നമുക്ക് ജാതിയില്ല; പക്ഷേ, മലയാള സിനിമയ്ക്കുണ്ട്

നമുക്ക് ജാതിയില്ല; പക്ഷേ, മലയാള സിനിമയ്ക്കുണ്ട്

ലാലേട്ടനും മമ്മുക്കയും ദാസേട്ടനും വാഴുന്ന സിനിമയില്‍ വിനായകന്‍ വിനായകനും ഇന്ദ്രന്‍സ് ഇന്ദ്രന്‍സും മണി മണിയുമായി തുടരുന്നത് ഒട്ടും യാദൃച്ഛികമല്ല

പാരമ്പര്യവാദവും പക്ഷപാതവും ജാതീയതയും പിടിമുറുക്കിയ കലാരംഗമാണ് മലയാള സിനിമയെന്നത് കേവലം ആരോപണം മാത്രമല്ല. ദശാബ്ദങ്ങളായി മലയാള ചലച്ചിത്രരംഗത്ത് പിടിമുറുക്കിക്കാണുന്ന ചില പ്രവണതകള്‍ ഈ ആരോപണങ്ങള്‍ക്ക് കരുത്ത് പകരുന്നവയാണ്.

മലയാള സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത വെളുത്തനിറമുള്ള സവര്‍ണനടന്മാരുടെ ആധിപത്യമാണ്

കറുപ്പിനോട് മലയാളസിനിമയില്‍ പ്രാരംഭകാലം മുതല്‍ തന്നെ മുന്‍വിധി നിലനില്‍ക്കുന്നുണ്ട്. 1928-ല്‍ പുറത്തുവന്ന വിഗതകുമാരന്റെ ആദ്യ പ്രദര്‍ശനം മുതല്‍ ഇതിന്റെ തെളിവുകള്‍ കാണാം. കേരളത്തിലെ ആദ്യസിനിമയിലെ നായിക ദളിത് സ്ത്രീയായിരുന്നു, പി കെ റോസി. നായര്‍ വിഭാഗത്തിലെ നായകനെ പ്രണയിക്കുന്ന കഥാപാത്രമായി അഭിനയിച്ചതിന്റെ പേരില്‍ റോസിയെ ജനക്കൂട്ടം അന്ന് കയ്യേറ്റം ചെയ്തിരുന്നു. പ്രതിഷേധം പേടിച്ച് സംവിധായകന്‍ ജെ സി ഡാനിയേല്‍ ആദ്യ പ്രദര്‍ശനത്തിന് റോസിയെ ക്ഷണിച്ചില്ല. എന്നിട്ടും പ്രതിഷേധക്കാര്‍ സ്‌ക്രീന്‍ ഉള്‍പ്പടെ വലിച്ചുകീറി. രണ്ടാം ഷോയ്ക്കുവന്ന റോസിയെ കല്ലെറിഞ്ഞ് ഓടിച്ചു. അവരുടെ വീട് അഗ്‌നിക്കിരയാക്കുകയും ചരിത്രത്തില്‍നിന്നു തന്നെ അവരെ മായ്ച്ചു കളയുകയും ചെയ്തു.

നമുക്ക് ജാതിയില്ല; പക്ഷേ, മലയാള സിനിമയ്ക്കുണ്ട്
അവാര്‍ഡ് കിട്ടിയ എത്ര സിനിമയേയും ജേതാക്കളെയും കാലത്തെ അതിജീവിച്ച് പ്രേക്ഷകര്‍ ഓര്‍മിക്കും

മലയാള സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത വെളുത്തനിറമുള്ള സവര്‍ണനടന്മാരുടെ ആധിപത്യമാണ്. കേരളം ഏറെ പുരോഗമിച്ചിട്ടും തമാശക്കാരും നായകന്റെ തൊഴി കൊള്ളാനുമുള്ളവരുമെന്ന നിലയില്‍നിന്ന് കറുത്ത നടന്മാര്‍ ഇപ്പോഴും പുരോഗമിച്ചിട്ടില്ല.

