കോവിഡ്: ഭീതിതമായ ഒരു കാലഘട്ടത്തിന്റെ മറുപേര്

2020 മാര്‍ച്ച് 11 ലോകാരോഗ്യസംഘടന കോവിഡിനെ ആഗോളമഹാമാരിയായി പ്രഖ്യാപിച്ച ദിവസം

2019 ഡിസംബര്‍ 10. ചൈനയിലെ വുഹാനില്‍ ഹ്വാനന്‍ സമുദ്രോത്പന്ന മാര്‍ക്കറ്റിലെ വ്യാപാരിയായ വേയ് ഗുക്സ്യന് പെട്ടെന്നൊരു സുപ്രഭാതത്തില്‍  കടുത്തപനിയും അതികഠിനമായ തലവേദനയും ഉണ്ടാകുന്നു. അദ്ദേഹം അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. അടുത്ത മൂന്നാഴ്ചകൊണ്ട് ഹ്വാനനിലെ കച്ചവടക്കാരില്‍ പലര്‍ക്കും  പനി ബാധിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ പല മടങ്ങ് വ്യാപ്തിയില്‍ ഒരു രാജ്യത്തെ തന്നെ അക്ഷരാര്‍ഥത്തില്‍ ശ്വാസം മുട്ടിച്ചുകൊണ്ട് ഒരു ചെറുപനി ചൈനയെ ആകെ വരിഞ്ഞു മുറുക്കുന്നു. അപൂര്‍വ വൈറസ് രോഗം ചൈനയില്‍ ഭീതി പരത്തുന്നു എന്ന തലക്കെട്ടില്‍ നിന്ന് ലോകരാജ്യങ്ങളിലാകെ ഭീതിയെന്ന നിലയിലേക്ക് കാര്യങ്ങളെത്തിയത് പെട്ടെന്നായിരുന്നു.

759 കോടി 40 ലക്ഷത്തിധികം ജനങ്ങള്‍  കോവിഡ് ബാധിതരായി.  68 ലക്ഷത്തിലധികം പേര്‍ കോവിഡ് ബാധിച്ച് മരിച്ചെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്.

നോവല്‍ കൊറോണാ വൈറസും കോവിഡ് എന്ന രോഗവും മനുഷ്യന് ഏറ്റവും പരിചിതമായ പേരുകളായി മാറി. അതിവേഗത്തില്‍ വൈറസ് വ്യാപനമുണ്ടാകുകയും മരണം സംഭവിക്കുകയും ചെയ്തതോടെ രാജ്യങ്ങള്‍  അതിര്‍ത്തികള്‍ അടച്ചു പൂട്ടി. ജനങ്ങള്‍ ഒറ്റപെട്ടു. ലോകരാജ്യങ്ങള്‍ സ്തംഭിച്ചു.  ഇതോടെ 2020 മാര്‍ച്ച് 11 ലോകാരോഗ്യസംഘടന കോവിഡിനെ ആഗോളമഹാമാരിയായി പ്രഖ്യാപിച്ചു.  ആ പ്രഖ്യാപനത്തിന് മൂന്ന് വര്‍ഷം. ലോകത്തെ മുഴുവന്‍ നിശ്ചലമാക്കി, എല്ലാ മേഖലയെയും സ്പര്‍ശിച്ച ആഗോള മഹാമാരിയായിരുന്നു കോവിഡ്. ഇതുവരെ 759 കോടി 40 ലക്ഷത്തിധികം ജനങ്ങള്‍  കോവിഡ് ബാധിതരായി.  68 ലക്ഷത്തിലധികം പേര്‍ കോവിഡ് ബാധിച്ച് മരിച്ചെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്.

പുറത്തിറങ്ങൂ പണിയെടുക്കൂ എന്ന് ആഹ്വാനം ചെയ്ത ട്രംപും ജെയ്ര്‍ ബോള്‍സനാരോയും കോവിഡ് കാലത്തെ മോശം ഭരണാധികാരികളായി. 

