സങ്കുചിത ദേശീയതയുടെ പ്രചാരകൻ; ദ കേരള സ്റ്റോറിയുടെ സംവിധായകൻ സുദീപ്തോ സെന്നിൻ്റെ സിനിമാ വഴികൾ

സങ്കുചിത ദേശീയതയുടെ പ്രചാരകൻ; ദ കേരള സ്റ്റോറിയുടെ സംവിധായകൻ സുദീപ്തോ സെന്നിൻ്റെ സിനിമാ വഴികൾ

കശ്മീർ ഫയൽസിനെ നാദവ് വിമർശിച്ചപ്പോൾ സിനിമയെ പിന്തുണച്ച ഐഎഫ്എഫ്‌ഐയിലെ ഏക ജൂറി അംഗം സുദീപ്തോ സെന്നായിരുന്നു

സമീപകാലത്ത് ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കുന്ന മാധ്യമമായി സിനിമ മാറിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ബം​ഗാളി തിരക്കഥാകൃത്തും സംവിധായകനും ആയ സുദീപ്തോ സെന്നിന്റെ ഏറ്റവും പുതിയ ചിത്രം ദ കേരള സ്റ്റോറി ചർച്ചയായിരിക്കുന്നത്. സിനിമയുടെ ട്രെയിലർ പുറത്ത് വന്നതിന് പിന്നാലെ പ്രതിഷേധവുമായി സിപിഎമ്മും കോൺ​ഗ്രസും മുസ്ലീംലീ​ഗും രം​ഗത്ത് വന്നിരുന്നു. സിനിമ നിരോധിക്കണമെന്ന് അടക്കമുളള വാദങ്ങൾ ഉയർന്നു. ഒടുവിൽ ദ കേരള സ്റ്റോറി സുപ്രീം കോടതിയുടെ മുന്നിലുമെത്തി. അടിയന്തരമായി കേൾക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തിമാക്കിയതിന് പിന്നാലെ ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ, ഇതൊരു ചരിത്ര സിനിമയല്ല സാങ്കൽപ്പിക സിനിമയാണെന്നും സമൂഹത്തെ മുഴുവനായി ബാധിക്കുന്നില്ലെന്നുമായിരുന്നു കോടതി നിലപാട്. ഹിന്ദു സന്യാസിമാരെ മോശമായി ചിത്രീകരിക്കുന്ന നിരവധി സിനിമകളുണ്ടായിട്ടുണ്ടെന്നുമുള്ള നിരീക്ഷണങ്ങളായിരുന്നു ജസ്റ്റിസ് എൻ നാഗരേഷ് ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടായത്. ഒടുവിൽ സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിനും എത്തി.

സങ്കുചിത ദേശീയതയുടെ പ്രചാരകൻ; ദ കേരള സ്റ്റോറിയുടെ സംവിധായകൻ സുദീപ്തോ സെന്നിൻ്റെ സിനിമാ വഴികൾ
'ദ കേരള സ്റ്റോറി'; ഗീബൽസിയൻ പ്രൊപ്പഗാണ്ട സിനിമകളെ വെല്ലുന്ന സംഘപരിവാർ നിർമിതി

ഡൽഹിയിലെ ലൗകിക ജീവതത്തിൽ നിന്നും ബുദ്ധമതത്തിന്റെ മിസ്റ്റിസിസത്തിലേക്ക് യാത്ര നടത്തുന്ന ഒരു യുവതിയുടെ കഥയാണ് സുദീപ്തോ ആദ്യ ചിത്രമായ ദ ലാസ്റ്റ് മങ്കിൽ പറയുന്നത്

ആരാണ് സുദീപ്തോ സെൻ

കോറെന്റിൻ ക്വസ്റ്റ്, ലഖ്‌നൗ ടൈംസ്, അഖ്നൂർ, ​ഗുരുജന, ദ ലാസ്റ്റ് മങ്ക്, ദ കേരള സ്റ്റോറി, അസ്മ തുടങ്ങിയ സിനിമകളുടെ സംവിധായകൻ. തിരക്കഥാകൃത്തും ബം​ഗാളി സംവിധായകനുമായ സുദീപ്തോ സെന്നിന്റെ സിനിമകൾക്ക് ഒരു പാറ്റേൺ ഉണ്ട്. അത് സങ്കുചിതമായ ദേശീയതയിലൂന്നിയതും ഹിന്ദുത്വ ആശയങ്ങൾ പ്രേക്ഷകന്റെ മനസുകളിൽ ഉറപ്പിക്കുകയും ലക്ഷ്യമിടുന്നവയാണ്.

