത്ത് സിഖ് പൈതൃകം സംരക്ഷിക്കപ്പെടാനും തന്നെ വിജയിപ്പിക്കണമെന്ന അഭ്യര്‍ഥനയാണ് പോസ്റ്റുകളിലൂടെയും ലഘുലേഖകളിലൂടെയും വോട്ടര്‍മാരോട് അമൃത്പാല്‍ അഭ്യര്‍ഥിച്ചത്.

അമൃത്പാല്‍ സിങ്ങിന് വോട്ടഭ്യര്‍ഥിച്ചുകൊണ്ടുള്ള പോസ്റ്റർ
അമൃത്പാല്‍ സിങ്ങിന് വോട്ടഭ്യര്‍ഥിച്ചുകൊണ്ടുള്ള പോസ്റ്റർ

കോണ്‍ഗ്രസിന്റെ കുല്‍ബീര്‍ സിങ് സിറയും ആം ആദ്മി ലാല്‍ജിത് സിങ് ഭുള്ളറുമായിരുന്നു മുഖ്യ എതിരാളികള്‍. മണ്ഡലത്തിലെ യുവജനങ്ങളുടെ പിന്തുണ നേടിയെടുത്ത അമൃത്പാല്‍ സിങ് 4,04,430 വോട്ടുകളാണ് സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തെത്തിയ കുല്‍ബീറിന് 2,07,310 വോട്ടുകള്‍ നേടാനെ കഴിഞ്ഞുള്ളൂ. ഭൂരിപക്ഷം 197,120.

എന്‍ജിനീയര്‍ റാഷിദ്

ജയന്റ് കില്ലറായാണ് റാഷിദ് പാര്‍ലമെന്റിലേക്ക് കാലെടുത്ത് വയ്ക്കാന്‍ ഒരുങ്ങുന്നത്. രണ്ടു തവണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട ചരിത്രമുള്ള റാഷിദ് ബാരാമുള്ള മണ്ഡലത്തില്‍ അട്ടിമറിച്ചത് നിസ്സാരക്കാരനെയല്ല, മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയെയാണ്. അതും 2,04,142 വോട്ടുകളുടെ മൃഗീയ ഭൂരിപക്ഷത്തില്‍.

എന്‍ജിനീയര്‍ റാഷിദ്
എന്‍ജിനീയര്‍ റാഷിദ്

സയസ് ബിരുദധാരിയും സിവില്‍ എന്‍ജിനീയറുമായി റാഷിദ് 2008-ലാണ് രാഷ്ട്രീയത്തിലേക്കു കടന്നുവരുന്നത്. കശ്മീരിലെ ലാങ്‌തെ മണ്ഡലത്തില്‍നിന്നു സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ച് എംഎല്‍എയായ റാഷിദ് 2014-ലും അവിടെ ജയം ആവര്‍ത്തിച്ചു.

തടവറയ്ക്കും തടുക്കാന്‍ കഴിയാത്ത വിജയം; പക്ഷേ അമൃത്പാലും എന്‍ജിനീയര്‍ റാഷിദും ലോക്‌സഭയുടെ പടികാണുമോ?
നിയമസഭ മണ്ഡലങ്ങള്‍ യുഡിഎഫ് തൂത്തുവാരി; ബിജെപി പതിനൊന്നിടത്ത്, എല്‍ഡിഎഫ് പത്തൊമ്പതില്‍ ഒതുങ്ങി, കണക്കുകള്‍ ഇങ്ങനെ

തീവ്രവാദക്കുറ്റം

2005-ലാണ് തീവ്രവാദ ഫണ്ടിങ്ങിന്റെ പേരില്‍ റാഷിദ് ആദ്യം അറസ്റ്റിലാകുന്നത്. ലഷ്‌കര്‍ ഇ ത്വയ്ബ അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ക്കായി ഫണ്ട് സമാഹരിച്ചുവെന്ന് ആരോപിച്ച് ജമ്മു കശ്മീര്‍ പോലീസിന്റെ സ്‌പെഷല്‍ ഓപ്പറേഷസ് ഗ്രൂപ്പാണ് റാഷിദിനെ അറസ്റ്റ് ചെയ്തത്. ആ കേസില്‍ ദേശവിരുദ്ധ പ്രവര്‍ത്തനക്കുറ്റം ചുമത്തി മൂന്നു മാസവും 17 ദിവസവുമാണ് റാഷിദിനെ ജയിലില്‍ അടച്ചത്.