ലോകത്ത് ഏറ്റവും കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയിലാണ്. ബ്രസീല്‍ ബ്രിട്ടന്‍ ഇറ്റലി തുടങ്ങിയ രാജ്യങ്ങളെല്ലാം ദുരിതത്തിലായി. വാക്‌സിനോ പ്രത്യേകം മരുന്നോ ഇല്ലാത്തതിനാല്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ ലോക്ക്ഡൗണുകള്‍ പ്രഖ്യാപിച്ചു. രാജ്യങ്ങള്‍ അതിര്‍ത്തികളച്ചു. മാസ്‌കും സാനിറ്റൈസറും ജീവവായു പോലെ പ്രധാനമായി.  പുറത്തിറങ്ങുന്നവര്‍, മാസ്‌ക് ഉപയോഗിക്കാത്തവര്‍  എല്ലാം കുറ്റവാളികളെ പോലെയായി. ലോക്ക്ഡൗണ്‍ ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധികളടക്കം വേറെ. പുറത്തിറങ്ങൂ പണിയെടുക്കൂ എന്ന് ആഹ്വാനം ചെയ്ത ട്രംപും ജെയ്ര്‍ ബോള്‍സനാരോയും കോവിഡ് കാലത്തെ മോശം ഭരണാധികാരികളായി. 

കോവിഡ്: ഭീതിതമായ ഒരു കാലഘട്ടത്തിന്റെ മറുപേര്
കോവിഡ് ആളുകളുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിച്ചിട്ടില്ല; പുതിയ പഠനം

രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാമതാണ് ഇന്ത്യയുടെ സ്ഥാനം. 180 രാജ്യങ്ങളില്‍ വ്യാപിച്ച കോവിഡ് മഹാമാരി ഇന്ത്യയെ പിടികൂടിയത്  2020 ജനുവരി 30നായിരുന്നു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ തൃശൂര്‍ സ്വദേശിയിലാണ് വൈറസ്ബാധ രാജ്യത്ത് ആദ്യമായി കണ്ടെത്തിയത്. പിന്നീട് രാജ്യത്ത് ആകമാനം രോഗം പടര്‍ന്നു പിടിച്ചു. രോഗവ്യാപന നിരക്ക് കുതിച്ചുയരാന്‍ തുടങ്ങിയതോടെ 2020 മാര്‍ച്ച് 24 ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. 21 ദിവസത്തേക്ക്  രാജ്യം സമ്പൂര്‍ണ അടച്ചിടലിലേക്ക് പോകുകയാണെന്ന് പ്രധാനമന്ത്രി രാജ്യത്തെ അറിയിച്ചു. ആഘോഷങ്ങള്‍ക്കും മതപരമായ ചടങ്ങുകള്‍ക്കും ആളുകള്‍ കൂടുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂട്ടു വീണു.  പ്രത്യേക മുന്നൊരുക്കങ്ങള്‍ ഒന്നുമില്ലാതെ പ്രഖ്യാപിച്ച ലോക്ഡൗണ്‍ രാജ്യം കടുത്ത വറുതിയിലാണ്ടുപോകാന്‍ കാരണമായി. രാജ്യത്ത് കോവിഡ് മരണം പോലെ പട്ടിണി മരങ്ങളും നിത്യസംഭവമായി. കിലോമീറ്ററോളം കാല്‍നടയായി സ്വന്തം നാട്ടിലേക്ക് മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികള്‍ ദുരിതക്കാഴ്ചയായി.

ആഘോഷങ്ങള്‍ക്കും മതപരമായ ചടങ്ങുകള്‍ക്കും ആളുകള്‍ കൂടുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂട്ടു വീണു.  പ്രത്യേക മുന്നൊരുക്കങ്ങള്‍ ഒന്നുമില്ലാതെ പ്രഖ്യാപിച്ച ലോക്ഡൗണ്‍ രാജ്യം കടുത്ത വറുതിയിലാണ്ടുപോകാന്‍ കാരണമായി.

സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണ് ലോകത്താകമാനം കോവിഡ്  സൃഷ്ടിച്ചത്. രണ്ടാം ലോകയുദ്ധാനന്തരം ഇത്തരമൊരു പ്രതിസന്ധി ഇതാദ്യമാണെന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെട്ടു. കോവിഡ് പ്രതിരോധത്തിനായി അടച്ചിടേണ്ടി വന്നതാണ് സാമ്പത്തിക പ്രതിസന്ധിയുടെ മുഖ്യകാരണം. 2020 ഓഗസ്റ്റ് 11 ന് ആദ്യ കോവിഡ് പ്രതിരോധ വാക്‌സിന്‍ റഷ്യ കണ്ടുപിടിച്ചു. പിന്നാലെ മറ്റ് രാജ്യങ്ങളും വാക്സിന്‍ കണ്ടുപിടിച്ചു. രോഗ പ്രതിരോധത്തിന് അല്പം ആശ്വാസം പകരുന്നതായിരുന്നു ഈ കണ്ടെത്തലുകള്‍. ലോകത്ത്  1325 കോടിയോളംപ്പേര്‍ ഇതുവരെ വാക്സിനെടുത്തിട്ടുണ്ട്. 

ഇന്ത്യയില്‍ ഒന്നാം തരംഗത്തിന്റെ തീവ്രത പൂര്‍ണമായും ഒഴിയുന്നതിന് മുമ്പാണ്  കോവിഡിന്റെ  രണ്ടാം തരംഗം ഉണ്ടാകുന്നത്. 2021 ഏപ്രിലില്‍  രാജ്യത്ത് രണ്ടാം തരംഗം എത്തി. ആദ്യഘട്ടത്തേക്കാള്‍ രണ്ടാം ഘട്ടത്തില്‍  രോഗവ്യാപനം ഉയര്‍ന്നു. മാലിന്യക്കൂമ്പാരം പോലെ കത്തിച്ച മൃതദേഹങ്ങളും മതിയായ ആശുപത്രി സൗകര്യങ്ങളോ ഓക്സിജന്‍ ശേഖരമോ പോലുമില്ലാതെ രാജ്യം പെടാപ്പാടുപെട്ടു. ഗംഗയില്‍ നൂറുക്കണക്കിന് അജ്ഞാത മൃതദേഹങ്ങള്‍ ഒഴുകി നടന്നത് വാര്‍ത്തയായി. മനുഷ്യരാശി കണ്ടിട്ടില്ലാത്തത്ര ഭീതിതമായ ഒരു കാലഘട്ടത്തിന്‌റെ മറുപേരാണ് കോവിഡ് ഇന്ന്. കോവിഡിന് മുന്‍പും ശേഷവും എന്നിങ്ങനെ ലോകത്തെ ഇനി രണ്ടായി തിരിക്കാം. വുഹാനിലെ ഒരു ലബോറട്ടറിയില്‍ നിന്നാണ് കോവിഡിന് കാരണമായ വൈറസിന്‌റെ ഉദ്ഭവമെന്ന വാദം ഒരുഭാഗത്ത് ശക്തമാണ്. ഇക്കാര്യം ചൈന അംഗീകരിക്കുന്നില്ല. ഈ ഗൂഢാലോചനാ ആരോപണത്തില്‍ വാദ പ്രതിവാദങ്ങള്‍ തുടരുകയാണ്. തര്‍ക്കങ്ങളും അഭിപ്രായ ഭിന്നതകും ഏറെയുണ്ടായാലും കടന്നുപോയ മൂന്നുവര്‍ഷം മനുഷ്യന്‌റെ ഇച്ഛാശക്തിയുടെയും അതിജീവനത്തിന്‌റെയും പേരില്‍ തന്നെ അടയാളപ്പെടുത്താം

Related Stories

No stories found.
logo
The Fourth
www.thefourthnews.in