1997-ൽ ദി അദർ വെൽത്ത് എന്ന ഡോക്യുമെന്ററി ചിത്രത്തിലൂടെയാണ് സുദീപ്തോ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് 1998-ൽ ലാൻഡ് വിത് ഇൻ റിപ്പിൾസ് എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തു. 1998-2002 വരെ സുദീപ്തോ ലോക ബാങ്കിന്റെ എംപാനൽ പ്രൊഡ്യൂസറായി പ്രവർത്തിച്ചിരുന്നു. 2008-ൽ അന്തിപൊന്നാവെട്ടം എന്ന ഫീച്ചർ ഫിലിമിലൂടെ മലയാളത്തിൽ ആദ്യമായി സംവിധായകനായി.

സങ്കുചിത ദേശീയതയുടെ പ്രചാരകൻ; ദ കേരള സ്റ്റോറിയുടെ സംവിധായകൻ സുദീപ്തോ സെന്നിൻ്റെ സിനിമാ വഴികൾ
ദ ഫോർത്ത് കണ്ട കേരള സ്റ്റോറി

മതേതരത്വം പറഞ്ഞ അഖ്നൂരിൽ നിന്നും മോദികാലത്തെത്തിയതിന്റെ മാറ്റമാണ് സുദീപ്തോയുടെ ദ കേരള സ്റ്റോറിയിൽ

ഡൽഹിയിലെ ലൗകിക ജീവതത്തിൽ നിന്നും ബുദ്ധമതത്തിന്റെ മിസ്റ്റിസിസത്തിലേക്ക് യാത്ര നടത്തുന്ന ഒരു യുവതിയുടെ കഥയാണ് സുദീപ്തോ ആദ്യ ചിത്രമായ ദ ലാസ്റ്റ് മങ്കിൽ പറയുന്നത്. ഇം​ഗ്ലീഷ് ഭാഷയിൽ പുറത്തിറങ്ങിയ ദ ലാസ്റ്റ് മങ്ക് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ഇന്ത്യ ഉയർത്തുന്ന സാമൂഹികവും ആത്മീയവുമായ പ്രശ്‌നങ്ങളെയാണ് അഡ്രസ് ചെയ്യാൻ ശ്രമിച്ചത്. 2006ൽ സിംഗപ്പൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ദി ലാസ്റ്റ് മങ്ക് എന്ന ചിത്രത്തിന് മികച്ച സംവിധാനത്തിനുള്ള നോമിനേഷൻ സുദീപ്തോയെ തേടിയെത്തി.

15-ാം നൂറ്റാണ്ടിലെ വൈഷ്ണവ സന്യാസിയായ ശ്രീമന്ത ശങ്കർദേവയുടെ ജീവിതം പ്രമേയമാക്കിയ എടുത്ത ചിത്രമാണ് 2022ൽ തിയേറ്ററുകളിലെത്തിയ ഗുരുജന. ഒരു മതനേതാവിനപ്പുറം സാമൂഹിക പരിഷ്കർത്താവ് കൂടിയായിരുന്നു എന്നാണ് സുദീപ്തോ ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിച്ചത്. ജാതി വ്യവസ്ഥയുടെയും മതപരമായ ആചാരങ്ങളുടെയും പിടിയിൽ നിന്ന് സമൂഹത്തെ മോചിപ്പിക്കാൻ നിരന്തരം പോരാടിയ വ്യക്തിയെ, മഹാവിഷ്ണുവിന്റെ പുനർജന്മമായി കാണുകയും അതിലൂടെ ആത്മീയതയുടെ അന്വേഷണങ്ങൾ നടത്താനും സുദീപ്ത മറന്നില്ല.

സങ്കുചിത ദേശീയതയുടെ പ്രചാരകൻ; ദ കേരള സ്റ്റോറിയുടെ സംവിധായകൻ സുദീപ്തോ സെന്നിൻ്റെ സിനിമാ വഴികൾ
'കേരള സ്റ്റോറി' തീവ്രവാദികളുടെ ദേശവിരുദ്ധ അജണ്ട തുറന്നുകാട്ടുന്ന ചിത്രം: പ്രധാനമന്ത്രി

