ടെസ്‌ലയില്‍ നിന്നും ഓപ്പണ്‍ എഐയിലേക്ക്; അറിയാം പുതിയ സിഇഒ മീറ മുറഡിയെ

ടെസ്‌ലയില്‍ നിന്നും ഓപ്പണ്‍ എഐയിലേക്ക്; അറിയാം പുതിയ സിഇഒ മീറ മുറഡിയെ

2018ലാണ് മീറ ഓപ്പണ്‍ എഐയുടെ ഭാഗമായി മാറിയത്.

സാം ആള്‍ട്ട്മാനെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) കമ്പനിയായ ഓപ്പണ്‍ എഐയുടെ തലവന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ മീറ മുറഡിയെ കമ്പനിയുടെ താത്ക്കാലിക സിഇഒയായി നിയമിച്ചിരിക്കുന്നു. 2018ല്‍ ഓപ്പണ്‍ എഐയുടെ ഭാഗമായിരുന്ന മീറ പഠിക്കുന്ന സമയത്ത് തന്നെ പ്രതിഭ തെളിയിച്ച പെണ്‍കുട്ടിയായിരുന്നു. അല്‍ബാനിയയില്‍ ജനിച്ച് കാനഡയില്‍ വളര്‍ന്ന മീറ ഡാര്‍ട്ട്മൗത്ത് കോളേജില്‍ പഠിക്കുന്ന സമയത്ത് ഹൈബ്രിഡ് റേസ് കാര്‍ നിര്‍മിച്ച് മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലെ തന്റെ വൈഗ്ദധ്യം തുറന്ന്കാട്ടുകയായിരുന്നു. മീറയുടെ മാതാപിതാക്കള്‍ ഇന്ത്യന്‍ വംശജരാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.

2022 മെയ്യില്‍ ചീഫ് ടെക്‌നോളജി ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ച മീറ ഓപ്പണ്‍ എഐയുടെ ടൂളുകള്‍ പരിശോധിക്കുന്നതില്‍ നേതൃത്വം വഹിച്ചു. ചാറ്റ് ജിപിടിയുടെ പുതിയ പതിപ്പുകള്‍ സമയത്തിനനുസരിച്ച് വികസിക്കുന്നുണ്ടോയെന്ന് മീറ ഉറപ്പ് വരുത്തി. മൈക്രോസോഫ്റ്റുമായുള്ള ഓപ്പണ്‍ എഐയുടെ ബന്ധം നിയന്ത്രിക്കാനും മീറ ശ്രദ്ധ ചെലുത്തിയിരുന്നു. വാഷിങ്ടണിലും യൂറോപ്പിലും കമ്പനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നയം രൂപപ്പെടുത്തുന്നതിലും മീറ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്.

ടെസ്‌ലയില്‍ നിന്നും ഓപ്പണ്‍ എഐയിലേക്ക്; അറിയാം പുതിയ സിഇഒ മീറ മുറഡിയെ
'സഹാറ': തകര്‍ന്നുതരിപ്പണമായ സുബ്രതയുടെ സാമ്രാജ്യം, തിരികെ ലഭിക്കുമോ ആ 24,000 കോടി?

സാങ്കേതിക വൈദഗ്ദ്യമുള്ള ടീമുകളെ കൂട്ടിച്ചേര്‍ക്കാനുള്ള കഴിവ് മീറയ്ക്കുണ്ടെന്നാണ് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദേല്ല ടൈം മാഗസില്‍ മീറയെക്കുറിച്ച് എഴുതിയത്. എഐയെ കൂടുതല്‍ പ്രാപ്യമാക്കുന്നതിന് വേണ്ടി അക്കാദമിക് ഗവേഷണങ്ങളെ പ്രാക്റ്റിക്കല്‍ പ്രൊഡക്ട്‌സിലേക്ക് വിവര്‍ത്തനം ചെയ്യുന്ന രീതിയും മീറയുടെ നേതൃത്വത്തിലാണ് കൊണ്ടുവരുന്നത്. നേതൃത്വനിരയിലും മീറ ഭാഗമായിരുന്നു. ചാറ്റ് ജിപിടിയുടെ വിതരണത്തിന്റെ ചുമതലയും കഴിഞ്ഞ വര്‍ഷം മുതല്‍ മീറയ്ക്കായിരുന്നു .

എയ്‌റോസ്‌പേസ്, ഓട്ടോമാറ്റീവ്, വെര്‍ച്വല്‍ റിയാലിറ്റി (വിആര്‍), ഓഗ്മെന്റഡ് റിയാലിറ്റി (എആര്‍) എന്നിവയിലും മീറ പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ന്ന് ഇലോണ്‍ മസ്‌കിന്റെ ടെസ്‌ലയില്‍ സീനിയര്‍ പ്രൊഡക്റ്റ് മാനേജറായും മീറ പ്രവര്‍ത്തിച്ചു. ടെസ്ല മോഡല്‍ എക്‌സ് വികസിപ്പിക്കുന്നതിനും മീറയുടെ സാന്നിധ്യമുണ്ടായിരുന്നു. വിആര്‍ കമ്പനിയായ ലീപ് മോഷനിലും മീറ പ്രവര്‍ത്തിച്ചിരുന്നു. ടെക്കിന്റെ ലോകത്തില്‍ മാത്രമല്ല, ഭാഷയിലും പ്രാവീണ്യമുള്ള മീറ ഇറ്റാലിയന്‍, അല്‍ബാനിയന്‍, ഇംഗ്ലീഷ് എന്നീ ഭാഷകളും അനായാസം കൈകാര്യം ചെയ്യുന്നു.

ടെസ്‌ലയില്‍ നിന്നും ഓപ്പണ്‍ എഐയിലേക്ക്; അറിയാം പുതിയ സിഇഒ മീറ മുറഡിയെ
എൻ ശങ്കരയ്യ- വിപ്ലവ വഴിയിലെ സമരതീഷ്ണ ജീവിതം

അതേസമയം, ഓപ്പണ്‍ എഐയില്‍ സാമിനെ പുറത്താക്കിയതിന് പിന്നാലെ സഹസ്ഥാപകന്‍ ഗ്രെഗ് ബ്രോക്ക്മാന്‍ ഉള്‍പ്പെടെ നാലുപേര്‍ രാജിവച്ചിരുന്നു. മുതിര്‍ന്ന ഗവേഷകരായ ജേക്കബ് പച്ചോകി, അലക്സാണ്ടര്‍ മാണ്ട്രി, സൈമണ്‍ സിദോര്‍ എന്നിവരാണ് രാജിവച്ച മറ്റുളളവര്‍. ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഗ്രെഗ് ബ്രോക്ക്മാനെ മാറ്റുമെന്നും അദ്ദേഹത്തിന്റെ സേവനം കമ്പനിയില്‍ തുടര്‍ന്നും ഉണ്ടാകുമെന്നും ഓപ്പണ്‍ എഐ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനുപിന്നാല, താന്‍ രാജിവയ്ക്കുകയാണെന്ന് ബ്രോക്ക്മാന്‍ എക്സ് പ്ലാറ്റ് ഫോമിലൂടെ വ്യക്തമാക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in