രാഷ്ട്രീയ ധ്യാനം

രാഷ്ട്രീയ ധ്യാനം

ബ്രാഹ്മണ്യ പൗരോഹിത്യം ഏത് ധ്യാനത്തിന്റെ ദിവ്യകഥകളിലൂടെയും മിത്തുകളിലൂടെയുമാണോ ഇന്ത്യയെ നിയന്ത്രിച്ചത് അതേ വഴിയിലൂടെ രാഷ്ട്രീയ ഹിന്ദുത്വർ രാഷ്ട്രീയ ബ്രാഹ്മണ്യ പൗരോഹിത്യ യുക്തി ഉറപ്പിച്ചെടുക്കുകയാണ്

''മനമലർ കൊയ്തു മഹേശ പൂജ ചെയ്യും മനുജന് മറ്റൊരു വേല ചെയ്തിടേണ്ട''

- ആത്മോപദേശ ശതകം, നാരായണ ഗുരു.

രാഷ്ട്രീയ ഹിന്ദുത്വർ ധ്യാനത്തിനു പോകുമ്പോൾ ധ്യാനത്തിന്റെ സാംസ്കാരിക രാഷ്ട്രീയം അന്വേഷിക്കുന്നതും രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു വിഷയമാണ്.

പാതഞ്‌ജല യോഗസൂത്രത്തിൽ ധ്യാനത്തെ നിർവചിക്കുന്നത് ഇപ്രകാരമാണ്: "തത്ര പ്രത്യയൈക താനതാ ധ്യാനം". അതായത്, ധാരണ ചെയ്ത വിഷയത്തിൽ പ്രത്യയത്തിന്റെ ഏകതാനത അഥവാ നൈരന്ത്യര്യമാണ് ധ്യാനം.

ഹിന്ദുത്വരുടെ രാഷ്ട്രീയധ്യാനത്തിനു യോഗസൂത്രത്തിൽ വിവരിക്കുന്ന ധ്യാനവിവരണങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നു കാണാം. ക്യാമറകൾ ചുറ്റിലും അണിനിരക്കുമ്പോൾ ചിത്ത ഏകാഗ്രത എങ്ങനെ സാധ്യമാകുമെന്ന് ചോദിക്കരുത്

ഈ സൂത്രത്തിന്റെ വ്യാസ ഭാഷ്യപ്രകാരം, "ധാരണാ സ്ഥാനത്ത്, ധാരണാ വിഷയത്തിൽ ധ്യേയത്തെ അവലംബിച്ചു നിൽക്കുന്ന വൃത്തിയുടെ നിരന്തര പ്രവാഹത്തോടുകൂടി മറ്റു വിഷയങ്ങൾ ഇടകലരാതെയുള്ള ചിത്തത്തിന്റെ നിലയാണ് ധ്യാനം." മനസിന്റെ ഏകാഗ്രത ഇതിൽ പ്രധാനമാണെന്ന് യോഗസൂത്രം പറയുന്നു (സർവാർഥതൈകാഗ്രതയോ: ക്ഷയോദയൌ ചിത്തസ്യ സമാധി പരിണാമ:). ചിത്ത ഏകാഗ്രതയ്ക്ക് ഇന്ദ്രിയനിഗ്രഹം അനിവാര്യമാണെന്നും യോഗസൂത്രം പറഞ്ഞുവയ്ക്കുന്നു (തതോ മനോജവിത്വം വികരണ ഭാവ: പ്രധാന ജയശ്ച). എന്നാൽ ഹിന്ദുത്വരുടെ രാഷ്ട്രീയധ്യാനത്തിനു യോഗസൂത്രത്തിൽ വിവരിക്കുന്ന ധ്യാനവിവരണങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നു കാണാം. ക്യാമറകൾ ചുറ്റിലും അണിനിരക്കുമ്പോൾ ചിത്ത ഏകാഗ്രത എങ്ങനെ സാധ്യമാകുമെന്ന് ചോദിക്കരുത്.