വിനായകന്‍, കലാഭവന്‍ മണി
വിനായകന്‍, കലാഭവന്‍ മണി
വേറൊരു തരത്തില്‍ പറഞ്ഞാല്‍ 'കേരളത്തിന്റെ മോര്‍ഗാന്‍ ഫ്രീമാന്‍' എന്ന വിശേഷണം അര്‍ഹിക്കുന്ന നടനാണ് വിനായകന്‍. എന്നാല്‍ അത്തരം ഒരു അംഗീകാരം അദ്ദേഹത്തിന് ലഭിക്കുന്നേയില്ല

സൂപ്പര്‍താരം രജനീകാന്തിനൊപ്പം ജയലറില്‍ വില്ലന്‍ വേഷത്തില്‍ പ്രേക്ഷകരെ ഞെട്ടിച്ച പാട്ടുകാരനും സംഗീതസംവിധായകനും നടനുമായ വിനായകനെ കേരളത്തില്‍ ആരും തന്നെ കാര്യമായി കണക്കിലെടുത്തില്ല. അദ്ദേഹത്തിന്റെ പ്രകടനത്തെ നിരൂപിക്കുന്ന ചില ലേഖനങ്ങള്‍ 'ദ ഫോര്‍ത്ത്' ഉള്‍പ്പെടെയുള്ള ചില പുതുതലമുറ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത് വിസ്മയിച്ചിട്ടല്ല ഈ വിമര്‍ശനം. വിനായകന്‍ മലയാളം സിനിമാ വ്യവസായത്തിന് പുതുമുഖമല്ല. 1995 മുതല്‍ അദ്ദേഹം അഭിനയരംഗത്തുണ്ട്. പക്ഷേ, പ്രാദേശിക ഗുണ്ട, ദളിത് കോളനിയില്‍നിന്ന് വരുന്ന ഒരു ശല്യക്കാരന്‍ എന്നിങ്ങനെയുള്ള ഗൗരവമില്ലാത്ത നെഗറ്റീവ് റോളുകളില്‍ മാത്രം ഒതുക്കപ്പെട്ടിരുന്ന നടനാണ് വിനായകന്‍.

നമുക്ക് ജാതിയില്ല; പക്ഷേ, മലയാള സിനിമയ്ക്കുണ്ട്
'ജയിലറിലെ ഒറ്റയാൻ'; വിനായകൻ ആഘോഷിക്കപ്പെടാത്തത് എന്തുകൊണ്ട്?

കറുത്തനിറം, ചാരനിറത്തിലുള്ള മീശ, ചുവന്ന കണ്ണുകള്‍, നീണ്ട മുഖം, കറയുള്ള പല്ലുകള്‍, ചീകിയൊതുക്കാത്ത മുടി എന്നിങ്ങനെ മലയാളസിനിമ ഒട്ടും അനുയോജ്യമല്ലാത്തത് എന്ന നിലയില്‍പ്പെടുത്തിയിരിക്കുന്ന ഫീച്ചേഴ്‌സാണ് വിനായകനുളളത്. വേറൊരു തരത്തില്‍ പറഞ്ഞാല്‍ 'കേരളത്തിന്റെ മോര്‍ഗാന്‍ ഫ്രീമാന്‍' എന്ന വിശേഷണം അര്‍ഹിക്കുന്ന നടനാണ് വിനായകന്‍. എന്നാല്‍ അത്തരം ഒരു അംഗീകാരം അദ്ദേഹത്തിന് ലഭിക്കുന്നേയില്ല.

ജയിലറില്‍ രജനീകാന്തിനെ മുണ്ടും മടക്കിക്കുത്തി നേരിടുന്ന വിനായകന്‍ പ്രേക്ഷകരെ ചില്ലറയൊന്നുമല്ല ഹരം കൊള്ളിക്കുന്നത്. പക്ഷേ മലയാളത്തിലെ മാധ്യമങ്ങള്‍ ഇപ്പോഴും വാചാലമാകുന്നത് സിനിമയില്‍ പാബ്ളോ എസ്‌കോബാറിന്റെ ശൈലിയില്‍ അതിഥിവേഷത്തില്‍ എത്തുന്ന മോഹന്‍ലാലിനെ കുറിച്ചാണ്.

