തിരുവിഴയിലെ തിരുവോണ കാഴ്ചകള്‍

സന്ദര്‍ശകര്‍ തന്നെ ഉപഭോക്താക്കളാകുന്നതിനാല്‍ വേറെ വിപണി തേടേണ്ടി വരുന്നില്ല

ആലപ്പുഴ- ചേര്‍ത്തല റൂട്ടിലെ തിരുവിഴ ഓണ സന്ദര്‍ശന കേന്ദ്രം കൂടിയാണ്. പതിനഞ്ചേക്കറില്‍ ബന്തിയും പച്ചക്കറികളും നെല്ലുമെല്ലാം നിറയുന്ന കൃഷിയിടം മനസിനെ വല്ലാതങ്ങ് തണുപ്പിക്കും.നാട്ടുതത്തകളും കിളികളുമൊരുക്കുന്ന ഓണപ്പാട്ട് മനംമയക്കുന്ന അനുഭവമാകും. പക്ഷിസങ്കേതങ്ങളില്‍ പോയാല്‍പോലും കാണാന്‍ സാധിക്കാത്ത വിദേശപക്ഷികളെ ഉള്‍പ്പെടെ ഇവിടെയെത്തിയാല്‍ കാണാം. കാറ്റത്ത് ആടുന്ന ചെറു മണ്‍കുടങ്ങള്‍പോലെ കുരുവിക്കൂടുകള്‍ നിറയുന്ന തെങ്ങോലകളും അതിനകത്തു നിന്നു വരുന്ന മധുര സംഗീതവുമെല്ലാം ഇവിടെ മാത്രം കാണാന്‍ സാധിക്കുന്ന കാഴ്ചകളാണ്. ഇവിടെ വിളയുന്ന വിളകള്‍ തീറ്റ ഒരുക്കുന്നതിനാല്‍ പക്ഷികളാല്‍ നിറയുകയാണിവിടം. പതിനഞ്ചേക്കറില്‍ പൂ, പച്ചക്കറി കൃഷികള്‍ക്കൊപ്പം ഏറുമാടവും സിമന്റില്‍ തീര്‍ത്ത പച്ചക്കറി, മൃഗ രൂപങ്ങളുമൊക്കെ ഒരു വിനോദ സഞ്ചാരകേന്ദ്രത്തിന്റെ പ്രതീതി കൂടി ഈ കൃഷിയിടത്തിന് നല്‍കുന്നു. സന്ദര്‍ശകര്‍ തന്നെ ഉപഭോക്താക്കളാകുന്നതിനാല്‍ വിപണി തേടി അലയേണ്ടിയും വരുന്നില്ല

Related Stories

No stories found.
logo
The Fourth
www.thefourthnews.in