2024; നിരാശാഭരിതനായ ഒരു പൗരന്റെ രാഷ്ട്രീയക്കുറിപ്പ്

2024; നിരാശാഭരിതനായ ഒരു പൗരന്റെ രാഷ്ട്രീയക്കുറിപ്പ്

എന്തുകൊണ്ടാണ് 2024 പിറക്കുമ്പോൾ ഒട്ടും ശുഭാപ്തി വിശ്വാസമില്ലാതെ പോകുന്നത്. അതിൻ്റെ രാഷ്ട്രീയകാരണങ്ങൾ വിശദീകരിക്കുകയാണ് ലേഖകൻ

പ്രതീക്ഷകളുടെ ഭാരമില്ലാത്ത, കൂടുതല്‍ അപകടകരമായ നാളെയെന്ന ആശങ്കയുണ്ടാക്കുന്ന, ഒരു പുതിയ വര്‍ഷത്തിലേക്കാണ് കടക്കുന്നത്. ലോകം കൂടുതല്‍ നീതിരഹിതമായി മാറിയേക്കുമെന്നതിന്റെ കാഴ്ചകളാണ് ചുറ്റും. ഗാസയില്‍ എല്ലാറ്റിനെയും നശിപ്പിക്കുന്ന ഇസ്രയേല്‍ അധിനിവേശത്തിന്റെ നൃശംസതയുടെ വാര്‍ത്തകള്‍, യുക്രൈനില്‍ തുടരുന്ന അധിനിവേശം, ലോകത്തെ പല രാജ്യങ്ങളിലും അപരവിദ്വേഷം പ്രത്യയശാസ്ത്ര അടിത്തറയാക്കിയിട്ടുള്ള തീവ്ര വലുതപക്ഷത്തിന്റെ കുതിപ്പ്, മറ്റൊരു തിരഞ്ഞെടുപ്പിന് അടുത്തെത്തി ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും. എവിടുന്നുമില്ല, കൂടുതല്‍ നല്ല വ്യവസ്ഥിതിയുണ്ടാകുമെന്നതിന്റെ സൂചനകള്‍. അയഥാര്‍ത്ഥമായ, കാല്‍പനികമായ ശുഭചിന്തയെക്കാള്‍, കൊടുംചൂട്‌ നല്‍കുന്ന യാഥാര്‍ത്ഥ്യ ബോധമാണ് മുന്നോട്ടുള്ള പോക്കിനെ സഹായിക്കുകയെന്ന് തോന്നുന്നു.

2023 അവസാനിക്കുമ്പോള്‍ ഞാന്‍ വായിച്ചുകൊണ്ടെയിരിക്കുന്നത് ഈ വര്‍ഷം തന്നെ പ്രസിദ്ധീകരിച്ച, പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ സിയാ അസ് സലാമിന്റെ 'ബീയിങ് മുസ്ലീം ഇന്‍ ഹിന്ദു ഇന്ത്യ'യെന്ന കൃതിയാണ്. ഈ പുസ്തകത്തിലൂടെ പോകുമ്പോഴാണ്, എത്ര അലസമായാണ് ഒരു സമൂഹമെന്ന നിലയില്‍ ഇന്ത്യ, ഈ നാട്ടിലെ ഏറ്റവും വലിയ ന്യൂനപക്ഷത്തെ, വ്യവസ്ഥാപിതമായി തന്നെ അപരവല്‍ക്കരിച്ചതിന്റെ ആഴവും പരപ്പും ബോധ്യപെടുക.