മമ്മൂട്ടിയും മോഹന്‍ലാലും മോശം തൊഴിലാളിവര്‍ഗ വേഷങ്ങള്‍ ചെയ്താലും വേഷത്തിന്റെയും ജാതിയുടെ കാര്യം നോക്കുമ്പോള്‍ അവര്‍ സവര്‍ണ ജാതിയില്‍ നിന്നുള്ളവരായിരിക്കുമെന്നുറപ്പാണ്

1950 കളിലും 60 കളിലും സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങള്‍ക്ക് മലയാളസിനിമയില്‍ ഇടം കിട്ടിയിരുന്നു. ജാതി, വര്‍ഗം, വര്‍ണം എന്നിവയെല്ലാം പറയുന്ന കഥകള്‍ അക്കാലത്തുണ്ടായി. 1951-ല്‍ പുറത്തുവന്ന ജീവിതനൗക എന്ന ചിത്രം ജാതി അയിത്തം മൂലം വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന യുവാവിന്റെ കഥയായിരുന്നു. ജാതിയുടെ വൈവിദ്ധ്യത്തെക്കുറിച്ചും സങ്കീര്‍ണ്ണതകളെക്കുറിച്ചും അത്തരമൊരു കാലഘട്ടത്തിലെ കാല-സമയ ഗതികളില്‍ ജാതി എങ്ങിനെയാണ് പ്രതിഫലിച്ചിരുന്നതെന്നും ജീവിതനൗക വരച്ചുകാട്ടി.

നമുക്ക് ജാതിയില്ല; പക്ഷേ, മലയാള സിനിമയ്ക്കുണ്ട്
'മാമന്നൻ' ജാതി ഉന്മൂലനത്തിനായുളള പ്രതിരോധത്തിന്റെ രാഷ്ട്രീയം

1970 കളിലും 90 കളിലും മലയാളസിനിമ ധാരാളം മാറ്റങ്ങളിലൂടെ കടന്നുപോയി. സവര്‍ണ ജാതിവേഷങ്ങള്‍ മലയാളസിനിമയെ അടിമുടി മാറ്റിമറിച്ചു. ഈ സമയത്താണ് മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയിലേക്ക് പ്രവേശിച്ചത്. അക്കാലത്തെ ആക്ഷന്‍ ഹീറോ ആയിരുന്ന ജയന്‍ 1980 കളില്‍ അവശേഷിപ്പിച്ചു കടന്നുപോയ വിടവിലേക്ക് ഇരുവരും അവരോധിക്കപ്പെടുകയും ചെയ്തു.

ഘട്ടംഘട്ടമായി സവര്‍ണജാതി കഥകള്‍ കൂടുതല്‍ വന്നു. നല്ല വീട്, കോണ്ടസാ കാര്‍ എന്നിവയൊക്കെ സിനിമകളില്‍ നിര്‍ബന്ധമായി മാറി. നായര്‍, മേനോന്‍ തുടങ്ങി ജാതിവാലുകള്‍ പേറുന്ന പോലെ സവര്‍ണഹിന്ദുക്കള്‍ സ്ഥിരം ഹീറോകളായി. ക്രിസ്ത്യാനികളോ മുസ്ലിങ്ങളോ നായകന്മാരാണെങ്കില്‍ അവര്‍ വംശശുദ്ധി അവകാശപ്പെടുന്നവരും കുടുംബമഹിമയുള്ളവരും ആയി അവതരിപ്പിക്കപ്പെടും. വലിയ വീടുകള്‍, കോണ്ടസാ കാര്‍, ബ്രീഫ്കേസ്, വളര്‍ത്തുപട്ടി എന്നിവ ഇത്തരം സിനിമകളില്‍ അവിഭാജ്യ ഘടകങ്ങളായി. അക്കാലത്ത് പട്ടി, പെട്ടി, കുട്ടി എന്നതായിരുന്നു മമ്മൂട്ടി നായകനാകുന്ന മലയാളസിനിമയുടെ ഫോര്‍മുല. മോഹന്‍ലാല്‍ സിനിമകളാണെങ്കില്‍ ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ അദ്ദേഹം ഒരു കാസനോവയായായിരുന്നു അവതരിക്കുക. ഇവിടങ്ങളില്‍ ദളിത് കഥാപാത്രങ്ങള്‍ വീടുകളിലെ പുറം ജോലി ചെയ്യുന്ന വേലക്കാരായിരിക്കും.