കന്യാകുമാരി വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
കന്യാകുമാരി വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യയിലെ ഇതിഹാസ, പുരാണ പാഠങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ധ്യാനമുറകള്‍ സൃഷ്ടിച്ച രാഷ്ട്രീയ പ്രത്യയ ബോധം എന്തെന്നുകൂടി അറിയാന്‍ കഴിയും. തപസും ധ്യാനവുമായി നടന്നിരുന്ന ബ്രാഹ്‌മണ്യര്‍ക്കു രാജത്വത്തിനെയും ക്ഷത്രിയഭരണത്തെയും നിലയ്ക്കുനിര്‍ത്താന്‍ കഴിഞ്ഞിരുന്നു. ദുര്‍വാസാവിന്റെ ശാപം ഇന്ദ്രന്‍ പോലും ഭയപ്പെട്ടിരുന്നു. മൂക്കത്ത് ശുണ്ഠിയുള്ള ഈ മുനിയെ പേടിക്കാത്തവരായി ആരുമുണ്ടായിരുന്നില്ലെന്ന് പുരാണ കഥകള്‍ പ്രസ്താവിക്കുന്നു. ധ്യാനത്തിലൂടെയും തപസിലൂടെയും കൈവന്ന 'സിദ്ധി' ശാപമായി തങ്ങളെ ഭസ്മമാക്കുമെന്ന് ക്ഷത്രിയരാജാക്കളും ഭയപ്പെട്ടു.

നായാട്ടിനായി പോയ പരീക്ഷിത്ത് എന്ന രാജാവ് ശമീക മുനിയുടെ ആശ്രമത്തിലെത്തി ദാഹജലം ചോദിച്ചു. ധ്യാനത്തിലാണ്ടിരുന്ന ശമീക മുനി ഇക്കാര്യം അറിഞ്ഞില്ല. മുനി തന്നെ ബഹുമാനിച്ചില്ലെന്ന് ധരിച്ച പരീക്ഷിത്ത് കോപത്തോടെ ഒരു ചത്ത പാമ്പിനെ എടുത്ത് മുനിയുടെ കഴുത്തിലിട്ടിട്ട് തിരികെ പോയി. ശമീക മുനിയുടെ പുത്രന് ഈ അപമാനം സഹിക്കാന്‍ കഴിഞ്ഞില്ല. ഇന്നേക്ക് ഏഴാം നാള്‍ തക്ഷകന്‍ ദംശിച്ച് പരിക്ഷീത്ത് മരിക്കാനിടയാകട്ടെയെന്ന് മുനിപുത്രന്‍ ശപിച്ചു. ശാപവൃത്താന്തം അറിഞ്ഞ പരീക്ഷിത്ത് ആരും കടക്കാത്ത രീതിയില്‍ സുരക്ഷിതനായി കഴിഞ്ഞിട്ടും ഏഴാം നാള്‍ തക്ഷകന്‍ പുഴുവായി വന്ന് പാമ്പായി തീര്‍ന്ന് പരീക്ഷിത്തിനെ കടിച്ചുകൊന്നു.

ഇന്ത്യയിൽ ബ്രാഹ്മണ്യാധികാരത്തെ നിലനിർത്തിയത് അതിനെ ആവരണം ചെയ്ത് നിൽക്കുന്ന ധ്യാനത്തിലും തപസിലും അധിഷ്ഠിതമായ അമ്മൂമ്മക്കഥകളുടെ പ്രചാരണമാണ്. ഇവർ സാധാരണ മനുഷ്യരല്ലെന്നും ലോകത്തെ ഭരിക്കാൻ ദൈവം സൃഷ്ടിച്ച ദിവ്യജനതയാണെന്നും ആര്യ ബ്രാഹ്മണരെക്കുറിച്ച് വൈദിക പുരാണ പാഠങ്ങൾ പേർത്തും പേർത്തും പറഞ്ഞുറപ്പിക്കുന്നു

ബ്രാഹ്മണശാപമെന്ന ആധിപത്യ ഹിംസാ ആശയത്തെ ബ്രാഹ്മണ്യം എങ്ങനെയാണ് ഉപയോഗിച്ചതെന്ന് ഇക്കഥകളെല്ലാം വെളിപ്പെടുത്തുന്നു. ധ്യാനത്തിലൂടെ ബ്രാഹ്മണർക്കു സിദ്ധിക്കുന്ന ഈ ശക്തി മറ്റാർക്കും സിദ്ധിക്കുന്നുമില്ല. ബ്രഹ്മർഷിയാവാൻ ശ്രമിച്ച വിശ്വാമിത്രന് അത് സാധിക്കുന്നില്ല. ജന്മംകൊണ്ട് ബ്രാഹ്മണനായ വസിഷ്ഠന്റെ മുമ്പിൽ വിശ്വാമിത്രൻ പരാജയപ്പെടുകയാണ് ചെയ്യുന്നത്.

