ചന്ദ്രനിലെ അവസാന മനുഷ്യ സ്പര്‍ശത്തിന് 51 വര്‍ഷം; ചാന്ദ്ര യാത്രകളുടെ വലിയ ഇടവേളയ്ക്ക് കാരണമെന്ത്?

ചന്ദ്രനിലെ അവസാന മനുഷ്യ സ്പര്‍ശത്തിന് 51 വര്‍ഷം; ചാന്ദ്ര യാത്രകളുടെ വലിയ ഇടവേളയ്ക്ക് കാരണമെന്ത്?

1969-ൽ ആരംഭിക്കുകയും വളരെ വേഗം പുരോഗമിക്കുകയും ചെയ്ത ചാന്ദ്ര പര്യവേക്ഷണങ്ങൾ പെട്ടെന്ന് നിലച്ച് പോയത് എന്ത് കൊണ്ടാണ്?

നീല്‍ ആംസ്‌ട്രോങ്, എഡ്വിന്‍ ആള്‍ഡ്രിന്‍, മൈക്കല്‍ കോളിന്‍സ് - ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയവരെ നമുക്കെല്ലാവർക്കും അറിയാം. എന്നാല്‍ ചന്ദ്രനില്‍ കാലുകുത്തിയ അവസാനത്തെ മനുഷ്യനാര്. ചന്ദ്രനിൽ എത്തിയ അവസാനത്തെ മനുഷ്യനെ അധികമാര്‍ക്കും അറിയാൻ വഴിയില്ല. ചാന്ദ്ര ദൗത്യങ്ങളുടെ ഭാഗമായി നാസ അവസാനമായി മനുഷ്യനെ ചന്ദ്രനില്‍ ഇറക്കിയത് ഒരു ഡിസംബര്‍ 13 ന് ആയിരുന്നു.

1969-ലെ അപ്പോളോ 11 ദൗത്യത്തിന്റെ ഭാഗമായാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിലെത്തുന്നത്. ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയപ്പോൾ 'മനുഷ്യനിതൊരു ചെറിയ ചുവടുവെപ്പ്, മനുഷ്യരാശിക്ക് ഭീമൻ കുതിച്ചുചാട്ടം' എന്നാണ് നീൽ ആംസ്ട്രോങ് പറഞ്ഞത്. ലോകം വളരെ ആകാംഷയോടെയും പ്രതീക്ഷയോടെയും കാത്തിരുന്ന ആ നിമിഷം, മനുഷ്യ പ്രയത്നത്തിന്റെയും ശാസ്ത്രത്തിന്റെയും വലിയ നേട്ടം. ലോകം അറിഞ്ഞ അപ്പോളോ 11-ന്റെ ആ യാത്രയ്ക്ക് ശേഷം ചന്ദ്രനിലേക്ക് ആറ് യാത്രകൾ കൂടി നടന്നിരുന്നു. അതിൽ അഞ്ചെണ്ണം വിജയകരമായി പൂര്‍ത്തിയാവുകയും ചെയ്തു. ആകെ 12 പേരാണ് ഇതുവരെ ചന്ദ്രോപരിതലത്തിൽ കാല് കുത്തിയിട്ടുള്ളത്.

അപ്പോളോ 17 ദൗത്യത്തിലാണ് 1972 ഡിസംബർ 13ന് ബഹിരാകാശയാത്രികൻ യൂജിൻ സെർനാൻ ചന്ദ്രനില്‍ ഇറങ്ങിയത്. ഹാരിസൺ ഷ്മിറ്റ് ആയിരുന്നു അദ്ദേഹത്തിന്റെ സഹയാത്രികന്‍. പന്ത്രണ്ട് ദിവസം നീണ്ട ദൗത്യമായിരുന്നു അപ്പോളോ 17 ന്‍റേത്. ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ നേരം നടന്നതിന്‍റെയും, ദൈർഘ്യമേറിയ മൂൺ ലാൻഡിങ് എന്നിവയ്ക്കൊപ്പം ചന്ദ്രനില്‍നിന്ന് ഏറ്റവും വലിയ സാമ്പിളുകൾ ഭൂമിയിലേക്ക് കൊണ്ടുവന്നതും ഈ ദൗത്യത്തിലായിരുന്നു.

എന്തുകൊണ്ടാണ് മനുഷ്യനെ വീണ്ടും ചന്ദ്രനിൽ എത്തിക്കുന്നതിൽ നീണ്ട 50 വർഷത്തെ ഇടവേള വന്നത് ?

