മുത്തുവേല്‍ കരുണാനിധി: എന്നും തലയുയര്‍ത്തി നിന്ന ദ്രാവിഡന്‍

മുത്തുവേല്‍ കരുണാനിധി: എന്നും തലയുയര്‍ത്തി നിന്ന ദ്രാവിഡന്‍

ഇന്ത്യയിലെ പല രാഷ്ട്രീയക്കാര്‍ക്കും തങ്ങള്‍ മഹത്തായ ജീവിതം നയിച്ചുവെന്ന് അവകാശപ്പെടാന്‍ കഴിയില്ല. എന്നാല്‍ എം കരുണാനിധിക്ക് അതിനു കഴിയും

'എന്‍ ഉയിരിനും മേലന കഴക ഉടന്‍പിറപ്പുകള്‍'

(പാര്‍ട്ടിയിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങള്‍, എന്റെ ജീവനും മേലെയാണ്)

-മുത്തുവേല്‍ കരുണാനിധി

ഒരു കാലത്ത് ആത്മമിത്രവും സഹപ്രവര്‍ത്തകനും പിന്നീട് രാഷ്ട്രീയ എതിരാളിയും അതിനുശേഷം ആജന്മശത്രുവുമായി മാറിയ എംജിആറിന്റെ പുതിയ പാര്‍ട്ടി 1977 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ-യെ തറപറ്റിച്ച്, കരുണാനിധിയുടെ വാഴ്ച അവസാനിപ്പിച്ച കാലം. ഡിഎംകെയുടെ പരാജയത്തെക്കുറിച്ചുള്ള വിശദീകരണയോഗത്തില്‍ മറീന ബീച്ചില്‍ എത്തിച്ചേര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരെയും ജനലക്ഷങ്ങളെയും മുന്‍നിര്‍ത്തി പ്രസംഗം ആരംഭിച്ചപ്പോള്‍ കരുണാനിധി ആദ്യവാചകം തൊടുത്തു: ''നിധിയെല്ലാം അവന്‍ (എംജിആര്‍) കൊണ്ട് പോയാച്ച്! ഇപ്പോള്‍ ഞാന്‍ വെറും കരുണെ!''

ഇതുകേട്ട, മറീന ബീച്ചിലെത്തിലെത്തിയ ജനസമുദ്രം ഇളകിമറഞ്ഞു, ഡിഎംകെയുടെ പരാജയകഥയെല്ലാം മറന്ന് ഉയിരിനും ഉയിരായ ഉടന്‍പിറപ്പുകള്‍ അലറി വിളിച്ചു: ''കലൈഞ്ജര്‍ വാഴ്ക! കലൈഞ്ജര്‍ വാഴ്ക!''

മുത്തുവേല്‍ കരുണാനിധിക്ക് ജനങ്ങളെ കൈയ്യിലെടുക്കാന്‍ മാത്രകള്‍ മതി. അദ്ദേഹത്തിന്റെ ഇത്തരം പേച്ചുകള്‍ അവരിഷ്ടപ്പെട്ടു! ആരാധിച്ചു. അതുകൊണ്ടാണല്ലോ 1957 മുതല്‍ 1977- വരെ തമിഴ്മക്കള്‍ അദ്ദേഹത്തെ ജനനായകനായി അംഗീകരിച്ചത്. ഇത് മനസിലാക്കാന്‍ അധികമൊന്നും വേണ്ട.

എം കരുണാനിധി
എം കരുണാനിധി

മന്ത്രി ചിന്തിക്കുന്നത് ഇങ്ങനെയാണെങ്കില്‍, ദ്രാവിഡസംസ്‌കാരത്തില്‍ ഊറ്റം കൊള്ളുന്ന തമിഴ്മക്കള്‍ ഒരിക്കലും വേറിട്ട് ചിന്തിക്കില്ല. അതെ, അവര്‍ക്കും സാഹിത്യവും കലയും സര്‍വ്വവും കലൈഞ്ജര്‍ തന്നെ!

1996 ല്‍ തമിഴ്‌നാട്ടിലെ സാംസ്‌കാരിക മന്ത്രിയായിരുന്ന തമിഴ് കുടിമകനുമായി ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ചെന്നൈയില്‍ അഭിമുഖം നടത്തുകയായിരുന്നു.

പത്രപ്രവര്‍ത്തകന്‍: തമിഴിലെ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവ്?

മന്ത്രി: തമിഴ് പണ്ഡിതനായ കലൈഞ്ജര്‍ കരുണാനിധി.

തമിഴില്‍ നിങ്ങളെ അത്ഭുതപ്പെടുത്തിയ സൃഷ്ടി?

കലൈഞ്ജര്‍ രചിച്ച 'പൊന്നര്‍ ശങ്കര്‍'

കുറെ നേരം അഭിമുഖം ഇങ്ങനെ പോയപ്പോള്‍, മടുപ്പും അരിശവും തോന്നിയ പത്രപ്രവര്‍ത്തകന്‍ ചോദിച്ചു: ''സുന്ദര രാമസ്വാമിയുടെ കൃതികളെക്കുറിച്ച് എന്ത് പറയുന്നു?''

മന്ത്രി: ആരാണ് അയാള്‍?

പത്രപ്രവര്‍ത്തകന്‍: തമിഴിലെ ഏറ്റവും മുതിര്‍ന്ന എഴുത്തുകാരന്‍

മന്ത്രി: നിങ്ങള്‍ക്ക് അദ്ദേഹം പ്രധാനപ്പെട്ട ആളായിരിക്കാം, എനിക്കങ്ങനെയല്ല. ഞങ്ങള്‍ക്ക് സര്‍വ്വവും തമിഴ് ഭാഷാപണ്ഡിതനായ കലൈഞ്ജര്‍ മാത്രമാണ്.