കലാപവും യുദ്ധക്കെടുതിയും പ്രമേയമാക്കിയ അഖ്നൂരും അസ്മയും

2007ൽ പുറത്തിറങ്ങിയ ഹിന്ദി/ഫ്രഞ്ച് ദ്വിഭാഷാ ചിത്രമായ അഖ്നൂർ എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് സുദീപ്തോ സെൻ തന്റെ രാഷ്ട്രീയ കാഴ്ചപ്പെട് വ്യക്തമാക്കുന്നത്. 17 മിനിട്ട് ദൈർഘ്യമുളള അഖ്നൂർ ഡൽഹിയിൽ നിന്നും 17 വർഷത്തിനു ശേഷം ജന്മനാട്ടിലേക്ക് മടങ്ങുന്ന ഒരു മനുഷ്യനിലൂടെയാണ് കഥ പറയുന്നത്. പതിറ്റാണ്ടുകളായി കലാപകാരികളുടെയും തീവ്രവാദികളുടെയും ആക്രമണത്തിന് ഇരയായ അഖ്‌നൂറിലേക്ക് മടങ്ങുമ്പോൾ രജത് അവന്റെ ഉറ്റസുഹൃത്ത് ഹസ്സനുമൊത്ത് കുട്ടിക്കാലത്ത് കളിച്ച് വളർന്ന സന്തോഷം നിറഞ്ഞ താഴ്വാരത്തെ ഓർക്കുന്നു. ഹിന്ദു മുസ്ലീം മതസൗഹൃദത്തെ വളരെ വൈകാരികമായാണ് സുദീപ്തോ ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്.

ആയുധധാരികളായ നാല് പാകിസ്താൻ തീവ്രവാദികൾ അതിർത്തിയിലൂടെ നുഴഞ്ഞുകയറുകയും അവർക്ക് ഒരു പ്രാദേശിക നേതാവ് അഭയം നൽകുകയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് 2018ൽ പുറത്തിറങ്ങിയ അസ്മ പറയുന്നത്. കശ്മീർ ഗ്രാമജീവിതത്തിൽ വളരുന്ന അസ്മ എന്ന പെൺകുട്ടിയെ തീവ്രവാദികൾ തട്ടിക്കൊണ്ടു പോവുകയും തുടർന്ന് അവൾ അനുഭവിക്കുന്ന യാതനയുടെയും വേദനയുടെയും കഥയാണ് സിനിമ പറയുന്നത്.

മുസ്ലിം വിരുദ്ധ നിലപാടുകളും വിദ്വേഷ പരാമർശങ്ങളും നിറഞ്ഞ ഹിന്ദി ചിത്രമെന്ന് സുദീപ്തോ സെന്നിന്റെ 'ദ കേരള സ്റ്റോറി'യെ വിശേഷിപ്പിക്കാം

പ്രൊപ​ഗണ്ട സിനിമകളുടെ പ്രതിനിധി

2018 ഏപ്രിൽ 28-ന് ജെഎൻയു സർവകലാശാലയിലെ സബർമതി ധാബയിൽ ഗ്ലോബൽ ഇന്ത്യൻ ഫൗണ്ടേഷനും വിവേകാനന്ദ വിചാര് മഞ്ചും ചേർന്ന് സുദീപ്തോയുടെ ഇൻ ദ നെയിം ഓഫ് ലവ് - മെലങ്കളി ഓഫ് ഗോഡ്സ് ഓൺ കൺട്രി എന്ന ഡോക്യുമെന്ററിയുടെ പ്രദർശനം സംഘടിപ്പിച്ചു. സ്‌ക്രീനിംഗ് ആരംഭിച്ചയുടൻ, ജെഎൻയു സ്റ്റുഡന്റ്‌സ് യൂണിയൻ അംഗങ്ങളും ലൈംഗികാതിക്രമത്തിനെതിരായ ജെൻഡർ സെൻസിറ്റൈസേഷൻ കമ്മിറ്റിയും ലവ് ജിഹാദ് അടിസ്ഥാനമാക്കിയുള്ളതാണെന്ന് ആരോപിച്ച് ഡോക്യുമെന്ററിയുടെ പ്രദർശനം തടസ്സപ്പെടുത്തി. തുടർന്ന് വിദ്യാർത്ഥികളുടെ പ്രതിഷേധത്തിൽ ശാരീരികമായി ആക്രമിക്കപ്പെട്ടുവെന്ന് സുദീപ്തോ അവകാശപ്പെട്ടു. ജെഎൻയുവിലെ വിദ്യാർത്ഥികളിൽ നിന്ന് തനിക്ക് ലഭിച്ച അക്രമാസക്തമായ പെരുമാറ്റത്തിൽ സുദീപ്തോ ഒരു അഭിമുഖത്തിൽ നീരസം പ്രകടിപ്പിച്ചിരുന്നു. 2009 മുതൽ കേരളത്തിൽ നിന്നുള്ള 17,000-ത്തിലധികം പെൺകുട്ടികളും മംഗലാപുരത്ത് നിന്ന് 15,000-ത്തിലധികം പെൺകുട്ടികളും ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടുവെന്നാണ് ഡോക്യുമെന്ററി പറയുന്നത്. ലണ്ടൻ ഇൻഡിപെൻഡന്റ് ഫിലിം അവാർഡിൽ മികച്ച ഡോക്യുമെന്ററിക്കുളള അവാർഡ് ഇൻ ദ നെയിം ഓഫ് ലവ് നേടിയിരുന്നു.