അയോധ്യയിൽ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
അയോധ്യയിൽ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
അയോധ്യയില്‍ പള്ളി പൊളിച്ച സ്ഥലത്ത് നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ ഉദ്ഘാടന ദിവസം എല്ലാവരും ദീപം തെളിക്കണമെന്ന് പറയുന്ന ഒരു ഭരണാധികാരിയെ കേള്‍ക്കുമ്പോഴും, അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന് വരുന്ന അനുയായികള്‍ തെരുവു ഗുണ്ടകളായി, മുസ്ലീങ്ങളെയും ദളിതരെയും വേട്ടയാടുമ്പോഴും അതിന് ഭരണ നേതൃത്വം മൗനാനുവാദം നല്‍കുമ്പോഴും എത്തിനിക്ക് ഡമോക്രസി എത്രമാത്രം മനുഷ്യത്വരഹിതമാണെന്ന് നമുക്ക് അനുഭവപ്പെടുന്നുണ്ട്.

1980 ല്‍നിന്ന് 2019 ലെത്തുമ്പോഴേക്ക് മുസ്ലീങ്ങളുടെ ലോക്‌സഭയിലെ പ്രാതിനിധ്യം 49 ല്‍നിന്ന് 25 ആയി ചുരുങ്ങി

ഇത് തുടങ്ങുന്നത് 2014-ല്‍ അല്ല. 1980-കളിലാണ്. ചിലപ്പോള്‍ അതിനും മുമ്പ്. നമ്മുടെ മതേതരം അതിന് നല്ല ആരോഗ്യമുണ്ടായിരുന്നുവെന്ന് കരുതുന്ന കാലത്തും നിരവധി രോഗങ്ങളാല്‍ ദുര്‍ബലമായിരുന്നു. കണക്കുകള്‍ യാഥാര്‍ഥ്യത്തെ പലപ്പോഴും യഥാര്‍ഥ രൂപത്തില്‍ പ്രതിഫലിപ്പിക്കാറില്ല. എങ്കിലും ഒരു കണക്ക്. 1980 ല്‍നിന്ന് 2019 ലെത്തുമ്പോഴേക്ക് മുസ്ലീങ്ങളുടെ ലോക്‌സഭയിലെ പ്രാതിനിധ്യം 49 ല്‍നിന്ന് 25 ആയി ചുരുങ്ങി.

അതുമാത്രമല്ല, മുസ്ലീങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍നിന്ന് വ്യാപകമായി ഒഴിവാക്കപ്പെടുന്നതിന്റെ കഥയും ഉദാഹരണ സഹിതം പറയുന്നുണ്ട് സിയ അസ് സലാം. തന്റെ പുസ്തകത്തില്‍. മുസ്ലീം ആണെന്ന് കരുതിയാണ് താങ്കളെ മര്‍ദ്ദിച്ചതെന്ന് ക്രൂരതയ്ക്ക് ഇരയായ ഒരു മനുഷ്യനോട് ഏറ്റുപറയുന്ന പോലീസുകാരന്റെ സ്വാഭാവികമാക്കിയെടുക്കപ്പെട്ട വര്‍ഗീയ മുന്‍വിധികളെക്കുറിച്ചുള്ള വിവരണങ്ങളും ഈ പുസ്തകത്തെ പൊള്ളുന്ന വായനാനുഭവമാക്കുന്നു. കൂടുതല്‍ അപകടകരമായ വിപല്‍ സന്ദേശങ്ങള്‍ കാണുമ്പോള്‍, നിരാശയല്ലാതെ എന്താണ് 2024 ലേക്ക് യഥാര്‍ത്ഥത്തില്‍ കൂട്ടായി ഉള്ളത്. തീര്‍ച്ചയായും സിയ അസ് സലാമിന്റെ പുസ്തകത്തില്‍ പറയുന്ന കാര്യങ്ങള്‍ അല്ല പ്രശ്‌നം. നമ്മുടെ രാജ്യവും സമൂഹവും, സാധ്യമായ കാലത്ത് പോലും ഇതൊന്നും ഗൗരവത്തിലെടുത്തില്ലെന്നതാണ്.