നൊബേല്‍ സമ്മാനത്തിന് ആ വര്‍ഷം സുന്ദരരാമസ്വാമിയുടെ പേര് ശുപാര്‍ശ ചെയ്തതതായി പറയുന്നു. ഇത്രയും പ്രാധാന്യമുള്ള ഒരെഴുത്തുകാരനെ തമിഴ്‌നാട്ടിലെ സാംസ്‌കാരിക മന്ത്രിക്ക് പോലും, അറിയില്ല! മന്ത്രി ചിന്തിക്കുന്നത് ഇങ്ങനെയാണെങ്കില്‍, ദ്രാവിഡസംസ്‌കാരത്തില്‍ ഊറ്റം കൊള്ളുന്ന തമിഴ്മക്കള്‍ ഒരിക്കലും വേറിട്ട് ചിന്തിക്കില്ല. അതെ, അവര്‍ക്കും സാഹിത്യവും കലയും സര്‍വ്വവും കലൈഞ്ജര്‍ തന്നെ!

മുത്തുവേല്‍ കരുണാനിധി: എന്നും തലയുയര്‍ത്തി നിന്ന ദ്രാവിഡന്‍
കഥ, തിരക്കഥ മുത്തുവേല്‍ കരുണാനിധി; സംവിധാനം കൊച്ചിന്‍ ഹനീഫ

ഇന്ത്യയിലെ പല രാഷ്ട്രീയക്കാര്‍ക്കും തങ്ങള്‍ മഹത്തായ ജീവിതം നയിച്ചുവെന്ന് അവകാശപ്പെടാന്‍ കഴിയില്ല. എന്നാല്‍ എം കരുണാനിധിക്ക് അതിനു കഴിയും. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു: ''ഞാന്‍ ഒരു 'പെരുവാഴവ്' (വളരെ മഹത്തായത്) നയിച്ചു.

പെരിയാര്‍ ഇ വി രാമസാമി നായ്ക്കര്‍, അണ്ണാദുരൈ, രാജാജി, കാമരാജ്, ഇന്ദിരാഗാന്ധി, വി പി സിങ് എന്നീ വലിയ നേതാക്കളുമായി ഇടകലര്‍ന്ന് പ്രവര്‍ത്തിച്ച രാഷ്ട്രീയക്കാരന്‍, ഭരണാധികാരി, പ്രാസംഗികന്‍, നാടകകൃത്ത്, തമിഴ് സിനിമകളുടെ കഥാ, സംഭാഷണ രചയിതാവ്, തമിഴ് സാഹിത്യത്തിലെ പണ്ഡിതന്‍, പത്രപ്രവര്‍ത്തകന്‍, സംഗീതജ്ഞന്‍ എന്നിങ്ങനെ ബഹുമുഖ വ്യക്തിത്വമുള്ള ഒരു നേതാവും അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ ഇന്ത്യയിലില്ലായിരുന്നു. ആ ജീവിതം ഒരരത്ഥത്തില്‍ ഈ നൂറ്റാണ്ടിലെ ഇന്ത്യാ ചരിത്രത്തിലെ 'പെരുവാഴവ്' തന്നെയായിരുന്നു.

കരുണാനിധി
കരുണാനിധി

നാഗപട്ടണം ജില്ലയിലെ തിരുക്കുവളെ ഗ്രാമത്തില്‍ 1924 ജൂണ്‍ മൂന്നിനാണ് കരുണാനിധി ജനിച്ചത്. ദക്ഷിണാമൂര്‍ത്തിയെന്നാണ് മാതാപിതാക്കള്‍ ആദ്യം പേരിട്ടിരുന്നതെങ്കിലും പിന്നീട് കരുണാനിധി എന്നാക്കുകയായിരുന്നു. തിരുക്കുവളൈയിലെ പ്രൈമറി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 13-ാം വയസ്സില്‍, കരുണാനിധി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ ആദ്യ ചരിത്ര നോവല്‍ സെല്‍വചന്ദ്ര എന്ന പേരില്‍ തമിഴില്‍ എഴുതി. ആ നോവലിലെ ആദ്യ വാചകം ഇങ്ങനെ ആരംഭിക്കുന്നു: ''തമിഴ് വാഴ്ഗ, തമിഴര്‍ വാഴ്ഗ'' (തമിഴ് വാഴുക, തമിഴര്‍ വാഴുക). 13 വയസ് തൊട്ടേ അദ്ദേഹം തമിഴ് ഭാഷയോടും തമിഴരുടെ ക്ഷേമത്തോടും എത്രമാത്രം അഭിനിവേശം പുലര്‍ത്തിയിരുന്നുവെന്നതിന്റെ ഉദാഹരണമാണ് ഈ നോവല്‍.

1942 ല്‍ കരുണാനിധി 'മുരശൊലി' എന്നൊരു പ്രസിദ്ധീകരണം മാസികയായി എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. ചേരന്‍ എന്ന പേരില്‍ ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങിയ കരുണാനിധിയെ തിരുവാരൂരില്‍ സന്ദര്‍ശനത്തിനെത്തിയ നേതാവ് സി എന്‍ അണ്ണാദുരൈ സന്ധിച്ചതോടെ ആധുനിക തമിഴ്‌നാടിനെ ഏറ്റവുമധികം സ്വാധീനിച്ച ഒരു നേതാവിന്റെ രാഷ്ട്രീയയാത്ര ആരംഭിച്ചു

നോവലിന്റെ 'ആമുഖം' തുടങ്ങുന്നത് ഇങ്ങനെയാണ്: ''ഇന്നത്തെ ദ്രാവിഡനാട് അതിന്റെ കലകളും നാഗരികതയും നഷ്ടപ്പെട്ട്, ജാതികളുടെയും നിരവധി അന്ധവിശ്വാസങ്ങളുടെയും വലയില്‍ കുടുങ്ങി അതിജീവിക്കാന്‍ പാടുപെടുകയാണ്. ഈ സാഹചര്യത്തില്‍ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, തുളു എന്നീ ദ്രാവിഡ ഭാഷകളില്‍ ഏറ്റവും മികച്ച ഭാഷയായ തമിഴിനെ നശിപ്പിക്കാനുള്ള ഗൂഢാലോചനകള്‍ നടക്കുന്നുണ്ട്, അതിനാല്‍ ദ്രാവിഡര്‍ ഉണരേണ്ട സമയമായി.''

