ഓണം കളറാക്കി ടെക്കികള്‍

കോവിഡ് വെര്‍ച്ച്വലാക്കിയ ഓണത്തിന് ശേഷം ഗംഭീര ആഘോഷമാക്കുകയാണ് ടെക്കികള്‍

കേരളം ഓണാഘോഷങ്ങളുടെ ഉത്സവ പ്രതീതിയിലേക്ക് കടന്നു കഴിഞ്ഞു. സ്കുളുകള്‍ മുതല്‍ ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. തിരുവനന്തപുരത്തെ ടെക്നോ പാര്‍ക്കും തങ്ങളുടെ ഓണം കളറാക്കിയിരിക്കുന്നു,

ഉത്സവാന്തരീക്ഷമാണ് ടെക്ക്‌നോ പാര്‍ക്കിലാകെ. ടെക്ക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ എസ് ജി പി കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ്‌ലെ ഓണാഘോഷത്തിന് ഒപ്പം ഇത്തവണ ഫോര്‍ത്തും പങ്കാളിയാവുകയാണ്. കോവിഡ് വെര്‍ച്ച്വലാക്കിയ ആഘോഷങ്ങള്‍ക്ക് ശേഷം നിയന്ത്രണങ്ങളില്ലാതെ എത്തുന്ന ഇത്തവണത്തെ ഓണം ഗംഭീര ആഘോഷമാക്കുകയാണ് ടെക്ക്നോ.

ആര്‍എസ്ജിപി 2014ലാണ് ടെക്നോ പാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ജേര്‍ണല്‍ പബ്ലിഷിങ്ങിനായുള്ള സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റിങ്ങാണ് കമ്പനി നടത്തുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in