തീവ്രവാദ ഫണ്ടിങ് കുറ്റം ചുമത്തില്‍ ജമ്മു കശ്മീര്‍ പോലീസ് റാഷിദിനെ അറസ്റ്റ് ചെയ്തപ്പോള്‍
തീവ്രവാദ ഫണ്ടിങ് കുറ്റം ചുമത്തില്‍ ജമ്മു കശ്മീര്‍ പോലീസ് റാഷിദിനെ അറസ്റ്റ് ചെയ്തപ്പോള്‍

എന്നാല്‍ പോലീസിന് ഇയാള്‍ക്കെതിരേ തെളിവുകള്‍ ഒന്നും ഹാജരാക്കാന്‍ കഴിയാഞ്ഞതിനേത്തുടര്‍ന്ന് ശ്രീനഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കി. പിന്നീട് ജമ്മു കശ്മീര്‍ അവാമി ഇത്തിഹാദ് പാര്‍ട്ടി രൂപീകരിച്ചു റാഷിദ് 2014-ലെ സംസ്ഥാന തിരഞ്ഞെടുപ്പിലും ലാങ്‌തെയില്‍നിന്നു ജയിച്ചു എംഎല്‍എയായി.

ബീഫ് വിവാദവും ആക്രമണങ്ങളും

2015 ഒക്‌ടോബര്‍ എട്ടിന് റാഷിനെ ജമ്മു കശ്മീര്‍ നിയസഭാ അങ്കണത്തില്‍ വച്ച് ബിജെപി എംഎല്‍എമാര്‍ ആക്രമിച്ചത് വലിയ വാര്‍ത്തയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ബീഫ് നിരോധനത്തില്‍ പ്രതിഷേധിച്ച് തന്റെ വസതിയില്‍ ബീഫ് വിളമ്പി അതിഥികളെ സത്കരിച്ചതിനാണ് റാഷിദ് ആക്രമിക്കപ്പെട്ടത്. ഇതിനു പുറമെ ന്യൂഡല്‍ഹിയിലെ പ്രസ് ക്ലബില്‍ വച്ചും റാഷിദ് ആക്രമിക്കപ്പെട്ടിരുന്നു.

ബീഫ് നിരോധനത്തിനെതിരേ പ്രതിഷേധിച്ച് റാഷിദ് നടത്തിയ ബീഫ് ഫെസ്റ്റ്
ബീഫ് നിരോധനത്തിനെതിരേ പ്രതിഷേധിച്ച് റാഷിദ് നടത്തിയ ബീഫ് ഫെസ്റ്റ്

ഉധംപൂരില്‍ കാലിക്കടത്ത് ആരോപിച്ച് കശ്മീര്‍ സ്വദേശിയായ ട്രക്ക് ഡ്രൈവറിനെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചതിനായിരുന്നു ന്യൂഡല്‍ഹിയില്‍ റാഷിദ് ആക്രമിക്കപ്പെട്ടത്. അന്നുമുതല്‍ ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളുടെ കണ്ണിലെ കരടാണ് റാഷിദ്.

എന്‍ഐഎ അന്വേഷണവും അറസ്റ്റും

ജമ്മു കശ്മീര്‍ പോലീസ് അന്വേഷിച്ച് തെളിവു കണ്ടെത്താനാകാതെ പോയ തീവ്രവാദ ഫണ്ടിങ് കേസ് എന്‍ഐഎയ്ക്കു കൈമാറിയാണ് കേന്ദ്ര സര്‍ക്കാര്‍ റാഷിദിനെ പൂട്ടാന്‍ മുന്നിട്ടിറങ്ങിയത്. 2018 അവസാനം കേസന്വേഷണം ഏറ്റെടുത്ത എന്‍ഐഎ 2019 മാര്‍ച്ചില്‍ റാഷിദിനെ അറസ്റ്റ് ചെയ്തു. ഗുരുതര കുറ്റങ്ങളാണ് റാഷിദിനു മേല്‍ എന്‍ഐഎ കെട്ടിവച്ചത്.

ന്യൂഡല്‍ഹി പ്രസ്‌ക്ലബില്‍ ഹിന്ദുത്വവാദികളുടെ മഷിയേറ് ആക്രമണം നേരിട്ട റാഷിദി(ഇടത്)നെ പുറത്തേക്ക് കൊണ്ടുവരുന്നു
ന്യൂഡല്‍ഹി പ്രസ്‌ക്ലബില്‍ ഹിന്ദുത്വവാദികളുടെ മഷിയേറ് ആക്രമണം നേരിട്ട റാഷിദി(ഇടത്)നെ പുറത്തേക്ക് കൊണ്ടുവരുന്നു

