സെല്‍ഫി ഇല്ലാതെ എന്ത് ഓണാഘോഷം

നടന്‍മാര്‍ക്കും മാവേലിക്കുമൊപ്പം ആയാലോ ഇത്തവണത്തെ ഓണ സെല്‍ഫി

മാവേലിയുടെയും ചലച്ചിത്രതാരങ്ങളുടെയും കട്ടൗട്ടറുകള്‍ പൂന്തോട്ടത്തിലെത്തിച്ച് സെല്‍ഫി പോയിന്റൊരുക്കി ആസ്വാദകരെ വരവേല്‍ക്കുകയാണ് യുവകര്‍ഷകനായ സുജിത്ത് . തോട്ടത്തിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സെല്‍ഫിയെടുക്കുന്നതിനും സേവ് ദ ഡേറ്റ് ഫോട്ടോഗ്രഫിക്കുമൊക്കെ ഈ പൂക്കളം തുറന്നു കൊടുത്തിരിക്കുകയാണ്.

ചേര്‍ത്തല പുത്തനമ്പലത്തെ പൂന്തോട്ടത്തില്‍ ബന്തിയാണ് പ്രധാനകൃഷി. ബന്തിക്കൊപ്പം ഇടവിളയായി ചീരയും വെള്ളരിയും കൃഷിചെയ്തു. പൂവ് വിളവെടുപ്പു പാകമാകുന്നതിനു മുമ്പേ തന്നെ ഇവ വിളവെടുക്കാനായി. കൃഷിച്ചെലവിനായി മുടക്കിയ തുക ഇതില്‍ നിന്നു ലഭിച്ചതിനാല്‍ പൂവില്‍ നിന്നു ലഭിക്കുന്ന വരുമാനം ബോണസാണ്. ഒപ്പം ഒരാള്‍ക്ക് 15 രൂപ നിരക്കില്‍ സന്ദര്‍ശക പാസില്‍ നിന്നുള്ള വരുമാനവും ലഭിക്കും. പൂക്കൃഷി കാണാനും ഫോട്ടോ എടുക്കാനുമൊക്കെയായി നിരവധി പേരാണ് തോട്ടത്തില്‍ എത്തുന്നത്. പുന്തോട്ടത്തിന്റെ അതിര്‍ത്തികളില്‍ നട്ടിരിക്കുന്ന വെള്ളരിയും നല്ല വിളവു നല്‍കുന്നു. ഇവയെല്ലാം തോട്ടം കാണാനെത്തുന്നവര്‍ തന്നെ വാങ്ങുമെന്നതിനാല്‍ വിപണി തേടി നടക്കേണ്ടിയും വരുന്നില്ല.

Related Stories

No stories found.
logo
The Fourth
www.thefourthnews.in