1942 ല്‍ കരുണാനിധി 'മുരശൊലി' എന്നൊരു പ്രസിദ്ധീകരണം മാസികയായി എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. ചേരന്‍ എന്ന പേരില്‍ ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങിയ കരുണാനിധിയെ തിരുവാരൂരില്‍ സന്ദര്‍ശനത്തിനെത്തിയ നേതാവ് സി എന്‍ അണ്ണാദുരൈ സന്ധിച്ചതോടെ ആധുനിക തമിഴ്‌നാടിനെ ഏറ്റവുമധികം സ്വാധീനിച്ച ഒരു നേതാവിന്റെ രാഷ്ട്രീയയാത്ര ആരംഭിച്ചു. 1944 ല്‍ ദ്രാവിഡര്‍ കഴകത്തിന്റെ ഏറ്റവും സ്വാധീനമുള്ള നേതാവായി വളര്‍ന്നുവരികയായിരുന്നു അണ്ണാദുരൈ.

അക്കാലത്ത് കരുണാനിധി പത്മാവതിയെ വിവാഹം കഴിച്ചു. അവര്‍ക്ക് ഒരു മകന്‍ ജനിക്കുന്നു. അതാണ് എം കെ മുത്തു. 1948ല്‍ പത്മാവതി മരിച്ചു. 1948ല്‍ കരുണാനിധി ദയാലു അമ്മാളിനെ വിവാഹം കഴിച്ചു. അതില്‍ അവര്‍ക്ക് നാല് കുട്ടികളുണ്ടായി, എം കെ അഴഗിരി, എം കെ സ്റ്റാലിന്‍, എം കെ സെല്‍വി, എം കെ തമിഴരസു. 1966ലായിരുന്നു രാജാത്തി അമ്മാളിനെ ജീവിതപങ്കാളിയാക്കിയത്. അതില്‍ പിറന്ന മകളാണ് കനിമൊഴി.

സി എൻ അണ്ണാദുരൈയും കരുണാനിധിയും
സി എൻ അണ്ണാദുരൈയും കരുണാനിധിയും

അക്കാലത്ത് ദ്രാവിഡ കഴകത്തിന്റെ ഏറ്റവും ശക്തനും യുക്തിവാദിയും തമിഴ്‌നാട്ടിലെ ബ്രാഹ്‌മണ മേല്‍ക്കോയ്മക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്ന പെരിയോര്‍ ഇ വി രാമസ്വാമി നായ്ക്കരുടെ സ്വേച്ഛാധിപത്യ പ്രവര്‍ത്തനരീതിയില്‍ അസ്വസ്ഥരായി. 1949 സെപ്റ്റംബറില്‍ ഒരു സംഘം വിമത ഡികെ പ്രവര്‍ത്തകര്‍ സി എന്‍ അണ്ണാദുരൈയുടെ നേതൃത്വത്തില്‍ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) രൂപീകരിച്ചു. അണ്ണാദുരൈയുടെ ജീവചരിത്രകാരന്‍ പി സി ഗണേശന്‍ തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ദിശ തന്നെ അടിമുടി മാറ്റിമറച്ച ഈ ചരിത്ര സംഭവത്തെക്കുറിച്ച് എഴുതി: ''ദ്രാവിഡപ്രസ്ഥാനത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ച കൂടുതല്‍ ഭാവനാത്മകമായ ഒരു നേതൃത്വം ഈ കാലത്ത് ആവശ്യപ്പെടുന്നതിനാല്‍ അണ്ണയും അനുയായികളും പെരിയാറില്‍നിന്ന് വേര്‍പിരിഞ്ഞത് ചരിത്രപരമായ അനിവാര്യതയായിരുന്നു.''

കല്ലക്കുടി എന്ന റെയില്‍വേ സ്റ്റേഷന്റെ പേര് ഡാല്‍മിയപുരം എന്നാക്കി മാറ്റുന്നതിനെതിരെയുള്ള പ്രക്ഷോഭം സംബന്ധിച്ച കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തുവന്ന കരുണാനിധി സഞ്ചരിച്ചിരുന്ന കാര്‍ തിരുപ്പത്തൂരില്‍ അപകടത്തില്‍പ്പെട്ടു ഗുരുതരമായി പരുക്കേറ്റ ഇടതു കണ്ണില്‍ ശസ്ത്രക്രിയ നടത്തേണ്ടി വന്നു. അതിനുശേഷമാണ് തന്റെ ട്രേഡ് മാര്‍ക്കായ കറുത്ത കണ്ണട കരുണാനിധി ധരിക്കാന്‍ തുടങ്ങിയത്

ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ഭാവിപദ്ധതികളും പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി ആദ്യ പൊതുയോഗം 1949 സെപ്റ്റംബര്‍ മദ്രാസിലെ റോയപ്പേട്ടയിലെ റോബിന്‍സണ്‍ പാര്‍ക്കില്‍ നടന്നു. 1953ല്‍ തമിഴ്‌നാട്ടിലെ കല്ലക്കുടി എന്ന റെയില്‍വേ സ്റ്റേഷന്റെ പേര് ഡാല്‍മിയപുരം എന്നാക്കി മാറ്റുന്നതിനെതിരെയുള്ള പ്രക്ഷോഭം നയിക്കാന്‍ ഡിഎംകെ കരുണാനിധിയെ തിരഞ്ഞെടുത്തു. വ്യവസായി രാമകൃഷ്ണ ഡാല്‍മിയുടെ സിമെന്റ് നിര്‍മാണ പ്ലാന്റ് സ്ഥാപിച്ച തിരുച്ചി ജില്ലയിലെ ഒരു ഗ്രാമമായിരുന്ന കല്ലക്കുടി സ്റ്റേഷന്റെ പേര് മാറ്റാന്‍ കേന്ദ്രം തീരുമാനിച്ചു. ഇന്ത്യന്‍ യൂണിയനിലെ ഉത്തരേന്ത്യന്‍ മേധാവിത്വവും തമിഴിനോടുള്ള കേന്ദ്രത്തിന്റെ അവഹേളനവും കണ്ട് അതിനെ പരസ്യമായി എതിര്‍ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു.

