ഗാസ അധിനിവേശം: ഇസ്രയേലിനെതിരേ വിധിയെഴുതിയ പാനലിലെ ഇന്ത്യക്കാരൻ; ആരാണ് ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരി?

ഗാസ അധിനിവേശം: ഇസ്രയേലിനെതിരേ വിധിയെഴുതിയ പാനലിലെ ഇന്ത്യക്കാരൻ; ആരാണ് ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരി?

2012 മുതല്‍ രാജ്യാന്തര നീതിന്യായക്കോടതി പാനല്‍ അംഗമാണ് ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരി

തെക്കന്‍ ഗാസ നഗരമായ റഫായില്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നടപടി അവസാനിപ്പിക്കണമെന്ന് രാജ്യാന്തര നീതിന്യായ കോടതി ഉത്തരവിട്ടത് കഴിഞ്ഞാഴ്ചയാണ്. ഈ വര്‍ഷം മൂന്നാം തവണയാണ് ഗാസയിലെ ഇസ്രയേല്‍ മനുഷ്യക്കുരുതിക്കെതിരേ നീതിന്യായ കോടതിയുടെ 15 അംഗ പാനല്‍ ശബ്ദമുയര്‍ത്തിയത്. ഗാസയ്ക്ക് അനുകൂലമായി വിധിയെഴുതിയ പാനലിലെ ഒരംഗം ഇന്ത്യക്കാരനാണെന്നതാണ് ഏറെ ശ്രദ്ധേയം.

2012 മുതല്‍ രാജ്യാന്തര നീതിന്യായക്കോടതിയുടെ പാനല്‍ അംഗമായ ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരിയാണ് ആ സുപ്രധാന വിധിയില്‍ ഒപ്പുവെച്ച ഇന്ത്യക്കാരന്‍. ഇതിനുപിന്നാലെ, ആരാണ് ജസ്റ്റിസ് ഭണ്ഡാരിയെന്നാണ് കഴിഞ്ഞദിവസങ്ങളില്‍ ഇന്റർനെറ്റിൽ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞത്.

ഗാസ അധിനിവേശം: ഇസ്രയേലിനെതിരേ വിധിയെഴുതിയ പാനലിലെ ഇന്ത്യക്കാരൻ; ആരാണ് ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരി?
'ഗാസയിലെ സൈനിക നടപടി ഇസ്രയേല്‍ ഉടന്‍‍ അവസാനിപ്പിക്കണം'; ഉത്തരവിട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി

1947-ല്‍ രാജസ്ഥാനിലെ ജോധ്പൂരില്‍ ജനിച്ച ജസ്റ്റിസ് ഭണ്ഡാരി രാജ്യാന്തര തലത്തില്‍ തന്നെ ഏറെ കീര്‍ത്തി നേടിയ ന്യായാധിപനാണ്. ദീര്‍ഘകാലം സുപ്രീം കോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ച അദ്ദേഹം നിരവധി സുപ്രധാന കേസുകളില്‍ ഹാജരായിട്ടുണ്ട്. പിന്നീട് സുപ്രീംകോടതി ജഡ്ജിയായി നിയമിതനായ അദ്ദേഹം 2005 ഒക്‌ടോബര്‍ 28-ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായി ഉയർത്തപ്പെട്ടു. സുപ്രീംകോടതി ജഡ്ജിയായിരിക്കെ നിരവധി ശ്രദ്ധേയ വിധികള്‍ പ്രസ്താവിച്ചിട്ടുണ്ട്.

സുപ്രീം കോടതിയിലെത്തും മുൻപ് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. അക്കാലത്ത് വിവാഹമോചനക്കേസുകളില്‍ ജസ്റ്റിസ് ഭണ്ഡാരി പുറപ്പെടുവിച്ച ചില സുപ്രധാന വിധികളാണ് 1995-ലെ ഹിന്ദു വിവാഹ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയത്. ഓഫ് ഇന്റര്‍നാഷണല്‍ ലോ അസോസിയേഷന്റെ ഡല്‍ഹി സെന്റര്‍ ചെയര്‍മാനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഗാസ അധിനിവേശം: ഇസ്രയേലിനെതിരേ വിധിയെഴുതിയ പാനലിലെ ഇന്ത്യക്കാരൻ; ആരാണ് ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരി?
'അന്താരാഷ്ട്ര കോടതി കടന്നാക്രമിക്കുന്നു'; റഫയിലെ സൈനിക നടപടി അവസാനിപ്പിക്കണമെന്ന ഉത്തരവ് തള്ളി ഇസ്രയേൽ

2021-ലാണ് അദ്ദേഹം രാജ്യാന്ത നീതിന്യായ കോടതി(ഐസിജെ)യുടെ ഭാഗമാകുന്നത്. അതിനുശേഷം ഐസിജെ പുറപ്പെടുവിച്ച സുപ്രധാന ഉത്തരുവുകളിലെല്ലാം ജസ്റ്റിസ് ഭണ്ഡാരിയുടെ ഒപ്പ് പതിഞ്ഞിട്ടുണ്ട്. അന്റാര്‍ട്ടിക്കയിലെ തിമിംഗല വേട്ട, വിവിധ രാജ്യങ്ങളിലെ മനുഷ്യക്കുരുതി, ആണവ നിരായുധീകരണം, തീവ്രവാദ ഫണ്ടിങ്, പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റം തുടങ്ങി ലോകശ്രദ്ധ നേടിയ പ്രധാന വിഷയങ്ങളില്‍ നീതിന്യായക്കോടതി പുറപ്പെടുവിച്ച ഉത്തരുവകളില്‍ ജസ്റ്റിസ് ഭണ്ഡാരി ഭാഗഭാക്കായി. നിരവധി ദേശീയ, രാജ്യാന്തര പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2014-ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു.

ചിക്കാഗോയിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോയിൽനിന്ന് 1971 ൽ നിയമബിരുദം നേടി. യൂണിവേഴ്സിറ്റിയുടെ 150 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ആദരണീയരും വിശിഷ്ടരുമായ 15 പൂർവവിദ്യാർഥികളിൽ ഒരാളായി അദ്ദേഹത്തെ ആദരിച്ചിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗാസയിലെ ഇസ്രയേല്‍ നടപടികള്‍ക്കെതിരേ നീതിന്യായക്കോടതി സുപ്രധാന വിധി പ്രസ്താവിച്ചത്. പലസ്തീന്‍ ജനത അപകടത്തിലാണെന്നും ഇസ്രയേല്‍ വംശഹത്യ നടത്തുന്നുവെന്നും ചൂണ്ടിക്കാണിച്ച് ദക്ഷിണാഫ്രിക്ക നല്‍കിയ പരാതിയിലായിരുന്നു നടപടി. 15 അംഗ പാനലില്‍ ജസ്റ്റിസ് ഭണ്ഡാരി ഉള്‍പ്പടെ 13 പേര്‍ ഇസ്രയേലിന്റെ സൈനിക നടപടിയെ എതിര്‍ത്തപ്പോള്‍ രണ്ടുപേരാണ് അനുകൂലിച്ചത്.

logo
The Fourth
www.thefourthnews.in