വെട്രിമാരന്‍, പാ രഞ്ജിത്,  മാരി സെല്‍വരാജ്,
വെട്രിമാരന്‍, പാ രഞ്ജിത്, മാരി സെല്‍വരാജ്,

ഇതിനുപിന്നാലെയാണ് മലയാളഭാഷ വള്ളുവനാടന്‍ ഭാഷ സംസാരിക്കാന്‍ തുടങ്ങിയത്. കേരളത്തില്‍ വള്ളുവനാടന്‍ പ്രദേശത്ത് മാത്രം സംസാരിക്കുന്ന ഭാഷയാണ് വളരെ പെട്ടെന്ന് മലയാള സിനിമയുടെ ഔദ്യോഗിക ഭാഷയായി മാറിയത്. എം ടി വാസുദേവന്‍ നായര്‍, പത്മരാജന്‍, ലോഹിതദാസ് തുടങ്ങി മലയാളത്തിലെ പ്രമുഖ ചലച്ചിത്ര തിരക്കഥാകൃത്തുക്കള്‍ വള്ളുവനാട്ടില്‍നിന്നുള്ളവരായിരുന്നു. അതിനാല്‍ ആ ഭാഷ സിനിമയില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. അതേസമയം തന്നെ വള്ളുവനാടന്‍ ഭാഷ നായര്‍ സമുദായവുമായി ബന്ധപ്പെട്ടതായിരുന്നു. അതുകൊണ്ടുതന്നെ മറ്റു പ്രദേശങ്ങളിലെ ഭാഷയെ അപേക്ഷിച്ച് സമ്പന്ന നായര്‍ സമുദായത്തിന് സിനിമ പരിസരങ്ങളില്‍ കൂടുതല്‍ ഇടവും സ്വീകാര്യതയും ലഭിക്കുന്ന അവസ്ഥയുമുണ്ടായി.

പാ രഞ്ജിത്, മാരി സെല്‍വരാജ്, വെട്രിമാരന്‍ തുടങ്ങിയ തമിഴ് സിനിമാ സംവിധായകര്‍ ദളിത് നായകന്മാരെവച്ച് തൊട്ടുകൂടായ്മ, ചേരിനിവാസികളുടെ ചെറുത്തുനില്‍പ്പ്, തുല്യത എന്നിവയെല്ലാം സംസാരിക്കുന്ന ദളിതുകളുടെ കഥകള്‍ ധീരമായി പറയാന്‍ തുടങ്ങിയിട്ടുണ്ട്

സവര്‍ണ ജാതി കഥാപാത്രങ്ങളെ മലയാളം സിനിമ എങ്ങിനെ ഉപയോഗിക്കപ്പെടുന്നുവെന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു ഇത്. മല്‍സ്യത്തൊഴിലാളികളോ പരമ്പരാഗത തൊഴിലാളിവര്‍ഗത്തില്‍പ്പെടുന്നവരോ ആയ കഥാപാത്രങ്ങള്‍ വരുമ്പോള്‍ അവരുടെ ഭാഷ വികലമായ രീതിയില്‍ വലിച്ചുനീട്ടി വികൃതമായ രീതിയിലുള്ള അനുകരണത്തിലേക്ക് മാറുന്നതായിരുന്നു പതിവ്.