ക്രിസ്‌റ്റോഫ് ജാഫര്‍ലറ്റിന്റ രണ്ട് വര്‍ഷം മുമ്പ് ഇറങ്ങിയ ഹിന്ദുനാഷണലിസം ആന്റ് എത്തിനിക്ക് ഡെമോക്രസി എന്ന പുസ്തകത്തില്‍ സമ്മി സ്മൂഹ എന്ന പൊളിറ്റിക്കല്‍ സയന്റിസ്റ്റിനെ ഉദ്ധരിക്കുന്നുണ്ട്. എത്തിനിക്ക് ഡെമോക്രസി എന്ന സംജ്ഞ വിശദീകരിക്കുന്നതിന് വേണ്ടിയാണ് ജാഫര്‍ലറ്റ് അദ്ദേഹത്തെക്കുറിച്ച് പറയുന്നത്. വംശീയ മേധാവിത്വത്തിന്റെ 'ജനാധിപത്യ' ത്തിന് സമ്മീ സ്മൂഹ ഉദാഹരിക്കുന്നത് ഇസ്രയേലിനെയാണ്. രാഷ്ട്രീയ മാതൃക ജനാധിപത്യത്തിന്റെതാകുമ്പോഴും അറബ് വംശജരും പലസ്തീന്‍കാരും അപരവല്‍ക്കരിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്ന സമൂഹം.

2014 ന് ശേഷം ഇന്ത്യ അതിവേഗം ആ വഴിയിലാണ് പോകുന്നതെന്ന് സൈദ്ധാന്തികമായും വസ്തുതാപരമായും പറയുന്ന പുസ്തമാണ് ഇത്. അയോധ്യയില്‍ പള്ളി പൊളിച്ച സ്ഥലത്ത് നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ ഉദ്ഘാടന ദിവസം എല്ലാവരും ദീപം തെളിക്കണമെന്ന് പറയുന്ന ഒരു ഭരണാധികാരിയെ കേള്‍ക്കുമ്പോഴും, അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന് വരുന്ന അനുയായികള്‍ തെരുവു ഗുണ്ടകളായി, മുസ്ലീങ്ങളെയും ദളിതരെയും വേട്ടയാടുമ്പോഴും അതിന് ഭരണ നേതൃത്വം മൗനാനുവാദം നല്‍ക്കുമ്പോഴും എത്തിനിക്ക് ഡമോക്രമസി എത്രമാത്രം മനുഷ്യത്വ രഹിതമാണെന്ന് നമുക്ക് അനുഭവപ്പെടുന്നുണ്ട്. വംശീയ ശുദ്ധിയ്ക്ക് വേണ്ടി എത്ര കോടി കണക്കിന് ആളുകളാണ് ചരിത്രത്തില്‍ വകവരുത്തപ്പെട്ടത്. ചരിത്രത്തില്‍നിന്നൊരു പാഠവും പഠിക്കാന്‍ നമുക്കും കഴിഞ്ഞിട്ടില്ലെന്ന ബോധ്യം, പുതിയ വര്‍ഷത്തേക്കുറിച്ചുള്ള കാഴ്ചയിലും മങ്ങലേല്‍പ്പിക്കുന്നു

Summary

ജനാധിപത്യം കൂടുതല്‍ വരേണ്യവല്‍ക്കരിക്കപ്പെടുന്നതിന് ബദലൊന്നുമില്ലെന്ന നെഗറ്റീവ് ചിന്തയാണ് 2023 ഉം ബാക്കിയാക്കിയത്. മര്‍ദ്ദനത്തെ ജീവന്‍ രക്ഷാ പ്രവര്‍ത്തനമെന്ന് അധികാരികള്‍ പറയുമ്പോള്‍ , വാര്‍ ഈസ് പീസ് എന്ന് എഴുതിവെച്ച് ഓര്‍വെല്ലിന്റെ ഡിസ്‌റ്റോപ്യന്‍ രാജ്യത്തെയാണ് ഓര്‍മ്മയില്‍ കൊണ്ടുവരുന്നത്