സമരമാരംഭിച്ച ജൂലൈയില്‍ കരുണാനിധി പാര്‍ട്ടി പ്രവര്‍ത്തകരുടെ തോളില്‍ കയറി സ്റ്റേഷനിലെ 'ഡാല്‍മിയപുരം' നെയിംബോര്‍ഡിന് മുകളില്‍ 'കല്ലക്കുടി' എന്ന് തമിഴ് പോസ്റ്റര്‍ ഒട്ടിച്ചു. തുടര്‍ന്ന്, സമീപമുള്ള റെയില്‍വേ ട്രാക്കിന് കുറുകെ കിടന്ന കരുണാനിധിയെയും മറ്റ് നാല് ഡിഎംകെ നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ കരുണാനിധിയെയും മറ്റുള്ളവരെയും അഞ്ച് മാസത്തെ കഠിനതടവിന് കോടതി ശിക്ഷിച്ചു. ശിക്ഷ കഴിഞ്ഞ് പുറത്തുവന്ന കരുണാനിധി സഞ്ചരിച്ചിരുന്ന കാര്‍ തിരുപ്പത്തൂരില്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ഇടതുകണ്ണിന് ഗുരുതരമായി പരുക്കേറ്റു. കണ്ണില്‍ ശസ്ത്രക്രിയ നടത്തേണ്ടി വന്നു. അതിനുശേഷമാണ് തന്റെ ട്രേഡ് മാര്‍ക്കായ കറുത്ത കണ്ണട അദ്ദേഹം ധരിക്കാന്‍ തുടങ്ങിയത്.

1957-ലെ തിരഞ്ഞെടുപ്പില്‍ കുളിത്തലൈയിലെ വിജയത്തോടെ നിയമസഭയിലെത്തിയ അദ്ദേഹത്തിന്റേത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ അപൂര്‍വ ജൈത്രയാത്രയായിരുന്നു. ഏഴ് വ്യത്യസ്ത മണ്ഡലങ്ങളില്‍നിന്ന് തുടര്‍ച്ചയായി 13 തവണ കരുണാനിധി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒരു തിരഞ്ഞെടുപ്പിലും അദ്ദേഹം തോറ്റിട്ടില്ല.

1965 ഫെബ്രുവരിയില്‍ ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നതുപോലെ ഹിന്ദി മാത്രം ഔദ്യോഗിക ഭാഷയാക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചതോടെ, അത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു നല്‍കിയ ഉറപ്പിന് വിരുദ്ധമാണെന്നതിനാല്‍ ഡിഎംകെ ഇതിനെതിരെ 1965 ജനുവരി 26ന് റിപ്പബ്ലിക് ദിനം ദുഃഖാചരണമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതേ തുടര്‍ന്ന് അക്രമാസക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ തമിഴ്നാട്ടിലുടനീളം പൊട്ടിപ്പുറപ്പെട്ടു.

ഹിന്ദി വിരുദ്ധ സമരത്തില്‍ തീവണ്ടി തടഞ്ഞതിന്, അറസ്റ്റ് ചെയ്ത് കരുണാനിധിയെ സേലം ജയിലില്‍ 30 നാള്‍ പാര്‍പ്പിച്ചു. അവിടെനിന്ന് മോചിതനായി ഏര്‍ക്കാട് എക്‌സ്പ്രസില്‍ തിരികെ വരുന്ന വാര്‍ത്ത ഒരു പ്രധാന ഇംഗ്ലിഷ് പത്രം കൊടുത്തത് ഇങ്ങനെ!: 'കലൈഞ്ജര്‍ എക്‌സ്പ്രസ് മദ്രാസിലെത്തി'

ചെന്നൈ പെരമ്പൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം ജനക്കൂട്ടം ട്രെയിന്‍ കോച്ചുകള്‍ക്ക് തീയിട്ടു. പലയിടത്തും പോലീസ് വെടിയുതിര്‍ത്തു. പോലീസുകാര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ പ്രതിഷേധിച്ച് നിരവധി യുവാക്കള്‍ സ്വയം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരണം വരിക്കാന്‍ ശ്രമിച്ചു.

ഹിന്ദി വിരുദ്ധ സമരത്തില്‍ തീവണ്ടി തടഞ്ഞതിന്, അറസ്റ്റ് ചെയ്ത് കരുണാനിധിയെ സേലം ജയിലില്‍ 30 നാള്‍ പാര്‍പ്പിച്ചു. അവിടെനിന്ന് മോചിതനായി ഏര്‍ക്കാട് എക്‌സ്പ്രസില്‍ തിരികെ വരുന്ന വാര്‍ത്ത ഒരു പ്രധാന ഇംഗ്ലിഷ് പത്രം കൊടുത്തത് ഇങ്ങനെ!: 'കലൈഞ്ജര്‍ എക്‌സ്പ്രസ് മദ്രാസിലെത്തി'. പോലീസ് വലയം ഭേദിച്ച് പതിനായിരങ്ങള്‍ എഗ്മോര്‍ റെയില്‍വേ സ്റ്റേഷനില്‍ അദ്ദേഹത്തെ സ്വീകരിച്ചു. അങ്ങനെ, ഹിന്ദിവിരുദ്ധ സമരത്തിലൂടെ തമിഴ്‌നാട്ടില്‍ കരുണാനിധി സര്‍വസമ്മതനായ ജനനേതാവായി.

1967ല്‍ അണ്ണാദുരൈ ഫെബ്രുവരിയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഡിഎംകെ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചു. പ്രചാരണത്തിന് ഡിഎംകെ ട്രഷറര്‍ എന്ന നിലയില്‍ കരുണാനിധി സ്വരൂപിച്ചത് 11 ലക്ഷം രൂപയാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയിലും ജനങ്ങളുടെയും ഇടയിലുള്ള സ്വാധീനം തെളിയിക്കുന്ന പ്രവര്‍ത്തനമായിരുന്നു അത്. ജനുവരിയില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥികളുടെ പേരും മത്സരിക്കുന്ന മണ്ഡലങ്ങളും അണ്ണാദുരൈ പ്രഖ്യാപിക്കുമ്പോള്‍, അദ്ദേഹം ചെന്നൈയിലെ സൈദാപേട്ട് മണ്ഡലത്തിന്റെ പേര് മാത്രം പറഞ്ഞു. സ്ഥാനാര്‍ത്ഥിയാരെന്ന് പറയാതെ, ഒരു നിമിഷം പ്രസംഗം നിര്‍ത്തി. പ്രവര്‍ത്തകരും വേദിയിലുള്ളവരും ആകാംക്ഷയുടെ മുള്‍മുനയില്‍ നിന്നപ്പോള്‍ അണ്ണാദുരൈ പേര് പ്രഖ്യാപിച്ചു 'പതിനൊന്ന് ലക്ഷം.'