തന്റെ അഭിനയമികവ് തെളിയിക്കാന്‍ ആവശ്യമായ സ്‌ക്രീന്‍സ്പേസ് കിട്ടാതെ കോമാളിവേഷങ്ങള്‍ ആടിത്തിത്തീര്‍ക്കേണ്ട അവസ്ഥയായിരുന്നു കലാഭവൻ മണിയ്ക്ക്. അതിരുകള്‍ ഭേദിക്കാനുള്ള കൂടുതല്‍ അവസരങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാതെ മരണം അദ്ദേഹത്തെ വളരെ നേരത്തെ കവര്‍ന്നെടു

പിന്നീട് 1980 കളുടെ അവസാനവും 1990 കളുടെ ആദ്യവുമായി തിരക്കഥാകൃത്തും സംവിധായകനും ഡബ്ബിങ് ആര്‍ട്ടിസ്റ്റും നിര്‍മാതാവുമൊക്കെയായ ശ്രീനിവാസന്‍ സാധാരണക്കാരുടെയും ഗ്രാമീണ പശ്ചാത്തലത്തിലുള്ളതുമായ മണ്ണിന്റെ മണമുള്ള കഥകളുമായി മലയാള സിനിമാവേദിയില്‍ കടന്നുവന്നു. പക്ഷേ, സ്വന്തം നിറം തന്നെ ഇരുണ്ടതായിട്ടും ദളിതരുടെയും അസ്ഥിത്വത്തിനും നിലനില്‍പ്പിനുമായി പോരാടുന്നവരുടെയും കഥകള്‍ പറയുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. പല രീതികളിലും അദ്ദേഹത്തിന്റെ തിരക്കഥകള്‍ വിപ്ലവകരമായിരുന്നുവെങ്കിലും സവര്‍ണരുടെയും ദളിതരുടെ ഇടയിലും ഉള്ള സമൂഹത്തിന്റെ കഥകള്‍ മാത്രം പറഞ്ഞൊതുങ്ങി.

കറുത്ത നിറത്തില്‍ അഭിമാനം കൊണ്ടിരുന്ന നടന്‍ കലാഭവന്‍ മണി മലയാള സിനിമയില്‍ അരങ്ങേറിയത് ഈ കാലയളവിലാണ്. തകര്‍പ്പന്‍ പ്രകടനവുമായി അദ്ദേഹം ദേശീയ സംസ്ഥാന സ്പെഷ്യല്‍ ജൂറി പുരസ്‌ക്കാര ബഹുമതി നേടുക പോലും ചെയ്തു. എന്നാല്‍ തന്റെ അഭിനയമികവ് തെളിയിക്കാന്‍ ആവശ്യമായ സ്‌ക്രീന്‍സ്പേസ് കിട്ടാതെ കോമാളിവേഷങ്ങള്‍ ആടിത്തിത്തീര്‍ക്കേണ്ട അവസ്ഥയായിരുന്നു അദ്ദേഹത്തിന്. അതിരുകള്‍ ഭേദിക്കാനുള്ള കൂടുതല്‍ അവസരങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാതെ മരണം അദ്ദേഹത്തെ വളരെ നേരത്തെ കവര്‍ന്നെടുത്തു.

ഇപ്പോള്‍ പാ രഞ്ജിത്, മാരി സെല്‍വരാജ്, വെട്രിമാരന്‍ തുടങ്ങിയ തമിഴ് സിനിമാ സംവിധായകര്‍ ദളിത് നായകന്മാരെവച്ച് തൊട്ടുകൂടായ്മ, ചേരിനിവാസികളുടെ ചെറുത്തുനില്‍പ്പ്, തുല്യത എന്നിവയെല്ലാം സംസാരിക്കുന്ന ദളിതുകളുടെ കഥകള്‍ ധീരമായി പറയാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങളെ തൊടാന്‍ പോലും മലയാളം സിനിമാവ്യവസായത്തില്‍ ഒരാള്‍ക്കും കഴിഞ്ഞിട്ടില്ല.