സോവിയറ്റ് യൂണിയന്‍ മാതൃകയിലുളള കമ്യൂണിസ്റ്റ് ഭരണത്തിന്റെ വിമര്‍ശകനായിരുന്നു യൂഗോസ്ലാവ്യയിലെ മിലോവന്‍ ജലാസ്. അദ്ദേഹത്തിന്റെ പുതിയ വര്‍ഗം - New Class - എന്ന പുസ്തകം പ്രശസ്തമോ കുപ്രസിദ്ധമോ ആണ്. നിങ്ങള്‍ സംശയരഹിതനായ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റാണെങ്കില്‍ പുതിയ വര്‍ഗം ഒരു അസംബന്ധ കല്‍പനയാണ്. അല്ലാത്തപക്ഷം ഒന്നാലോചിക്കാന്‍ അതില്‍ വക കാണും. കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന ഇടങ്ങളില്‍ സാമ്പ്രദായികമായ രണ്ട് വര്‍ഗങ്ങള്‍ക്ക് പുറമെ ഉടലെടുക്കുന്ന ഒരു പുതിയ വര്‍ഗം. അത്തരമൊരു വര്‍ഗത്തിന്റെ പല രീതികള്‍ നമുക്ക് പരിചയമുണ്ടാകാമെങ്കിലും, അതിനൊരു ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാക്കിയെന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ ഭരണക്കാര്‍ നല്‍കിയ സംഭാവന.

പൗര പ്രമുഖര്‍. കെ റെയില്‍ പദ്ധതി എന്തുകൊണ്ട് നടപ്പിലാക്കണം, മുഖ്യമന്ത്രി അത് പൗര പ്രമുഖരോട് പറയും. കേരളം ഇനി എങ്ങനെ വികസിക്കണം. ഓരോ മണ്ഡലത്തിലേയും പൗരപ്രമുഖരെ കാണാന്‍ മുഖ്യമന്ത്രിയും മന്ത്രിസംഘവും എത്തും. അപ്പോള്‍ പറയാം. പൗരപ്രമുഖര്‍..പുതിയ നിശ്ചിതമായി നിര്‍വചിക്കപ്പെടാത്ത ഒരു വര്‍ഗം! ജനാധിപത്യം കൂടുതല്‍ വരേണ്യവല്‍ക്കരിക്കപ്പെടുന്നതിന് ബദലൊന്നുമില്ലെന്ന നെഗറ്റീവ് ചിന്തയാണ് 2023 ഉം ബാക്കിയാക്കിയത്. മര്‍ദ്ദനത്തെ ജീവന്‍ രക്ഷാ പ്രവര്‍ത്തനമെന്ന് അധികാരികള്‍ പറയുമ്പോള്‍, വാര്‍ ഈസ് പീസ് എന്ന് എഴുതിവെച്ച ഓര്‍വെല്ലിന്റെ ഡിസ്‌റ്റോപ്യന്‍ രാജ്യത്തെയാണ് ഓര്‍മയില്‍ കൊണ്ടുവരുന്നത്. ദൈവത്തിൻ്റെ വരദാനം , നേതാവിൻ്റെ പാദസ്പർശ മേറ്റ മണ്ണ് തുടങ്ങിയ വാഴ്ത്തുകളാണ് ഇടതുപക്ഷത്തുനിന്നുയരുന്ന രാഷ്ട്രീയ സ്റ്റേറ്റ്മെൻ്റുകൾ.