എന്നാൽ 1970-ന് ശേഷം ഭാവിയിൽ നടത്താനിരുന്ന അപ്പോളോ ദൗത്യങ്ങൾ റദ്ദാക്കപ്പെട്ടു. ആറാമത്തെയും അവസാനത്തെയും മൂൺ ലാൻഡിങ് ദൗത്യമായി അപ്പോളോ 17 മാറി. 1969-ൽ ആരംഭിക്കുകയും വളരെ വേഗം പുരോഗമിക്കുകയും ചെയ്ത ചാന്ദ്ര പര്യവേക്ഷണങ്ങൾ പെട്ടെന്ന് നിലച്ച് പോയത് എന്ത് കൊണ്ടാണ്? എന്തുകൊണ്ടാണ് മനുഷ്യനെ വീണ്ടും ചന്ദ്രനിൽ എത്തിക്കുന്നതിൽ നീണ്ട 50 വർഷത്തെ ഇടവേള വന്നത് ?

ചന്ദ്രനിലെ അവസാന മനുഷ്യ സ്പര്‍ശത്തിന് 51 വര്‍ഷം; ചാന്ദ്ര യാത്രകളുടെ വലിയ ഇടവേളയ്ക്ക് കാരണമെന്ത്?
സൂര്യന്റെ പൂർണവൃത്താകൃതിയിലുള്ള ചിത്രങ്ങളുമായി ഐഎസ്ആർഒ; പകർത്തിയത് ആദിത്യ- എൽ1

വീണ്ടും ചിറകുമുളയ്ക്കുന്ന ദൗത്യങ്ങള്‍

വലിയൊരു ഇടവേളയ്ക്ക് ശേഷം ബഹിരാകാശ യാത്രികരെ വീണ്ടും ചന്ദ്രനിലേക്കയക്കാൻ ഒരുങ്ങുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. മൂന്ന് അമേരിക്കക്കാരും ഒരു കനേഡിയൻ വംശജനും ഉൾപ്പെടെ നാലുപേരാണ് ആർട്ടെമിസ്-II ദൗത്യത്തിന്റെ ഭാഗമായി അടുത്ത വർഷം ചന്ദ്രനിലേക്ക് കുതിക്കാനൊരുങ്ങുന്നത്.

ചന്ദ്രനിലെ അവസാന മനുഷ്യ സ്പര്‍ശത്തിന് 51 വര്‍ഷം; ചാന്ദ്ര യാത്രകളുടെ വലിയ ഇടവേളയ്ക്ക് കാരണമെന്ത്?
വീണ്ടും അമ്പരപ്പിച്ച്‌ ഐഎസ്‌ആർഒ; ചാന്ദ്രഭ്രമണപഥത്തിൽനിന്ന് പ്രൊപ്പൽഷൻ മൊഡ്യൂളിനെ  ഭൗമഭ്രമണപഥത്തിൽ തിരികെയെത്തിച്ചു 

അമേരിക്കയുടെ ദൗത്യം വിജയകരമായാൽ, ഏകദേശം 50 വർഷങ്ങൾക്ക് ശേഷമാകും മനുഷ്യൻ ചന്ദ്രനിൽ കാല് കുത്തുന്നത്. 1972ന് ശേഷം മനുഷ്യനെ ചന്ദ്രനിലെത്തിക്കാന്‍ നാസ നടത്തുന്ന ആദ്യ ദൗത്യമാണിത്. അപ്പോളോ 17 ദൗത്യത്തിന് ശേഷം നാസ അതിന്റെ പ്രസിദ്ധമായ അപ്പോളോ ദൗത്യങ്ങൾ ഔദ്യോഗികമായി നിർത്തിവച്ചിരുന്നു.

ചന്ദ്രനിലെ അവസാന മനുഷ്യ സ്പര്‍ശത്തിന് 51 വര്‍ഷം; ചാന്ദ്ര യാത്രകളുടെ വലിയ ഇടവേളയ്ക്ക് കാരണമെന്ത്?
ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല ചലിച്ചു തുടങ്ങി; എ23എ നീങ്ങിത്തുടങ്ങിയത് 30 വര്‍ഷങ്ങള്‍ക്ക് ശേഷം

ചാന്ദ്ര ദൗത്യങ്ങളെ ദുർബലപ്പെടുത്തിയതെന്ത് ?

ചന്ദ്രനിൽ മനുഷ്യരെ ഇറക്കാനുള്ള ദൗത്യത്തിന് തുടക്കമിട്ടത് പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ 1962-ൽ ടെക്സാസിലെ റൈസ് സ്റ്റേഡിയത്തിൽ നടത്തിയ പ്രസംഗമാണ്. 'നാം ചന്ദ്രനിലേക്ക് പോകാൻ തീരുമാനിച്ചിരിക്കുന്നു' എന്ന പ്രസംഗത്തിൽ, ദശാബ്ദത്തിന്റെ അവസാനത്തോടെ ഒരു മനുഷ്യനെ ചന്ദ്രനിൽ ഇറക്കും എന്ന് കെന്നഡി പ്രതിജ്ഞയെടുത്തു. യുഎസ്എസ്ആർ അടക്കമുള്ള വൻ ശക്തികളുമായി ഈ രംഗത്ത് കടുത്ത മത്സരം കാഴ്ച വെക്കുന്ന സമയം ആയിരുന്നു അത്.