സൗബിൻ ഷാഹിർ (മഹേഷിന്റെ പ്രതികാരം ചിത്രത്തിലെ ഒരു രംഗം)
സൗബിൻ ഷാഹിർ (മഹേഷിന്റെ പ്രതികാരം ചിത്രത്തിലെ ഒരു രംഗം)

എന്നിരുന്നാലും ജാതി സംസാരിക്കുന്ന കുറേയധികം സിനിമകള്‍ മലയാളത്തില്‍ അടുത്തകാലത്ത് ഉണ്ടായിട്ടുണ്ട്. കമ്മട്ടിപ്പാടം, ഈമയൗ, പുഴു, പട, അറ്റന്‍ഷന്‍ പ്ലീസ്, മലയന്‍കുഞ്ഞ്, വെയില്‍മരങ്ങള്‍, ജാക്സണ്‍ യൂത്ത് ബസാര്‍ തുടങ്ങിയ സിനിമകള്‍ ശ്രദ്ധേയമായ ശ്രമങ്ങളാണ്. പക്ഷെ, തമിഴിലെ ദളിത് സിനിമകളുടെ ട്രീറ്റ്മെന്റമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ സിനിമകള്‍ക്കും അപ്പുറമുള്ള സൃഷ്ടികള്‍ മലയാളത്തില്‍ ഉണ്ടാവേണ്ടതുണ്ടെന്ന് മനസിലാവും. ദാരിദ്ര്യം, അക്രമം, സാമൂഹ്യ അനീതി എന്നിങ്ങനെ മലയാളം സിനിമയില്‍ ജാതി വിനിമയം ചെയ്യുന്നത് മറ്റു പലകാര്യങ്ങളായാണ്. അതുകൊണ്ടു തന്നെ ജാതി വേര്‍തിരിഞ്ഞ വിഷയമായി ഇത്തരം സിനിമയില്‍ അവതരിപ്പിക്കുന്നത് ദുഷ്‌കരവുമാണ്.

വെളുത്ത നിറമുള്ള സവര്‍ണസമൂഹത്തിലെ നായകന്മാര്‍ക്ക് മേല്‍ക്കോയ്മയുള്ള മലയാളത്തില്‍ മികച്ച പ്രകടനം കൊണ്ട് ആഗോളപുരസ്‌ക്കാരം നേടിയ സലിംകുമാറിനെയും ഇന്ദ്രന്‍സിനെയും പോലെയുള്ള നിറം കുറഞ്ഞനടന്മാരെ ദളിത് സംവിധായകരായ ഡോ. ബിജുവിനെ പോലെയുള്ളവര്‍ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്.

മമ്മൂട്ടി മലയാളികള്‍ക്ക് പ്രിയപ്പെട്ട മമ്മൂക്കയാണ്. മോഹന്‍ലാല്‍ ആണെങ്കില്‍ ലാലിനൊപ്പം ഏട്ടന്‍ എന്ന് കൂടി ചേര്‍ക്കും. യേശുദാസിനൊപ്പം ഏട്ടന്‍ ചേര്‍ത്ത് ദാസേട്ടനാകും. സുജാതയ്ക്കൊപ്പം ചേച്ചി സുജാതചേച്ചിയാകും. എന്നാല്‍ ഇന്ദ്രന്‍സിനെ ഇന്ദ്രന്‍സ് എന്നും കലാഭവന്‍ മണിയെ മണിയെന്നും വിളിക്കും. വിനായകന്‍ ഓസ്‌കര്‍ കൊണ്ടുവന്നാലും നീയും അവനുമെന്നൊക്കെയാവും അഭിസംബോധന

