പലസ്തീനുവേണ്ടി സംസാരിച്ചു; ഗ്രേറ്റയുടെ മൈക്ക് വേദിയില്‍ കയറി പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞ് യുവാവ്

പലസ്തീനുവേണ്ടി സംസാരിച്ചു; ഗ്രേറ്റയുടെ മൈക്ക് വേദിയില്‍ കയറി പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞ് യുവാവ്

'അധിനിവേശ ഭൂമിയില്‍ കാലാവസ്ഥ നീതിയില്ല' എന്ന് ഗ്രേറ്റയും സദസ്സിലുള്ളവരും മുദ്രാവാക്യം മുഴക്കി.

പലസ്തീന്‍, അഫ്ഗാനിസ്ഥാന്‍ സ്വദേശികളെ വേദിയിലേക്ക് ക്ഷണിച്ച പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗിന്റെ മൈക്ക് സ്റ്റേജില്‍ കയറി പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞ് യുവാവ്. ആംസ്റ്റര്‍ഡാമിലെ കാലാവസ്ഥ റാലിയില്‍ പങ്കെടുക്കവെയാണ് ഗ്രേറ്റയ്ക്ക് നേരെ ഡച്ച് സ്വദേശി മോശമായി പെരുമാറിയത്. പലസ്തീന്‍ അനുകൂല പ്രസംഗം നടത്തുന്നു എന്നാരോപിച്ചായിരുന്നു മൈക്ക് പിടിച്ചു വാങ്ങിയത്.

കാലാവസ്ഥ റാലി രാഷ്ട്രീയ പരിപാടിയാക്കി മാറ്റാന്‍ ശ്രമിച്ചെന്ന് ഇയാള്‍ ആരോപിച്ചു. 'കാലാവസ്ഥയുമായി ബന്ധപ്പെട്ട പരിപാടിക്കാണ് ഇവിടെവന്നത്, രാഷ്ട്രീയ പരിപാടിക്കല്ല'- മൈക്ക് പിടിച്ചുവാങ്ങുന്നതിനിടെ ഇയാള്‍ പറഞ്ഞു. മൈക്ക് പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞ ശേഷം, ഇയാള്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി.

കാലവസ്ഥ നീതിയ്ക്ക് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമെന്ന നിലയില്‍, അടിച്ചമര്‍ത്തപ്പെട്ടവരുടേയും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി പോരാടുന്നവരുടേയും ശബ്ദം കേള്‍ക്കേണ്ടതുണ്ട്. അന്താരാഷ്ട്ര ഐക്യമില്ലാതെ കാലവസ്ഥ നീതിയുണ്ടാകില്ല'- ഗ്രേറ്റ പറഞ്ഞു. പലസ്തീന്‍ പരമ്പരാഗത ശിരോവത്രം അണിഞ്ഞായിരുന്നു ഗ്രേറ്റ വേദിയിലെത്തിയത്.

യുവാവിന്റെ പ്രകടനത്തിന് എതിരെ സദസ്സില്‍ ഇരുന്നവരും പ്രതികരണവുമായി രംഗത്തെത്തി. ' അധിനിവേശ ഭൂമിയില്‍ കാലാവസ്ഥ നീതിയില്ല' എന്ന് ഗ്രേറ്റയും സദസ്സിലുള്ളവരും മുദ്രാവാക്യം മുഴക്കി. നേരത്തെ, ഗാസയ്ക്ക് ഐക്യദാര്‍ഢ്യം പങ്കുവച്ച് ഗ്രേറ്റ സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തുവന്നിരുന്നു.

logo
The Fourth
www.thefourthnews.in