രാഷ്ട്രീയ ധ്യാനം
ചിലർക്ക് കുതിരപ്പുറത്ത് കയറണം, മറ്റുചിലർക്ക് അടിമ പേരുകൾ തിരിച്ചുവരണം; യഥാർത്ഥത്തിൽ ഗുരുവിൽനിന്ന് കേരളം എന്താണ് പഠിച്ചത്

കൗരവരോട് ജയിക്കാൻ പാണ്ഡവനായ അർജുനൻ തപസ് ചെയ്താണ് ആയുധങ്ങൾ നേടിയതെന്ന് ഇതിഹാസങ്ങൾ വിവരിക്കുന്നു. അധികാരത്തിനും ആധിപത്യത്തിനും ധ്യാനവും തപസും ഒരു "ദിവ്യ" മറയായി മാറിത്തീരുന്നു. ധ്യാനം ചെയ്തവരും തപസ്വികളും നിസ്സാരക്കാരല്ലെന്നും അവർ വിമർശനാതീതരാണെന്നും പുരാണ പാഠങ്ങൾ സ്ഥാപിക്കുന്നു. ഇന്ത്യയിൽ ബ്രാഹ്മണ്യാധികാരത്തെ നിലനിർത്തിയത് അതിനെ ആവരണം ചെയ്ത് നിൽക്കുന്ന ധ്യാനത്തിലും തപസിലും അധിഷ്ഠിതമായ അമ്മൂമ്മക്കഥകളുടെ പ്രചാരണമാണ്. ഇവർ സാധാരണ മനുഷ്യരല്ലെന്നും ലോകത്തെ ഭരിക്കാൻ ദൈവം സൃഷ്ടിച്ച ദിവ്യജനതയാണെന്നും ആര്യ ബ്രാഹ്മണരെക്കുറിച്ച് വൈദിക പുരാണ പാഠങ്ങൾ പേർത്തും പേർത്തും പറഞ്ഞുറപ്പിക്കുന്നു.

പിള്ളത്തടം ഗുഹയിൽ മഗ്നനായിരുന്ന നാരായണ ഗുരു സ്വാമികൾ "ശിവനും വിഷ്ണുവും സങ്കല്പലോകത്തെ അതികായന്മാരാണെന്ന്" പ്രസ്താവിച്ചപ്പോൾ ധ്യാനത്തിന്റെയും തപസിന്റെയും അമ്മൂമ്മക്കഥകളിലൂടെ ഒരു ജനതയെ ആകെ നിയന്ത്രിക്കുകയും ആധിപത്യം സ്ഥാപിക്കുകയുമാണ് ബ്രാഹ്മണ്യം ചെയ്തത്. ഈ ബ്രാഹ്മണ്യത്തിന്റെ തുടർച്ചയിലാണ് രാഷ്ട്രീയ ഹിന്ദുത്വർ ധ്യാനിക്കുന്നതായി ഭാവിക്കുന്നത്. ബ്രാഹ്മണ്യ പൗരോഹിത്യം ഏത് ധ്യാനത്തിന്റെ ദിവ്യകഥകളിലൂടെയും മിത്തുകളിലൂടെയുമാണോ ഇന്ത്യയെ നിയന്ത്രിച്ചത് അതേ വഴിയിലൂടെ രാഷ്ട്രീയ ഹിന്ദുത്വർ രാഷ്ട്രീയ ബ്രാഹ്മണ്യ പൗരോഹിത്യ യുക്തി ഉറപ്പിച്ചെടുക്കുകയാണ്