ഇൻ ദ നെയിം ഓഫ് ലവ് സിനിമയായപ്പോൾ

സിനിമയുടെ തലക്കെട്ടിൽ സഹിതം കേരളത്തിൻ്റെ പേര് പരാമർശിച്ചു കൊണ്ടും കേരളത്തിലെ മുസ്ലീം സമുദായത്തെ ഒന്നടങ്കം വിമർശിച്ചുകൊണ്ടുമാണ് ദ കേരള സ്റ്റോറിയുടെ ട്രെയിലർ പുറത്ത് വന്നത്. കേരളത്തിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ, ഐഎസിൽ ചേരാൻ ഇസ്ലാം മതം സ്വീകരിച്ച കേരളത്തിൽ നിന്നുള്ള നാല് സ്ത്രീകളുടെ കഥയാണ് ദ കേരള സ്റ്റോറി പ്രമേയമാക്കിയിരിക്കുന്നത്. എന്നാൽ, വിവാദങ്ങളുടെ ആഴമൊന്നും ഇതല്ല. കേരളത്തിൽ നിന്നും 32,000 പെൺകുട്ടികൾ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നെന്ന ട്രെയിലറിലെ വിവരണമാണ് വിവാദത്തിന് തിരികൊളുത്തിയത്. എന്നാൽ, വിവാദങ്ങൾ പിന്നാലെ 32,000 സ്ത്രീകളുടെ കഥ എന്നത് തിരുത്തി കേരളത്തിലെ മൂന്ന് പെൺകുട്ടികളുടെ കഥ എന്നാക്കി മാറ്റി. മുസ്ലിം വിരുദ്ധ നിലപാടുകളും വിദ്വേഷ പരാമർശങ്ങളും നിറഞ്ഞ ഹിന്ദി ചിത്രമെന്ന് സുദീപ്തോ സെന്നിന്റെ 'ദ കേരള സ്റ്റോറി'യെ വിശേഷിപ്പിക്കാം.

കശ്മീർ ഫയൽസിനെ പിന്തുണച്ച ജൂറി അംഗം

ഇടക്കാലത്ത് ഇന്ത്യയിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും വിവാദങ്ങൾക്ക് വഴിതെളിക്കുകയും ചെയ്ത ചിത്രമാണ് വിവേക് ​​അഗ്നിഹോത്രിയുടെ കശ്മീർ ഫയൽസ്. 53-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ കശ്മീർ ഫയൽസിനെ ഉൾപ്പെടുത്തിയതിൽ വിമർശനവുമായി അന്താരാഷ്ട്ര മത്സരവിഭാഗത്തിന്റെ ജൂറി ചെയർമാൻ നാദവ് ലാപിഡ് രം​ഗത്ത് വന്നതും ഏറെ ചർച്ചയായിരുന്നു. ഒരു പ്രൊപ്പഗൻഡ സിനിമയായി കശ്മീർ ഫയൽസ് അനുഭവപ്പെട്ടെന്നും ഒരു ചിത്രത്തിന് പിന്നിലെ അജണ്ട എന്താണെന്ന് തിരിച്ചറിയാനുള്ള കഴിവ് തനിക്കുണ്ടെന്നും സിനിമയെന്ന വ്യാജേന നടത്തുന്ന പ്രചാരണം താൻ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആയിരുന്നു നാദവ് ലാപിഡ് രം​ഗത്തെത്തിയത്. കശ്മീർ ഫയൽസിനെ നാദവ് വിമർശിച്ചപ്പോൾ സിനിമയെ പിന്തുണച്ച ഐഎഫ്എഫ്‌ഐയിലെ ഏക ജൂറി അംഗം സുദീപ്തോ സെന്നായിരുന്നു.

ഒരു പക്ഷേ, മലയാളികൾക്ക് ദ കേരള സ്റ്റോറിയുടെ സംവിധായകനായാണ് ഇന്ന് സുദീപ്തോ സെന്നിനെ അറിയാവുന്നത്. മതേതരത്വം പറഞ്ഞ അഖ്നൂരിൽ നിന്നും മോദികാലത്തെത്തിയതിന്റെ മാറ്റമാണ് സുദീപ്തോയുടെ ദ കേരള സ്റ്റോറിയിൽ കാണുന്നതും. മോദി അധികാരത്തിൽ എത്തിയതിന് ശേഷം, രാജ്യത്ത് ഒരു പ്രത്യേക സമുദായത്തെ വിദ്വേഷം പ്രചരിപ്പിച്ചുകൊണ്ട് മാറ്റി നിർത്തുകയും സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കുകയും ചെയ്യുന്ന പ്രതിനിധികളിൽ ഒരാൾ മാത്രമായി സുദീപ്തോ സെന്നിലെ സംവിധായകൻ ചുരുങ്ങുന്ന കാഴ്ചയാണ് കാണാനാവുന്നത്.

logo
The Fourth
www.thefourthnews.in