ഒരു നിമിഷത്തെ നിശബ്ദതയ്ക്കുശേഷം, തിങ്ങിനിറഞ്ഞ സദസ്സില്‍നിന്ന് കാതടപ്പിക്കുന്ന കരഘോഷം മുഴങ്ങി. പതിനൊന്ന് ലക്ഷം എന്താണെന്നും അത് ആരാണെന്നും അവിടെ കൂടിയ പിഞ്ചുകുഞ്ഞിനു പോലുമറിയാമായിരുന്നു. അതിനടിവരയിട്ട പോലെ സ്ഥാനാര്‍ഥിയുടെ പേര് ഇടി മുഴങ്ങുംപോലെ അവിടെ മുദ്രവാക്യങ്ങള്‍ ഉയര്‍ന്നു,''കലൈഞ്ജര്‍ വാഴ്ക! കെൈലെഞ്ജര്‍ വാഴ്ക!'' കരുണാനിധി തമിഴരുടെ ശക്തനായ നേതാവായതിന്റെ ജനശബ്ദമായിരുന്ന അന്ന് മുഴങ്ങിയത്.

അര്‍ബുദ ബാധിതനായിരുന്ന അണ്ണാദുരെ 1969 ഫെബ്രുവരി മൂന്നിന് ചെന്നൈയില്‍ അന്തരിച്ചു. ഫ്രെബ്രുവരി ഒന്‍പതിന്, നാല്‍പ്പത്തി അഞ്ചുകാരനായ കരുണാനിധിയെ പാര്‍ട്ടി നേതാവായി ഐകകണ്ഠേന തിരഞ്ഞെടുത്തു. അണ്ണാദുരൈയുടെ പിന്‍ഗാമിയായി കലൈഞ്ജര്‍ കരുണാനിധി മുഖ്യമന്ത്രിയായി

1967 ഫെബ്രുവരിയില്‍ ഡിഎംകെ ആദ്യമായി അധികാരത്തിലെത്തി. 234 അംഗ സഭയില്‍ ഡിഎംകെയും ആറ് പാര്‍ട്ടികളുടെ സഖ്യവും ചേര്‍ന്ന് അധികാരത്തിലിരുന്ന കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി കേവല ഭൂരിപക്ഷം നേടി. അന്ന് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന കെ കാമരാജും മുഖ്യമന്ത്രിയായിരുന്ന എം ഭക്തവത്സലവും പരാജയപ്പെട്ടു. അണ്ണാദുരൈ മുഖ്യമന്ത്രിയായി. തമിഴ്‌നാട്ടിലെ ആദ്യത്തെ കോണ്‍ഗ്രസേതര മന്ത്രിസഭ. രണ്ട് വര്‍ഷത്തിനുശേഷം 1969 ഫെബ്രുവരി മൂന്നിന്, അര്‍ബുദ ബാധിതനായിരുന്ന അണ്ണാദുരെ ചെന്നൈയില്‍ അന്തരിച്ചു. ഫ്രെബ്രുവരി ഒന്‍പതിന്, നാല്‍പ്പത്തി അഞ്ചുകാരനായ കരുണാനിധിയെ പാര്‍ട്ടി നേതാവായി ഐകകണ്ഠേന തിരഞ്ഞെടുത്തു. അണ്ണാദുരൈയുടെ പിന്‍ഗാമിയായി കലൈഞ്ജര്‍ കരുണാനിധി മുഖ്യമന്ത്രിയായി.

അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി കരുണാനിധി സഖ്യമുണ്ടാക്കി. അങ്ങനെ 1971 മാര്‍ച്ചില്‍ നടന്ന നിയമസഭയിലേക്കും ലോക്സഭയിലേക്കും തിരഞ്ഞെടുപ്പില്‍ ഡിഎംകെ മത്സരിച്ചു. അന്ന് ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം കോണ്‍ഗ്രസ് (സംഘടന)- കാമരാജിന്റെയും രാജാജിയുടെയും നേതൃത്വത്തിലുള്ള സ്വതന്ത്ര പാര്‍ട്ടി സഖ്യത്തെ പരാജയപ്പെടുത്തി. 234 മണ്ഡലങ്ങളില്‍ 184-ലും ഡിഎംകെ മുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയം നേടി. സൈദാപേട്ടയില്‍ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട കരുണാനിധി രണ്ടാം തവണയും മുഖ്യമന്ത്രിയായി.

എം കരുണാനിധി (പഴയകാല ചിത്രം)
എം കരുണാനിധി (പഴയകാല ചിത്രം)

കരുണാനിധി തന്റെ സാഹിത്യരചനാവൈഭവം സിനിമയില്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ തമിഴ്ചലചിത്രരംഗത്ത് വന്‍ മാറ്റങ്ങളുണ്ടായി. അദ്ദേഹമെഴുതിയ 'പരാശക്തി' എന്ന ചിത്രത്തിലൂടെയാണ് ശിവാജി ഗണേശന്‍ താരമാകുന്നത്. തുടര്‍ന്ന്, എംജിആര്‍ സൂപ്പര്‍ താരമായത് കരുണാനിധി സംഭാഷണമെഴുതിയ ചിത്രങ്ങളിലൂടെയാണ്. കരുണാനിധിയെഴുതിയ ഡയലോഗ് പറഞ്ഞാണ് എംജിആര്‍ താരപദവിയിലേക്കുയര്‍ന്ന് മക്കള്‍ തിലകമാവുന്നത്. ജനപ്രിയ തമിഴ്ചിത്രങ്ങളില്‍ ഏഴകളുടെ കൂടെനിന്ന് അനീതിയോട് പൊരുതി ജയിക്കുന്ന അതിസുന്ദരനും ധീരനും നിത്യകാമുകനുമായ നായകന്‍ എന്ന പ്രതിച്ഛായ എംജിആറിന് ചാര്‍ത്തിക്കൊടുത്തത് കരുണാനിധിയുടെ കഥാപാത്രങ്ങളാണ്.