രാജാക്കന്മാരെപ്പോലും നിയന്ത്രിച്ചിരുന്നത് ഈ ബ്രാഹ്മണ്യവും അതിന്റെ മൂല്യസങ്കല്പങ്ങളുമായിരുന്നുവെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് കൗടില്യന്റെ അർത്ഥ ശാസ്ത്രം. ചാതുർവർണ്യമനുസരിച്ച് മാത്രമേ രാജാക്കൾ രാഷ്ട്രം ഭരിക്കാവൂയെന്ന് അർത്ഥശാസ്ത്രം ശാസിക്കുന്നുണ്ട്. തിരുവിതാം കൂറിലെ മാർത്താണ്ഡവർമയുടെ ഭരണത്തെ രാഷ്ട്രീയ ബ്രാഹ്മണ്യത്തിൽ നിലയുറപ്പിച്ച്, തിരുവിതാംകൂറിനെ ഹിന്ദു രാജ്യമാക്കിയത് ബ്രാഹ്മണർ നടത്തിയ ഹിരണ്യഗർഭത്തിലൂടെയായിരുന്നു. നാടുനീളെ ബ്രാഹ്മണർക്കായി തിരുവിതാംകൂർ നാട്ടുരാജ്യം സത്രം നടത്തിയത് അവർ ബ്രാഹ്മണർക്കുണ്ടെന്ന് വിശ്വസിച്ച ദിവ്യകഥകളുടെ അടിസ്ഥാനത്തിലും കൂടിയാണ്.

രാഷ്ട്രീയ ധ്യാനം
എന്റെ അംബേദ്ക്കർ

പിള്ളത്തടം ഗുഹയിൽ മഗ്നനായിരുന്ന നാരായണ ഗുരു സ്വാമികൾ "ശിവനും വിഷ്ണുവും സങ്കല്പലോകത്തെ അതികായന്മാരാണെന്ന്" പ്രസ്താവിച്ചപ്പോൾ ധ്യാനത്തിന്റെയും തപസിന്റെയും അമ്മൂമ്മക്കഥകളിലൂടെ ഒരു ജനതയെ ആകെ നിയന്ത്രിക്കുകയും ആധിപത്യം സ്ഥാപിക്കുകയുമാണ് ബ്രാഹ്മണ്യം ചെയ്തത്. ഈ ബ്രാഹ്മണ്യത്തിന്റെ തുടർച്ചയിലാണ് രാഷ്ട്രീയ ഹിന്ദുത്വർ ധ്യാനിക്കുന്നതായി ഭാവിക്കുന്നത്. ബ്രാഹ്മണ്യ പൗരോഹിത്യം ഏത് ധ്യാനത്തിന്റെ ദിവ്യകഥകളിലൂടെയും മിത്തുകളിലൂടെയുമാണോ ഇന്ത്യയെ നിയന്ത്രിച്ചത് അതേ വഴിയിലൂടെ രാഷ്ട്രീയ ഹിന്ദുത്വർ രാഷ്ട്രീയ ബ്രാഹ്മണ്യ പൗരോഹിത്യ യുക്തി ഉറപ്പിച്ചെടുക്കുകയാണ്.

രാഷ്ട്രീയ ധ്യാനം
കൊടുങ്ങല്ലൂര്‍ കാവ് ക്ഷേത്രമാകുമ്പോള്‍

"ത്രിഭുവന സീമ കടന്നു തിങ്ങിവിങ്ങുന്ന, ത്രിപുടി മുടിഞ്ഞ് തെളിഞ്ഞിടുന്ന ദീപം, കപടയതിക്ക് കരസ്ഥമാകുകയില്ല" (ആത്മോപദേശം, 14) എന്ന നാരായണ ഗുരുവിന്റെ വാക്കുകൾ ഇവിടെ പ്രസക്തമാണ്. ബുക്കുകൾക്കും പൂർവികർക്കും മർത്ത്യരെ ദാസരാക്കുന്ന സമ്പ്രദായം ഉപേക്ഷിച്ച് ശാസ്ത്രത്തെ തൊഴാൻ ആഹ്വാനം ചെയ്തതിലൂടെ സഹോദരൻ അയ്യപ്പൻ നിർദ്ദേശിച്ചത് പ്രപഞ്ചത്തിലേക്ക് കണ്ണുതുറന്ന് കാര്യകാരണ യുക്തിയോടെ സമീപിക്കാനാണ്. കണ്ണടച്ച് ധ്യാനത്തിൽ മുഴുകിയ ആർഷ പാരമ്പര്യമല്ല, മഹാത്മാ ഫൂലെയുടെയും ഡോ. ബി.ആർ. അംബേദ്കറുടെയും സഹോദരൻ അയ്യപ്പന്റെയും ചിന്തകളും പ്രവർത്തനങ്ങളുമാണ് ജനാധിപത്യ ഇന്ത്യയെ സൃഷ്ടിച്ചതെന്ന് മറക്കാതിരിക്കാം.

logo
The Fourth
www.thefourthnews.in