കാൾ മാർക്സ്: മനുഷ്യ വിമോചനം സ്വപ്നം കണ്ട തത്ത്വചിന്തകൻ

ഇന്ന് കാൾ മാക്‌സിന്റെ 140-ാം ഓർമ ദിനമാണ്

കാൾ മാർക്‌സ്, ലോകത്തെ സ്വാധീനിച്ച ഏറ്റവും പ്രമുഖ രാഷ്ട്രീയ സാമ്പത്തിക ദാർശനിക ചിന്തകരിലൊരാൾ. എതിരാളികൾക്ക് പോലും അവഗണിക്കാൻ കഴിയാത്ത രീതിയിൽ സര്‍വ വിജ്ഞാന മേഖലയിലും സ്വാധീനം ചെലുത്തിയ ചിന്തകൻ. ഇന്ന് കാൾ മാര്‍ക്‌സിന്റെ 140-ാം ഓർമ ദിനമാണ്.

ഫെഡറിക് എംഗൽസിനൊപ്പം ചേർന്ന് അദ്ദേഹം നടത്തിയ അന്വേഷണങ്ങൾ, എഴുതിയ പ്രബന്ധങ്ങൾ, പുസ്തകങ്ങൾ, ദരിദ്രരായ തൊഴിലാളികൾ മുതൽ അക്കാദമിക പണ്ഡിതരെ വരെ സ്വാധീനിച്ചു.

ചിലർ വിശ്വമാനവികതയുടെ പ്രത്യയശാസ്ത്രകാരൻ എന്ന് അദ്ദേഹത്തെ വിളിച്ചു. മറ്റ് ചിലർ പരാജയപ്പെട്ട പ്രവാചകനെന്നും. ആത്മ സുഹൃത്ത് ഫെഡറിക് എംഗൽസിനൊപ്പം ചേർന്ന് അദ്ദേഹം നടത്തിയ അന്വേഷണങ്ങൾ, എഴുതിയ പ്രബന്ധങ്ങൾ, പുസ്തകങ്ങൾ, ദരിദ്രരായ തൊഴിലാളികൾ മുതൽ അക്കാദമിക പണ്ഡിതരെ വരെ സ്വാധീനിച്ചു. രാഷ്ട്രീയം മുതൽ ഗണിതശാസ്ത്രം വരെയുള്ള മേഖലകളിൽ മാര്‍ക്സ് നൽകിയ സംഭാവനകൾ ഇപ്പോഴും പുതിയ അന്വേഷണങ്ങളിലേക്ക് വിപ്ലവകാരികളെ മുതൽ ചിന്തകരെ വരെ നയിക്കുന്നു. മാറ്റം എന്നതാണ് ശാശ്വതമെന്നും, ചരിത്രത്തിന്റെ മുന്നോട്ടുപോക്കിനൊടുവിൽ ഭരണകൂടം കൊഴിഞ്ഞുവീഴുമെന്നുമുള്ള മാര്‍ക്സ് നിരീക്ഷണങ്ങള്‍ ലോകത്തെ സ്വാധീനിച്ചു.

മാർക്‌സിന്റെ സൈദ്ധാന്തികാന്വേഷണങ്ങളെ പൂർണതയിലേക്ക് നയിച്ചത് ഏംഗൽസായിരുന്നു

പലായനങ്ങളിലൂടെ കടന്നുപോയതായിരുന്നു മാർക്‌സിന്റെ ജീവിതം. മാർക്‌സിന്റെ ചിന്തകളെ ഭയന്നിരുന്ന ഭരണകൂടങ്ങൾ അദ്ദേഹത്തെ നാടുകടത്തി. അങ്ങനെ ഫ്രാൻസിലും പാരീസിലും ലണ്ടനിലും നിരന്തരം അലഞ്ഞു. പട്ടിണിയും ദുരിതവും നിറഞ്ഞ ഇത്തരം യാത്രകളില്‍ മാർക്‌സിനെ ചേർത്തുപിടിച്ച് ജെന്നിയുമുണ്ടായിരുന്നു. രോഗങ്ങളുടെ നിരന്തരമുളള വേട്ടയാടലിൽ മക്കൾ ചികിത്സ കിട്ടാതെ കൺമുന്നിൽ മരണമടയുന്ന സാഹചര്യം പോലുമുണ്ടായി. അപ്പോഴും അദ്ദേഹം തന്റെ ബൗദ്ധിക അന്വേഷണങ്ങൾ തുടർന്നുകൊണ്ടേയിരുന്നു.