20 അപ്പോളോ ദൗത്യങ്ങളാണ് ആദ്യം ആസൂത്രണം ചെയ്തിരുന്നത്. കെന്നഡി പറഞ്ഞത് പോലെ ആദ്യ ദൗത്യം ലക്ഷ്യം കണ്ടതിന് പിന്നാലെ നാസയ്ക്ക് വലിയ ഫണ്ടിംഗ് വെട്ടിക്കുറവ് നേരിടേണ്ടി വന്നു. അപ്പോളോ ദൗത്യങ്ങളുടെ ഭാവി അസാധ്യമാക്കുന്നതിൽ ഇത് സുപ്രധാന പങ്ക് വഹിച്ചിരുന്നു. 20 അപ്പോളോ ദൗത്യങ്ങളുടെ അവസാനത്തെ മൂന്ന് ദൗത്യങ്ങൾ റദ്ദാക്കിയിരുന്നു. സാങ്കേതികവും ഗവേഷണവും അടിസ്ഥാനമാക്കിയുള്ള ദൗത്യങ്ങൾ ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങുക എന്ന അത്രയും പ്രാധാന്യത്തോടെ പരിഗണിക്കപ്പെട്ടില്ല എന്നതും സത്യമാണ്.

ചന്ദ്രനിലെ അവസാന മനുഷ്യ സ്പര്‍ശത്തിന് 51 വര്‍ഷം; ചാന്ദ്ര യാത്രകളുടെ വലിയ ഇടവേളയ്ക്ക് കാരണമെന്ത്?
ഇന്ത്യൻ സഞ്ചാരി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്; പരിശീലിപ്പിക്കാൻ നാസ

ചന്ദ്രനിലേക്ക് മനുഷ്യനെ പറഞ്ഞയക്കുക എന്നത് വളരെ ചെലവേറിയ പരിപാടിയായിരുന്നു. ഏഴ് ബില്യൺ ഡോളറായിരുന്നു പദ്ധതിക്കായി ജോൺ എഫ് കെന്നഡിയുടെ സർക്കാർ കണക്കാക്കിയിരുന്നത് എങ്കിലും 20 ബില്യൺ ചെലവായിരുന്നു. ദേശീയ പിന്തുണയും കുറവായിരുന്നു. യുഎസിലെ ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു അപ്പോളോ ദൗത്യങ്ങള്‍ നടന്നത്. ഇത് അമേരിക്കയിലെ പൊതുജനങ്ങൾക്കിടയിൽ തർക്കവിഷയമായി.

ബഹിരാകാശ രംഗത്ത് മേൽക്കൈ ഉറപ്പിക്കുക മാത്രമായിരുന്നു ശരിക്കും അമേരിക്കയുടെ ലക്‌ഷ്യം. അതുകൊണ്ടുതന്നെ ഗവേഷണവും സാങ്കേതിക രംഗത്തെ വികാസങ്ങളും സർക്കാരിന് വിഷമല്ലായിരുന്നു. ശക്തമായ രാഷ്ട്രീയ പ്രസ്താവന അമേരിക്ക മുന്നോട്ടുവയ്ക്കാൻ അപ്പോളോ 11ലൂടെ അമേരിക്കയ്ക്ക് സാധിച്ചതോടെ കൂടുതൽ ദൗത്യങ്ങൾ കൊണ്ട് കാര്യമില്ലെന്ന തരത്തിലേക്ക് കാര്യങ്ങൾ മാറി.

ചന്ദ്രനിലെ അവസാന മനുഷ്യ സ്പര്‍ശത്തിന് 51 വര്‍ഷം; ചാന്ദ്ര യാത്രകളുടെ വലിയ ഇടവേളയ്ക്ക് കാരണമെന്ത്?
സൗരവികിരണത്തിലെ ഊർജ വ്യതിയാനം വിലയിരുത്തി ആദിത്യ എല്‍-1; പ്രോട്ടോണുകളുടെയും ആൽഫ കണങ്ങളുടെയും നിർണായക വിവരങ്ങള്‍

ഇത്രയും നീണ്ട ഇടവേളയ്ക്ക് പിന്നിൽ പണവും ഒരു സുപ്രധാന ഘടകമാണ്. വലിയ പണച്ചെലവ് ഈ ദൗത്യങ്ങൾക്ക് ആവശ്യമാണ്. മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്ന ദൗത്യങ്ങൾക്ക് ഇടവേളയുണ്ടായെങ്കിലും ചാന്ദ്ര ഗവേഷണങ്ങൾ ഇപ്പോഴും തകൃതിയായി നടക്കുന്നുണ്ട്. ഇതുവരെ അമേരിക്ക മാത്രമേ മനുഷ്യനെ ചന്ദ്രനിൽ എത്തിച്ചിട്ടുള്ളൂ. അതേസമയം, ഈ പട്ടികയിലേക്ക് പേരെഴുതി ചേർക്കാൻ തയാറായി ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ തയ്യാറായി നിൽക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in