കശ്മീരില്‍ ഇന്ത്യന്‍ സൈനികര്‍ക്കു നേരെ കല്ലേറ് നടത്തിയതിനും ശ്രീനഗറില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ക്കിടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടതിനും സ്‌കൂളുകള്‍ അഗ്നിക്കിരയാക്കിയതിനു പിന്നിലും റാഷിദിന്റെ നേതൃത്വത്തിലുള്ള ഗൂഡാലോചന നടന്നുവെന്ന് എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു. ഇതിനു പുറമെ ലഷ്‌കറുമായി ഇയാള്‍ക്ക് അടുത്ത ബന്ധമാണെന്ന് രാജ്യത്തിനെതിരായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ലഷ്‌കറിന് റാഷിദ് പണം സമാഹരിച്ചതായി കേസിലെ മറ്റൊരു പ്രതിയായ സഹൂര്‍ വതാലി സമ്മതിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.

തടവറയ്ക്കും തടുക്കാന്‍ കഴിയാത്ത വിജയം; പക്ഷേ അമൃത്പാലും എന്‍ജിനീയര്‍ റാഷിദും ലോക്‌സഭയുടെ പടികാണുമോ?
'ഇന്ത്യ മുന്നണിയില്‍ ഇല്ലാത്ത പ്രതിപക്ഷം'; പോരാടാന്‍ കരുത്ത് പകര്‍ന്ന ധ്രുവ് റാഠിയും ദേശ്ഭക്തും

കേസില്‍ വാദം കേട്ട ഡല്‍ഹിയിലെ പ്രത്യേക എന്‍ഐഎ കോടതി കേസില്‍ റാഷിദിനെതിരേ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി യുഎപിഎ ചുമത്തി 2019 ഓഗസ്റ്റ് ഒൻപതിന് തിഹാര്‍ ജയിലിലേക്ക് അയയ്ക്കുകയായിരുന്നു. അഞ്ച് വര്‍ഷമായി തിഹാറില്‍ ജയിലിലാണ് റാഷിദ്.

ജനവിധി അനുകൂലം, ഇനിയെന്ത്?

റാഷിദിനും അമൃത്പാല്‍ സിങ്ങിനുമെതിരായ കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഇതുവരെ കൃത്യമായ തെളിവുകള്‍ ശേഖരിക്കാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ യുഎപിഎയും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ വകുപ്പുകളും ചുമത്തപ്പെട്ടിട്ടുള്ളതിനാല്‍ വിചാരണ കൂടാതെ തന്നെ ജാമ്യം പോലും നല്‍കാതെ ഇവരെ തടങ്കലില്‍ പാര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയും.

ജയിലില്‍ കഴിയുന്ന റാഷിദിനുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ അനുകൂലികള്‍
ജയിലില്‍ കഴിയുന്ന റാഷിദിനുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ അനുകൂലികള്‍

ഇതാണ് ഇപ്പോള്‍ അസാധാരണ സാഹചര്യമായി മാറിയിരിക്കുന്നത്. ജനവിധി അനുകൂലമായ ഇരുവര്‍ക്കും പക്ഷേ പാര്‍ലമെന്റില്‍ എത്തി സത്യപ്രതിജ്ഞ ചെയ്യാനാകുമോയെന്നാണ് ഉയരുന്ന ചോദ്യം. തിരഞ്ഞെടുപ്പില്‍ ജയിച്ച സ്ഥാനാര്‍ഥികളെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്നത് ഭരണഘടന അനുശാസിക്കുന്ന അവകാശമാണ്. എന്നാല്‍ ജാമ്യമില്ലാ കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെട്ടവര്‍ക്ക് ഇത് ബാധകമാണോയെന്നതു സംബന്ധിച്ച് നിയമപ്രശ്‌നം നിലനില്‍ക്കുന്നുണ്ട്.

ഇരുവര്‍ക്കുമെതിരായ വിചാരണ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. കേസില്‍ കോടതി കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും ശിക്ഷിക്കപ്പെട്ടിരുന്നെങ്കില്‍ ഇവര്‍ക്ക് എംപി സ്ഥാനം നഷ്ടമാകുമായിരുന്നു. എന്നാല്‍ ശിക്ഷിക്കപ്പെടാത്തവരെ അയോഗ്യരാക്കാന്‍ സാധിക്കില്ലാത്തതിനാല്‍ ഇരുവരെയും സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കേണ്ടി വരും. തങ്ങള്‍ക്ക് അതിനുള്ള അനുവാദം ലഭിക്കുന്നില്ലെങ്കില്‍ ഇരുവരും നിയമത്തിന്റെ വഴി തേടുമെന്നാണ് കരുതുന്നത്.

logo
The Fourth
www.thefourthnews.in