കോണ്‍ഗ്രസിനെ തകര്‍ത്ത് 1967ല്‍ മുഖ്യമന്ത്രിയായ സിഎന്‍ അണ്ണാദുരൈയുടെ ശിഷ്യന്മാരായിരുന്നു കരുണാനിധിയും എംജിആറും. തന്റെ രണ്ട് കണ്ണുകള്‍ എന്നാണ് ഇരുവരെയും അണ്ണാ വിശേഷിപ്പിച്ചിരുന്നത്. ഇരുവരെയും ഉപയോഗിച്ച് പാര്‍ട്ടിക്ക് ആളെകൂട്ടാനും അദ്ദേഹത്തിന് കഴിഞ്ഞു. അന്നും തമിഴ്മക്കള്‍ ചലചിത്രതാരങ്ങളെ ദൈവങ്ങളെപ്പോലെ ആരാധിക്കുന്ന കാലമായിരുന്നു. പാര്‍ട്ടിയോഗങ്ങളില്‍ ആള് കൂടണമെങ്കില്‍ എംജിആര്‍ വേണമെന്ന അവസ്ഥ സംജാതമായതോടെ കരുണാനിധി തന്റെ എതിരാളിയായി എംജിആറിനെ കാണാന്‍ തുടങ്ങി. ഒടുവിലത് പാര്‍ട്ടിയില്‍നിന്ന് എംജിആറിന്റെ പുറത്താക്കലില്‍ കലാശിച്ചു. പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന് ദോഷകരവും പാര്‍ട്ടി അച്ചടക്കം ലംഘിച്ചതുമായ സമീപകാല പ്രവര്‍ത്തനങ്ങള്‍ കാരണം എംജിആറിനെ പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്നും പ്രാഥമിക അംഗത്വത്തില്‍നിന്നും സസ്പെന്‍ഡ് ചെയ്തതായി പ്രഖ്യാപനം വന്നു.

1972 ഒക്ടോബറില്‍ എംജിആര്‍ 'ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎ ഡിഎംകെ) എന്ന പാര്‍ട്ടി സ്ഥാപിച്ചു. കല്യാണസുന്ദരത്തിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട്ടിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ) എംജിആറിനെ ശക്തമായി പിന്തുണച്ചു. 1977 ജൂണില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നു. എഐഎ ഡിഎംകെ, ഡിഎംകെയെ പരാജയപ്പെടുത്തി. എംജിആര്‍ മുഖ്യമന്ത്രിയായി. അണ്ണാനഗര്‍ മണ്ഡലത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട കരുണാനിധി പ്രതിപക്ഷനേതാവായി.

എംജിആര്‍ തിരിച്ചടിച്ചതോടെ തമിഴ് രാഷ്ട്രീയത്തിലെ മറ്റൊരു പോരാട്ടം ആരംഭിച്ചു. അക്കാലത്തെ തമിഴ് പടങ്ങളിലേതുപോലെ സ്റ്റണ്ടും തമാശയും നിറഞ്ഞതായിരുന്നു എംജിആറും കെൈലെഞ്ജറും തമ്മിലുള്ളള പോരാട്ടം. സിനിമാലോകത്ത് എംജിആറിനെ നേരിടാന്‍ തന്റെ മകന്‍ മുത്തുവിനെ എംജിആറിന്റെ വേഷവിധാനങ്ങളോടെ അവതരിപ്പിച്ച് ഒരു സിനിമ പുറത്തിറക്കി. ഏഴകളുടെ കണ്ണീരൊപ്പാന്‍ ഒറിജിനല്‍ പുരൈച്ചിത്തലൈവന്‍ ഉള്ളപ്പോള്‍ എന്ത് പകരക്കാരന്‍? തമിഴ് മക്കള്‍ മുത്തുവിനെ അംഗീകരിച്ചില്ല.

എം ജി ആറും കരുണാനിധിയും
എം ജി ആറും കരുണാനിധിയും

മനുഷ്യന്‍ വലിക്കുന്ന റിക്ഷ തമിഴ്‌നാട്ടില്‍ നിരോധിച്ച്, സൈക്കിള്‍ റിക്ഷകള്‍ നല്‍കിക്കൊണ്ട് കരുണാനിധി പുതിയൊരു കാല്‍വയ്പ് നടത്തി. ലക്ഷക്കണക്കിന് വരുന്ന റിക്ഷാ തൊഴിലാളികളെ പാട്ടിലാക്കാനായിരുന്നു ഇത്. തന്റെ സുന്ദരമായ ചിത്രമുള്ള ബനിയനുകള്‍ റിക്ഷാക്കാര്‍ക്ക് നല്‍കി എംജിആര്‍ തിരിച്ചടിച്ചു! അങ്ങനെ കരുണാനിധി നല്‍കിയ സൈക്കിള്‍ റിക്ഷയില്‍ എംജിആറിന്റെ പടമുള്ള ബനിയനും ധരിച്ച് റിക്ഷാക്കാര്‍ മദ്രാസ്‌നഗരത്തില്‍ വിലസി.

അക്കാലത്ത് മലയാളിയായ സൂപ്പര്‍സംവിധായകന്‍ എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത 'റിക്ഷാക്കാരന്‍' എന്ന പടത്തിലെ അഭിനയത്തിന് എംജിആറിന് ഭരത് അവാര്‍ഡ് ലഭിച്ചു. തന്റെ ശുപാര്‍ശ കൊണ്ടാണ് ഭരത് അവാര്‍ഡ് കിട്ടിയതെന്ന് കരുണാനിധി പ്രഖ്യാപിച്ചതോടെ എംജിആര്‍ ബഹുമതി നിരസിച്ചു! അതോടെ 'വാദ്ധ്യാര്‍' തമിഴ് മക്കളുടെ സഹതാപം നേടി (എംജിആറിനെ തമിഴ്‌നാട്ടിലെ സാധാരണക്കാര്‍ വിളിച്ചിരുന്ന പേരാണ് വാദ്ധ്യാര്‍!). എംജിആറിന്റെ പുതിയ ചിത്രമായ 'ഉലകം ചുറ്റും വാലിബന്‍ ' എന്ന ചിത്രം റിലീസ് ചെയ്തപ്പോള്‍ മദ്രാസ് നഗരസഭ പോസ്റ്റര്‍ ഒട്ടിക്കുന്നതിനുള്ള നികുതി 25 പൈസയില്‍ നിന്ന് ഒരു രൂപയായി ഉയര്‍ത്തി. ഇതില്‍ പ്രതിഷേധിച്ച എംജിആര്‍

