മൂന്നാം ഘട്ടത്തില്‍  61.45 ശതമാനം പോളിങ്, പിന്നില്‍ മഹാരാഷ്ട്ര

മൂന്നാം ഘട്ടത്തില്‍ 61.45 ശതമാനം പോളിങ്, പിന്നില്‍ മഹാരാഷ്ട്ര

120 സ്ത്രീകളടക്കം 1300 സ്ഥാനാര്‍ഥികളാണ് മൂന്നാം ഘട്ടത്തില്‍ മത്സരരംഗത്തുണ്ടായിരുന്നത്

പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പില്‍ ഭേദപ്പെട്ട പോളിങ്. 12 സംസ്ഥാനങ്ങളിലായി 94 മണ്ഡലങ്ങള്‍ വിധിയെഴുതിയ മൂന്നാം ഘട്ടത്തില്‍ ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം പോളിങ് ശതമാനം 61.45 പിന്നിട്ടു.

അസം (75.01 ശതമാനം), ഗോവ (74.22 ശതമാനം), പശ്ചിമ ബംഗാള്‍ (73.93 ശതമാനം) എന്നിവിടങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം. ബിഹാറില്‍ 56.01 ശതമാനം പോളിങും രേഖപ്പെടുത്തി.

ഗുജറാത്ത്, ഗോവ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളായ ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി, ദാമന്‍ അന്‍ഡ് ദിയു തുടങ്ങിയ പ്രദേശങ്ങളിലെയും പോളിങ് പൂര്‍ത്തിയാകും. അസമില്‍ (4), ബിഹാര്‍ (5), ഛത്തീസ്ഗഡ് (7), മധ്യപ്രദേശ് (8), മഹാരാഷ്ട്ര (11), ഉത്തര്‍പ്രദേശ് (10), പശ്ചിമ ബംഗാള്‍ (4) എന്നിങ്ങനെയാണ് പോളിങ് നടന്ന മണ്ഡലങ്ങള്‍.

120 സ്ത്രീകളടക്കം 1300 സ്ഥാനാര്‍ത്ഥികളാണ് മൂന്നാം ഘട്ടത്തില്‍ മത്സരരംഗത്തുണ്ടായിരുന്നത്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ (ഗാന്ധിനഗര്‍), ശിവരാജ് സിംഗ് ചൗഹാന്‍ (വിദിഷ), ദിഗ് വിജയ് സിങ് (രാജ്ഗഡ്), ജ്യോതിരാദിത്യ സിന്ധ്യ (ഗുണ), മന്‍സുഖ് മാണ്ഡവ്യ (പോര്‍ബന്തര്‍), പര്‍ഷോത്തം രൂപാല (രാജ്‌കോട്ട്), പ്രല്‍ഹാദ് ജോഷി (ധാര്‍വാഡ്), എസ്. സിംഗ് ബാഗേല്‍ (ആഗ്ര) എന്നിവരാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടിയ പ്രമുഖര്‍.

മൂന്നാം ഘട്ട പോളിങ് പൂര്‍ത്തിയായതോടെ രാജ്യത്തെ പകുതിയില്‍ അധികം മണ്ഡലങ്ങളും വിധിയെഴുതി. ബാക്കി വരുന്ന നാല് ഘട്ടങ്ങളിലായി രാജ്യത്തെ 263 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക.

മൂന്നാം ഘട്ടത്തില്‍  61.45 ശതമാനം പോളിങ്, പിന്നില്‍ മഹാരാഷ്ട്ര
ബിജെപിയുടെ മുസ്‌ലിം വിരുദ്ധ വീഡിയോ: 'എത്രയും പെട്ടെന്ന് നീക്കം ചെയ്യണം'; എക്‌സിനോട്‌ തിരഞ്ഞെടുപ്പ് കമ്മീഷൻ

മൂന്നാം ഘട്ട പോളിങ്ങിനിടെയും നേതാക്കളുടെ വാക്ക്‌പോരും പഴിചാരലും കണ്ട ദിനമായിരുന്നു കടന്നുപോയത്. ഹരിയാനയില്‍ സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയിലായതാണ് പ്രധാന സംഭവങ്ങളില്‍ ഒന്ന്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ടെത്തലും വോട്ടെടുപ്പ് ദിനത്തില്‍ ദേശീയ തലത്തില്‍ ചര്‍ച്ചയായി. കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം ഉടന്‍ വിതരണം ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ രേവന്ത് പ്രഖ്യാപിച്ചതാണ് നടപടിക്ക് വഴിവച്ചത്.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തിനായുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന്റെ നടപടികള്‍ക്കും തുടക്കമായി

അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തിനായുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന്റെ നടപടികള്‍ക്കും തുടക്കമായി. പഞ്ചാബിലെ 13 മണ്ഡലങ്ങളിലേക്കും ഹിമാചല്‍ പ്രദേശിലെ നാല് മണ്ഡലങ്ങളും ഉള്‍പ്പെടെ സംസ്ഥാനങ്ങളിലെ ജൂണ്‍ ഒന്നിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിന്റെ നടപടികളാണ് തുടങ്ങിയത്. മെയ് 14 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. . പത്രികകളുടെ സൂക്ഷ്മപരിശോധന ്മയ് 15 ന് നടക്കും. മേയ് 17 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

Related Stories

No stories found.
logo
The Fourth
www.thefourthnews.in