2016ലെ ഹിറ്റായ മഹേഷിന്റെ പ്രതികാരം എന്ന സിനിമയില്‍ നടന്‍ സൗബിന്‍ ഷാഹിര്‍ പറയുന്ന ഒരു ഡയലോഗുണ്ട്: തനിക്ക് മമ്മൂട്ടിയെ ഇഷ്ടമല്ല, കാരണം അദ്ദേഹം നിലവാരമില്ലാത്ത ചായ വില്‍പ്പനക്കാരന്റെയും മറ്റും വേഷങ്ങള്‍ ചെയ്യുമെന്നാണ്. മറിച്ച്, നായര്‍, മേനോന്‍, യോദ്ധാവ് എന്നീ വേഷങ്ങള്‍ ചെയ്യുന്ന മോഹന്‍ലാലിനെ മാത്രമേ അദ്ദേഹത്തിന് ഇഷ്ടമുള്ളൂവെന്നും തനിക്ക് ഇഷ്ടമാണെന്നും പറയുന്നു. സൗബിന്റെ ഈ കോമഡി എല്ലാവരെയും ചിരിപ്പിച്ചു. പക്ഷേ അയാള്‍ക്ക് തെറ്റിപ്പോയി. മമ്മൂട്ടിയും മോഹന്‍ലാലും മോശം തൊഴിലാളിവര്‍ഗ വേഷങ്ങള്‍ ചെയ്താലും വേഷത്തിന്റെയും ജാതിയുടെ കാര്യം നോക്കുമ്പോള്‍ അവര്‍ സവര്‍ണ ജാതിയില്‍ നിന്നുള്ളവരായിരിക്കുമെന്നുറപ്പാണ്.

നമുക്ക് ജാതിയില്ല; പക്ഷേ, മലയാള സിനിമയ്ക്കുണ്ട്
മലയാളത്തിന്റെ 'ഇന്ദ്രജാലം'

മമ്മൂട്ടി മലയാളികള്‍ക്ക് പ്രിയപ്പെട്ട മമ്മൂക്കയാണ്. മമ്മൂട്ടിയെ ചുരുക്കി വിളിക്കാന്‍ ഇക്കയെന്ന് (ഇസ്ലാമിക സഹോദരന്‍) കൂടി ചേര്‍ക്കും. മോഹന്‍ലാല്‍ ആണെങ്കില്‍ ലാലിനൊപ്പം ഏട്ടന്‍ (ഹിന്ദു ചേട്ടന്‍) എന്ന് കൂടി ചേര്‍ക്കും. ഗായകരാണെങ്കിലും അവരുടെ പേരുകള്‍ ബഹുമാനത്തോട് കൂടിയാകും സംബോധന. യേശുദാസിനൊപ്പം ഏട്ടന്‍ ചേര്‍ത്ത് ദാസേട്ടനാകും. സുജാതയ്ക്കൊപ്പം ചേച്ചി (മൂത്ത സഹോദരി)കൂടി ചേര്‍ത്ത് സുജാതചേച്ചിയാകും. എന്നാല്‍ ഇന്ദ്രന്‍സിനെ ഇന്ദ്രന്‍സ് എന്നും കലാഭവന്‍ മണിയെ മണിയെന്നും വിളിക്കും. വിനായകന്‍ ഓസ്‌കര്‍ കൊണ്ടുവന്നാലും നീയും അവനുമെന്നൊക്കെയാവും അഭിസംബോധന.

ദേശീയപുരസ്‌കാരം അമിതാഭ്ബച്ചനോട് നഷ്ടമായ മലയാളത്തിലെ കടന്നുപോയ അസാധ്യനടന്‍ തിലകന്‍ നായര്‍ ലോബിയാണ് മലയാള സിനിമ ഭരിക്കുന്നതെന്ന് തുറന്നടിച്ചത് അതുകൊണ്ടാകണം. അദ്ദേഹം പറഞ്ഞത് ഇപ്പോഴും ചിന്തനീയമായ സംഗതി തന്നെ.

logo
The Fourth
www.thefourthnews.in