പടത്തിന്റെ പോസ്റ്റര്‍ ഒട്ടിക്കാതെ പടം റിലീസ് ചെയ്തു! പടം പ്രദര്‍ശിപ്പിക്കാന്‍ തിയേറ്ററുകള്‍ നല്‍കരുതെന്ന് കരുണാനിധി രഹസ്യമായി ഉടമകളൈ വിളിച്ചു പറഞ്ഞു. പക്ഷേ, അതേറ്റില്ല. നടികര്‍തിലകം ശിവാജി ഗേണശന്‍ തന്റെ തിയേറ്ററില്‍ ഈ പടം കളിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. എംജിആറും വെറുതെയിരുന്നില്ല. മദ്രാസിലെ തിരക്കേറിയ ജെമിനി സര്‍ക്കിളില്‍ 40 അടി ഉയരത്തില്‍ ഈ പടത്തിന്റെ കട്ടൗട്ട് സ്ഥാപിച്ചു! (എറ്റവും നല്ല തമാശ, തിയേറ്ററുകളില്‍ ഈ പടത്തിന്റെ ടിക്കറ്റ് എടുക്കാന്‍ നില്‍ക്കുന്നവരെ ഡിഎംകെയുടെ നിര്‍ദ്ദേശമനുസരിച്ച് പോലീസ് വന്ന് അടിച്ചോടിക്കുമായിരുന്നു എന്നതാണ്).

എംജിആറിനെ തോല്‍പ്പിക്കാന്‍ കരുണാനിധിചതുരുപായങ്ങൾ പയറ്റിക്കൊണ്ടിരുന്നു. മലയാളകള്‍ക്കെതിരെ തമിഴ് വികാരമിളക്കിവിടാനും കരുണാനിധി മറന്നില്ല. മലയാളിയായ എംജിആര്‍ തമിഴ്‌നാട് ഭരിക്കാന്‍ അര്‍ഹനല്ലെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. തന്റെ മരണം വരെ 13 കൊല്ലം കരുണാനിധിയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ എംജിആറിന് കഴിഞ്ഞു

അക്കാലത്ത് താഷ്‌കന്റ് ഫിലിം മേളയില്‍ പങ്കെടുക്കാന്‍ എംജിആറിന് ക്ഷണം ലഭിച്ചു. അദ്ദേഹം ലത എന്ന നായികയുമായാണ് താഷ്‌കന്റിലേക്ക് പോയത്. അതിനെ വിമര്‍ശിച്ച് കൊണ്ട് കരുണാനിധിയുടെ പക്ഷക്കാര്‍ മദ്രാസിലെ ചുമരുകളിലെല്ലാം പോസ്റ്റര്‍ പതിച്ചു. 'എംജിആര്‍ എന്തിന് ലതയെ റഷ്യയില്‍ കൊണ്ടുപോയി?' ഇതായിരുന്നു പോസ്റ്ററിലെ വാചകം. ഇതൊക്കെ തമിഴ്‌നാട്ടിലാണ് നടക്കുന്നതെന്നോര്‍ത്താല്‍ അദ്ഭുതമില്ല!

ഇങ്ങനെ കരുണാനിധി എംജിആറിനെ തോല്‍പ്പിക്കാന്‍ ചതുരുപായങ്ങളും പയറ്റിക്കൊണ്ടിരുന്നു. മലയാളകള്‍ക്കെതിരെ തമിഴ് വികാരമിളക്കിവിടാനും കരുണാനിധി മറന്നില്ല. മലയാളിയായ എംജിആര്‍ തമിഴ്‌നാട് ഭരിക്കാന്‍ അര്‍ഹനല്ലെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. എംജിആറിന്റെ മരണത്തിന്, ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്, 1987 ഡിസംബറില്‍ കരുണാനിധി ഈ പ്രസ്താവന ഒരിക്കല്‍ കൂടി ഉയര്‍ത്തി. എങ്കിലും 13 കൊല്ലം തന്റെ മരണം വരെ (1987 ഡിസംബര്‍ 24) കരുണാനിധിയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ എംജിആറിന് കഴിഞ്ഞു.

1988 സെപ്റ്റംബറില്‍ ഏഴ് പാര്‍ട്ടികളുടെ ദേശീയ മുന്നണി രൂപീകരിക്കുന്നതില്‍ കരുണാനിധി പ്രധാന പങ്ക് വഹിച്ചു, വി പി സിങ് കണ്‍വീനറായി രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്(ഐ)യെ നേരിടാന്‍. ദേശീയ മുന്നണിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സെപ്തംബര്‍ 17ന് ചെന്നൈയില്‍ ഡിഎംകെ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി വലിയ റാലിയും പൊതുയോഗവും അദ്ദേഹം സംഘടിപ്പിച്ചു. മദ്രാസ് കണ്ട ഏറ്റവും വലിയ റാലിയായി അത് മാറി. റാലിയെ അഭിവാദ്യം ചെയ്ത മുഖ്യമന്ത്രിമാരായ എന്‍ ടി രാമറാവു, എസ് ആര്‍ ബൊമ്മൈ, പി കെ മഹന്ത, ദേവിലാല്‍ എന്നിവര്‍ക്കുപുറമെ വി പി സിങ്, കരുണാനിധി, അജിത് സിങ്, എസ് എസ് ബര്‍ണാല, ബിജു പട്‌നായിക്, കെ പി ഉണ്ണികൃഷ്ണന്‍. ഇത്രയും പേരെ തന്റെ നാട്ടില്‍ കൊണ്ടുവന്ന് ഒരേ വേദിയില്‍ ഒരുമിപ്പിക്കാന്‍ കഴിവുള്ള ഇന്ത്യയിലെ ഒരേയൊരു നേതാവ് കലൈഞ്ജറായിരുന്നു.