2024; നിരാശാഭരിതനായ ഒരു പൗരന്റെ രാഷ്ട്രീയക്കുറിപ്പ്
അടിയന്തരാവസ്ഥ മുതല്‍ ഇപ്പോള്‍ കശ്മീര്‍ വരെ, ശക്തമായ 'ഭരണകൂട' തീരുമാനങ്ങള്‍ക്ക് കോടതി അംഗീകാരം നല്‍കുമ്പോള്‍
ന്യൂസ് ക്ലിക്കിൻ്റെ പത്രാധിപർ പ്രബീർ പുരകായസ്തയെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നു
ന്യൂസ് ക്ലിക്കിൻ്റെ പത്രാധിപർ പ്രബീർ പുരകായസ്തയെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നു
പ്രബീര്‍ പുരകായസ്തയെ ഓര്‍മയില്ലേ. ന്യൂസ്‌ക്ലിക്കിന്റെ പത്രാധിപര്‍. മാസങ്ങളായി ജയിലിലാണ്. ആ വയോധികനായ പത്രാധിപര്‍ പുറത്തിറങ്ങിയാല്‍ രാജ്യത്തെ ക്രമസമാധാനവും നിയമവാഴ്ചയും ഇല്ലാതാക്കപ്പെടുമെന്ന ആത്മവിശ്വാസകുറവായിരിക്കും നീതി അനന്തമായി വൈകാന്‍ കാരണം

വാര്‍ത്താ ബാഹുല്യത്തിനിടയില്‍, ആരെങ്കിലും ഷോമാ സെന്നിനെ ഓര്‍ക്കുന്നുണ്ടോ? സുധീര്‍ ധാവ്‌ലയെ, മഹേഷ് റൗത്തിനെ ? രാജ്യത്തെ അറിയപ്പെടുന്ന അക്കാദമിഷ്യരും ഗവേഷകരും ആക്ടിവിസ്റ്റുകളുമായ ഇവര്‍ അഞ്ച് വര്‍ഷമായി തടവിലാണ്. വിചാരണയില്ലാതെ. ഭീമാ കോറേഗാവ് കേസില്‍. Bail is the rule, jail is an exception എന്നൊക്കെ പറയുന്ന കോടതികള്‍ക്ക് ഒരു തീരുമാനത്തിലെത്താന്‍ പക്ഷെ ഇതുവരെ കഴിഞ്ഞിട്ടില്ല. ഡല്‍ഹിയിലെ ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ പരമോന്നത കോടതിയുടെ മുന്നിലാണ്. ഇതുവരെയും പരിഗണിക്കാന്‍ നീതിപീഠത്തിന് സമയം കിട്ടിയിട്ടില്ല. ഇവര്‍ മാത്രമല്ല, പരപ്പനങ്ങാടിയിലെ സക്കറിയ ഉണ്ട്. അയാള്‍ ഇപ്പോഴും ജയിലിലാണ്, ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍. ജാമ്യമില്ല, വിധിയുമില്ല. ഇങ്ങനെ ആയിരങ്ങളുണ്ട്. ഒരു വിചാരണപോലുമില്ലാതെ തടവറയില്‍ കഴിയുന്നവര്‍ ഈ ജനാധിപത്യ രാജ്യത്ത്. ആര്‍ക്കും ആശങ്കകളൊന്നുമില്ല. നമ്മുടെ മുഖ്യധാരകള്‍ അയോധ്യയില്‍ പള്ളി പൊളിച്ചിടത്ത് പണിത അമ്പലത്തിന്റെ ഉദ്ഘാടനത്തിന്റെ ഒരുക്കങ്ങളുടെ വര്‍ണനയിലാണ്.

2024; നിരാശാഭരിതനായ ഒരു പൗരന്റെ രാഷ്ട്രീയക്കുറിപ്പ്
'ജാതിപ്പേര് വിളിക്കരുത്, കുഞ്ഞാമന്‍ എന്ന് വിളിക്കൂ'; വ്യവസ്ഥിതിയാല്‍ നിസഹായനാക്കപ്പെട്ട ഒരു മനുഷ്യന്റെ ബൗദ്ധിക ജീവിതം