നാളിതു വരെയുളള സമൂഹങ്ങളുടെ ചരിത്രം വർഗസമരങ്ങളുടെ ചരിത്രമാണെന്ന് മാർക്‌സ് ലോകത്തോട് പറഞ്ഞു. ചരിത്രത്തെ വ്യാഖ്യാനിക്കുകയല്ല, മറിച്ച് മാറ്റിതീർക്കുകയാണ് വേണ്ടതെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം സൈദ്ധാന്തിക അന്വേഷണങ്ങൾക്കൊപ്പം പ്രായോഗിക പ്രവർത്തനങ്ങൾക്കുള്ള പ്രാധാന്യത്തെക്കുറിച്ചും വിശദമാക്കി.

മാർക്‌സിന്റെ സൈദ്ധാന്തികാന്വേഷണങ്ങളെ പൂർണതയിലേക്ക് നയിച്ചത് ഏംഗൽസായിരുന്നു. രാഷ്ട്രീയവും തത്ത്വശാസ്ത്രവും കലാസാഹിത്യ സൗന്ദര്യ ശാസ്ത്രങ്ങളും അദ്ദേഹത്തിന്റെ കൃതികൾക്ക് വിഷയമായി. കല മുതൽ മതം വരെയുളള പ്രതിഭാസങ്ങൾക്ക് സാമ്പത്തിക അടിത്തറയുമായുളള ബന്ധത്തെയാണ് മാർക്‌സ് ചൂണ്ടിക്കാട്ടിയത്. ചൂഷകവർഗ്ഗവും ചൂഷിതവർഗ്ഗവും തമ്മിലുള്ള വർഗ്ഗസമരത്തിലൂടെയാണ് എല്ലാ സമൂഹവും മുന്നോട്ടു പോകുന്നതെന്ന് മാർക്‌സ് വിലയിരുത്തി.

മരണമടഞ്ഞിട്ട് ഒന്നര നൂറ്റാണ്ടോളമായിട്ടും ആ മഹാചിന്തകൻ, ലോകത്തിലെ ഏറ്റവും ദരിദ്രരായവരുടെ വിമോചന പ്രതീക്ഷക്കളെ മാർക്‌സ് ജ്വലിപ്പിച്ച് നിർത്തുന്നു.

മാർക്‌സിന്റെ ആശയങ്ങൾ യൂറോപ്പിന് പുറത്തേക്ക് വ്യാപിച്ചു. മാർക്‌സ് കരുതിയതിൽനിന്ന് വ്യത്യസ്തമായി വ്യാവസായികമായി വികസിക്കാത്ത, സോവിയറ്റ് യൂണിയനിൽ 1917 ൽ വിപ്ലവം നടന്നു. 1949 ൽ ചൈനയിലും സോഷ്യലിസ്റ്റ് വിപ്ലവം അരങ്ങേറി. എന്നാൽ പിന്നീട് സോവിയറ്റ് യൂണിയൻ മുതൽ ചൈന വരെയുള്ള സോഷ്യലിസ്റ്റ് വിപ്ലവം നടന്ന സ്ഥലങ്ങളിൽ ഭരണകൂടം കൂടുതൽ ശക്തിപ്പെടുകയും പാർട്ടി സമഗ്രാധിപത്യം നേടുകയും ചെയ്ത കാഴ്ചയാണ് ലോകം കണ്ടത്. 1989 ൽ സോവിയറ്റ് യൂണിയൻ തകർന്നു. മാവോയുടെ കാലത്തിന് ശേഷം ചൈന മാർക്കറ്റ് സോഷ്യലിസത്തെ ആശ്ലേഷിക്കുകയും ചെയ്തു.

ഇപ്പോഴും മാർക്‌സിസ്റ്റ് ആശയങ്ങൾ വിവിധ വിജ്ഞാന മേഖലകളെ സ്വാധീനിച്ച് മുന്നോട്ടുപോകുന്നു. പരിസ്ഥിതി കാലവാസ്ഥ വ്യതിയാനം അടക്കമുള്ള വിഷയങ്ങളിൽ മാർക്‌സിസ്റ്റ് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ പഠനങ്ങളും വിലയിരുത്തലുകളുമുണ്ടാകുന്നു. മുതലാളിത്തത്തെ മനസ്സിലാക്കാൻ ഏറ്റവും നല്ല ഉപകരണം മാർക്‌സിസമാണെന്ന് വിമർശകർ പോലും അംഗീകരിക്കുകയും ചെയ്യുന്നു. അങ്ങനെ മരണമടഞ്ഞിട്ട് ഒന്നര നൂറ്റാണ്ടോളമായിട്ടും ആ മഹാചിന്തകൻ, ലോകത്തിലെ ഏറ്റവും ദരിദ്രരായവരുടെ വിമോചന പ്രതീക്ഷക്കളെ ജ്വലിപ്പിച്ച് നിർത്തുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in