കന്യാകുമാരിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം: ആത്മഹത്യാക്കുറിപ്പില്‍ അധ്യാപകനെതിരെ ലൈംഗികാരോപണം

കന്യാകുമാരിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം: ആത്മഹത്യാക്കുറിപ്പില്‍ അധ്യാപകനെതിരെ ലൈംഗികാരോപണം

കന്യാകുമാരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ രണ്ടാം വര്‍ഷം ബിരുദാനന്ദര ബിരുദ വിദ്യാര്‍ഥിയായ യുവതിയെ ഒക്ടോബര്‍ ആറാം തീയതിയാണ് ഹോസ്റ്റല്‍ റൂമില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്

കന്യാകുമാരിയിൽ സ്വകാര്യ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി ജീവനൊടുക്കിയത് മാനസിക സമ്മര്‍ദ്ദം മൂലമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ്. വിദ്യാര്‍ഥിയുടേതെന്ന് കരുതപ്പെടുന്ന ആത്മഹത്യാക്കുറിപ്പില്‍ കോളജിലെ ഒരു അധ്യാപകനെതിരെ ലൈംഗിക ആരോപണവും ഉന്നയിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

സ്വകാര്യ മെഡിക്കല്‍ കോളജില്‍ രണ്ടാം വര്‍ഷ എം ഡി വിദ്യാര്‍ഥിയായ യുവതിയെ ഒക്ടോബര്‍ ആറാം തീയതിയാണ് ഹോസ്റ്റല്‍ റൂമില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സമൂഹ മാധ്യമങ്ങളില്‍ യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പ്രചരിച്ചിരുന്നു. ഈ കുറിപ്പാണ് പോലീസ് കണ്ടെത്തിയത്.

അനസ്തേഷ്യ വിഭാഗത്തിലെ പ്രൊഫസര്‍ക്കെതിരെയാണ് യുവതി ആത്മഹത്യക്കുറിപ്പില്‍ ലൈംഗികാരോപണവും മാനസികപീഡനവും ഉന്നയിച്ചിരിക്കുന്നത്. ഒരു വനിതാ ഡോക്ടര്‍ ഉള്‍പ്പടെ രണ്ട് സീനിയേഴ്സിനെതിരെയും മാനസികപീഡനാരോപണമുണ്ട്.

"സോറി അപ്പാ, ഞാന്‍ നിങ്ങളെയാണ് ഏറ്റവുമധികം ഇഷ്ടപ്പെടുന്നത്. വിഷാദമുള്ളവരെ സന്തോഷത്തോടെയും കാണാനാകും. അവരോട് ദയ കാണിക്കുക," ഒപ്പം നില്‍ക്കുക, കുറിപ്പില്‍ പറയുന്നു.

കന്യാകുമാരിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം: ആത്മഹത്യാക്കുറിപ്പില്‍ അധ്യാപകനെതിരെ ലൈംഗികാരോപണം
പലസ്തീനെ കൈവിട്ട് ഇസ്രയേലിന്റെ ചങ്ങാതിയാകുന്ന ഇന്ത്യ; നെഹ്റുവിൽനിന്ന് മോദിയിലെത്തുമ്പോൾ

സംഭവത്തിൽ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 306 (ആത്മഹത്യ പ്രേരണ) പ്രകാരം കേസെടുത്തതായി കന്യാകുമാരി എസ് പി ഹരി കിരണ്‍ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.

റസിഡന്റ് ഡോക്ടര്‍മാര്‍ പ്രത്യേക മുറികളിലാണ് താമസിക്കുന്നത്. വെള്ളിയാഴ്ച രാവിലെ യുവതി ക്ലാസിലെത്തിയിരുന്നില്ല. കോളജ് അധികൃതര്‍ യുവതിയുടെ സുഹൃത്തുക്കളോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. സുഹൃത്തുക്കള്‍ യുവതിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. പിന്നീട് മുറിയുടെ വാതിലുകള്‍ തുറക്കാന്‍ അവര്‍ ശ്രമിച്ചു. വിവരമറിഞ്ഞ ഉടന്‍ തന്നെ തങ്ങള്‍ സ്ഥലത്തേക്ക് തിരിച്ചതായും പോലീസ് പറഞ്ഞു.

logo
The Fourth
www.thefourthnews.in