ഇതൊരു വല്ലാത്ത കാലമാണെന്ന് തോന്നിയാല്‍ പിന്നെ എന്ത് പ്രതീക്ഷ. പ്രബീര്‍ പുരകായസ്തയെ ഓര്‍മ്മയില്ലേ. ന്യൂസ്‌ക്ലിക്കിന്റെ പത്രാധിപര്‍; മാസങ്ങളായി ജയിലിലാണ്. ആ വയോധികനായ പത്രാധിപര്‍ പുറത്തിറങ്ങിയാല്‍ രാജ്യത്തെ ക്രമസമാധാനവും നിയമവാഴ്ചയും ഇല്ലാതാക്കപ്പെടുമെന്ന എന്ന ആത്മവിശ്വാസകുറവായിരിക്കും നീതി അനന്തമായി വൈകാന്‍ കാരണം. അറിയില്ല, പുരകായസ്ത മാത്രമല്ല, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ നിരവധി മാധ്യമപ്രവര്‍ത്തകരുടെ ഫോണും ലാപും ഇപ്പോഴും അന്വേഷണ സംഘം അരിച്ചുപെറുക്കുകയാണ്. ഫലത്തില്‍ അവര്‍ ജോലി നിഷേധിക്കപ്പെട്ട്, അല്ലെങ്കില്‍ ജോലിയ്ക്ക് പണിയായുധങ്ങളില്ലാതെ പുറത്ത് കഷ്ടപെടുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനമുണ്ടെന്ന് ബോധമുള്ളവര്‍ ആരും പറയുമെന്ന് തോന്നുന്നില്ല. മാധ്യമ സ്വാതന്ത്ര്യത്തിന്റെ സൂചികയില്‍ താഴോട്ട് അതിവേഗം പിടിവിട്ട് നീങ്ങുകയാണ് നമ്മുടെ രാജ്യം. എന്നിട്ടും ഒരാശ്വാസത്തിന്, ഇത്തരം അശുഭ യാഥാര്‍ഥ്യങ്ങള്‍ മറയ്ക്കാന്‍ നാം ഇപ്പോഴും ജനാധിപത്യ രാജ്യമാണെന്ന് നമ്മെ സ്വയം വിളിക്കുന്നത്.

2024; നിരാശാഭരിതനായ ഒരു പൗരന്റെ രാഷ്ട്രീയക്കുറിപ്പ്
ഹിന്ദുത്വത്തെ വീഴ്ത്താന്‍ ജാതി സെന്‍സസ്, മതേതര രാഷ്ട്രീയം ഒബിസിയെ 'തേടുമ്പോള്‍'

പാര്‍ലമെന്റില്‍ നിന്ന് അസുഖകരമായ ചോദ്യങ്ങള്‍ ചോദിച്ച എല്ലാവരെയും പുറത്താക്കിയിട്ട് കുറച്ചായി. പക്ഷെ ചോദ്യങ്ങള്‍ ഇപ്പോഴും എയറിലുണ്ട്. അദാനിയെക്കുറിച്ചും , ചങ്ങാത്ത മുതലാളിത്തത്തെയും കുറിച്ചും പങ്കുപറ്റല്‍ സംസ്‌കാരത്തെക്കുറിച്ചുമെല്ലാം. പക്ഷെ അതിനെല്ലാം മുകളില്‍ ആക്രമോല്‍സുകമായി ഉയര്‍ന്നു കേള്‍ക്കുന്നത് ഒരു രാഷ്ട്രീയ മുദ്രാവാദക്യമാണ്. ജയ് റാം എന്ന മുദ്രാവാക്യം. ആ മുദ്രാവാക്യം ഇന്ത്യന്‍ തെരുവുകളില്‍ ഉച്ചത്തില്‍ മുഴങ്ങിയ കാലത്താണ് ഇവിടെ ഇരുള്‍ വീണു തുടങ്ങിയത്. ആ ഇരുളിന്റെ നീളം കൂടിവരുമ്പോള്‍ എങ്ങനെയാണ് വെറുതെ പ്രതീക്ഷിക്കുക, വെറുതെ ശുഭാപ്തി വിശ്വാസിയാവുക.

logo
The Fourth
www.thefourthnews.in