എംജിആറിന്റെ കാലശേഷം കരുണാനിധി നേരിട്ട ശക്തയായ എതിരാളിയായിരുന്നു ജയലളിത. 2001 മേയില്‍ എഐഎഡിഎംകെ, ടിഎംസി, കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍, പാടാളി മക്കള്‍ കച്ചി (പിഎംകെ) എന്നിവയുടെ സഖ്യം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യത്തെ പരാജയപ്പെടുത്തി. ജയലളിത മുഖ്യമന്ത്രിയായി. ചെപ്പോക്കില്‍നിന്ന് കരുണാനിധിയെ രണ്ടാം തവണയും പ്രതിനിധിയായി തിരഞ്ഞെടുത്തു.

ചെന്നൈ സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ കരുണാനിധി, തന്നെ ജയലളിത വെല്ലൂര്‍ ജയിലിലേക്ക് മാറ്റുമെന്ന് ഭയന്നു. പിന്നീട് തമിഴ്നാട്ടില്‍ തന്റെ പാര്‍ട്ടി അധികാരത്തിലിരുന്ന കാലയളവില്‍ ഡിഎംകെ ജയലളിതയെ വലിയ രീതിയില്‍ ശല്യപ്പെടുത്തിയിട്ടില്ല

2001 ജൂണ്‍ 30ന് ജയലളിതയുടെ കല്‍പ്പനപ്രകാരം തമിഴ്നാട് പോലീസ് ഒലിവര്‍ റോഡിലെ വസതിയില്‍ അതിക്രമിച്ചുകയറി എഴുപത്തിയൊന്നുകാരനായ കരുണാനിധിയെ പുലര്‍ച്ചെ രണ്ടിന് ഉറക്കത്തില്‍നിന്ന് വിളിച്ചുണര്‍ത്തി അഴിമതിക്കേസില്‍ അറസ്റ്റിന് തുനിഞ്ഞു. തന്റെ കിടപ്പുമുറിയിലേക്ക് പോലീസ് അതിക്രമിച്ച് കയറിയപ്പോള്‍ അറസ്റ്റ് ഭയന്ന് നിലവിളിക്കുന്ന നേതാവിന്റെ ദയനീയ ചിത്രം ലോകം മുഴുവന്‍ കണ്ടു.1991 ഡിസംബറില്‍ ജയലളിതയെ അറസ്റ്റ് ചെയ്യുകയും ഒരു മാസത്തിലധികം ജയിലിലടയ്ക്കുകയും വിചാരണ ചെയ്യാന്‍ കരുണാനിധി മൂന്ന് പ്രത്യേക കോടതികള്‍ സജ്ജീകരിക്കുകയും ചെയ്തതിന്റെ തിരിച്ചടിയായിരുന്നു ഈ രാത്രി വേട്ട.

ചെന്നൈ സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ കരുണാനിധി തന്നെ ജയലളിത വെല്ലൂര്‍ ജയിലിലേക്ക് മാറ്റുമെന്ന് ഭയന്നു. എങ്കിലും പിന്നീട് ജാമ്യം കിട്ടി മോചിതനായി. ഈ സംഭവം കലൈഞ്ജറെ ഒരു പേക്കിനാവായി എന്നും വേട്ടയാടിയിരുന്നു. പിന്നീട് തമിഴ്നാട്ടില്‍ തന്റെ പാര്‍ട്ടി അധികാരത്തിലിരുന്ന കാലയളവില്‍ ഡിഎംകെ ജയലളിതയെ വലിയ രീതിയില്‍ ശല്യപ്പെടുത്തുന്നതില്‍നിന്ന് വിട്ടുനിന്നതിന് കാരണമിതായിരുന്നു.

ദ്രാവിഡ രാഷ്ടിയത്തിലെ കരുണാനിധിയെന്ന ഉദയസൂര്യന്‍ അഞ്ചാണ്ട് മുന്‍പ് 2008 ഓഗസ്റ്റ് ഏഴിന് അസ്തമിച്ചപ്പോള്‍ എട്ട് പതിറ്റാണ്ട് നിറഞ്ഞുനിന്ന തമിഴ്‌നാടിന്റെ രാഷ്ട്രീയ,സാംസ്‌കാരിക ചരിത്രത്തിലെ തിളക്കമാര്‍ന്ന ഒരു അധ്യായമാണ് അവസാനിച്ചത്. തമിഴ് സാഹിത്യത്തിനുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ അദ്ദേഹത്തിന് കലൈഞ്ജര്‍ (കലാകാരന്‍), മുത്തമിഴ് അരിഗ്‌നാര്‍ (തമിഴ് പണ്ഡിതന്‍) എന്നീ പേരുകള്‍ നേടിക്കൊടുത്തു. മുഖ്യമന്ത്രിയായി 6,863 ദിവസം അദ്ദേഹം തമിഴ്‌നാട് ഭരിച്ചു. തമിഴ്‌നാട് രാഷ്ട്രീയത്തെ ദേശീയ രാഷ്ട്രീധാരയിലേക്ക് കൊണ്ടുവന്ന തെന്നിന്ത്യയിലെ ആദ്യത്തെ രാഷ്ടീയനേതാവായാണ് ചരിത്രം കരുണാനിധിയെ വിലയിരുത്തുക.

കരുണാനിധിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര
കരുണാനിധിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര

ഉത്തരേന്ത്യന്‍ നേതാക്കള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച നേതാവായിരുന്നു കരുണാനിധി. അധികാരമുപയോഗിച്ച് വിലപേശി തമിഴ്നാടിന് കേന്ദ്രത്തില്‍നിന്ന് ആവശ്യമായതെല്ലാം നേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തമിഴ്‌നാട് ശക്തിയാര്‍ജിച്ചതും കലൈഞ്ജറുടെ ഭരണത്തിലൂടെ തന്നെ. 60 വര്‍ഷത്തെ തമിഴകത്തെ കലാ, സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹിക രംഗത്ത് ഈ മനുഷ്യന്റെ സാന്നിധ്യമുണ്ടായിരുന്നു. ഈ കാലമത്രയും അദ്ദേഹമറിയാതെ ഒരു ചലനവും തമിഴ്‌നാട്ടിലില്ലായിരുന്നു. ഒറിജിനല്‍ തമിഴന്‍! അതായിരുന്നു കലൈഞ്ജര്‍ മുത്തുവേല്‍ കരുണാനിധി.

logo
The Fourth
www.thefourthnews.in