എംടിയുടെ ഒരു ചെറുപുഞ്ചിരി

എംടിയുടെ ഒരു ചെറുപുഞ്ചിരി

എംടി പറഞ്ഞു "അതാണ് ജീവിതം'' - എംടിയോടൊപ്പമുള്ള അനുഭവങ്ങൾ പങ്കിടുകയാണ് ചലച്ചിത്ര നിരൂപകനായ എം സി രാജനാരായണൻ

മുംബൈയിൽ വച്ച് 2000ത്തിൽ നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ (മാമ) ഫിപ്രെസ് ജൂറി മെമ്പറായി മഹാനഗരത്തിലെത്തിയപ്പോഴാണ് 'ഒരു ചെറു പുഞ്ചിരി' എന്ന പടവുമായി എംടി വാസുദേവൻ നായർ അവിടേക്ക് വരുന്നതായി അറിഞ്ഞത്. 'ആനന്ദലബ്ധിക്കിനിയെന്തു വേണം' എന്ന അവസ്ഥ. കടവിന് ശേഷം വലിയ ഇടവേള കഴിഞ്ഞ് എംടി സംവിധാനം ചെയ്ത ചിത്രമാണ് 'ഒരു ചെറുപുഞ്ചിരി'. നിർമാതാവ് ജോൺ പോളും കൂടെ വരുന്നുണ്ട്.

കാൽ നൂറ്റാണ്ടുകാലത്തെ ഡൽഹി വാസത്തിന് ശേഷം നാട്ടിലേക്ക് ജീവിതം പറിച്ചുനട്ട ഉടനെയാണ് മുംബൈ യാത്ര. എംടി വാസുദേവൻ നായർ എപ്പോൾ ഡൽഹിയിലെത്തിയാലും കാണുക പതിവായിരുന്നു. ( പണ്ട് കൂടല്ലൂരും പൊന്നാനി താലൂക്കിൽ ആയിരുന്നു. ആ നിലയിൽ രണ്ടുപേരും പൊന്നാനിക്കാർ തന്നെയെന്ന് പറയാം). കേരളത്തിലെത്തിയ ശേഷവും ഫോണിൽ ബന്ധപ്പെടുന്നതും ഇടയ്ക്ക് കോഴിക്കോട് പോയി നേരിൽകാണുന്നതും പതിവാണ്.

ഒരിക്കൽ എംടി ഡൽഹിയിൽ വന്നത് സത്യജിത് റേ ദിവംഗതനായ ഉടനെയാണ്. അദ്ദേഹം താമസിച്ചിരുന്ന കേരളം ഹൗസിൽ എത്തി സംസാരിക്കുന്നതിനിടയിൽ വിഷയം സത്യജിത് റെ യിൽ എത്തിയപ്പോൾ എംടി ചോദിച്ചു.

" റേ ചിത്രങ്ങൾ എല്ലാം കണ്ടിട്ടുണ്ടോ?"

" ഉണ്ട്. ഓൾമോസ്റ് ഓൾ"

" ഒരു ലേഖനം ഉടനെ എഴുതി അയക്കണം "

" എത്ര സമയം എടുക്കാം"

"ഉടനെ വേണം. ഏറിയാൽ ഒരാഴ്ച"

ഒരു നിമിഷത്തെ മൗനത്തിന് ശേഷം അദ്ദേഹം മനസ് തുറന്നു" ഈ റെസ്റ്റോറന്റിൽ ഒന്ന് കയറാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിച്ച് ഇതിന് മുന്നിലൂടെ നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്നത്തെ ഒരു മാസത്തെ ശമ്പളം ഇവിടെ ഒരു നേരത്തെ ഭക്ഷണത്തിന് തികയില്ല."

എംടി വാസുദേവൻ നായർ ഒരു കാര്യം പറഞ്ഞാൽ അത് ചെയ്‌തേ പറ്റൂ. സമയം കണ്ടെത്തി ഒരാഴ്ച കൊണ്ട് തന്നെ ലേഖനം എഴുതി അയച്ചു. 'കാലത്തിന്റെ നിലയ്ക്കാത്ത സ്പന്ദനം' എന്നപേരിൽ ആ ലേഖനം പെട്ടെന്ന് തന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു.

എം ടിയുടെ ഒരു ചെറു പുഞ്ചിരി എന്ന ചിത്രത്തിൽനിന്ന്
എം ടിയുടെ ഒരു ചെറു പുഞ്ചിരി എന്ന ചിത്രത്തിൽനിന്ന്

പിന്നീടൊരിക്കൽ എംടിയുടെ ഡൽഹി സന്ദർശന വേളയിൽ അത്താഴത്തിന് ഒരു വ്യത്യസ്ത സ്ഥലത്ത് പോയതോർക്കുന്നു. ജൻപഥ് ഹോട്ടലിന്റെ പുറകെവശത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്റ്റാളുകൾ ഒരുക്കിക്കൊണ്ട് ലൈവ് ഓർക്കസ്ട്രയും ആലാപനവുമായി ഐടിഡിസിയുടെ ഭക്ഷ്യമേള നടക്കുന്ന അവസരം.വലിയ തിരക്കില്ല. കേരള സ്റ്റാളിൽ വെള്ളപ്പവും പുട്ടും പത്തിരിയുമെല്ലാം റെഡി.

സ്റ്റേജിൽ ഗായിക പഴയ ഹിന്ദി ഗാനങ്ങൾ ആലപിച്ചുകൊണ്ടിരുന്നു. സന്ദർശകർക്ക് ഇഷ്ടഗാനം പാടാൻ ആവശ്യപ്പെടാമെന്ന് അനൗൺസർ പറഞ്ഞപ്പോൾ ഞാൻ വാസുവേട്ടനോട് ചോദിച്ചു " ഏതെങ്കിലും പഴയ ഗാനം കേൾക്കണമെന്നുണ്ടോ"

അൽപ്പനേരത്തെ ആലോചനയ്ക്ക് ശേഷം എംടി പറഞ്ഞു " ലത മങ്കേഷ്കറുടെ ആയേഗാ ആനേ വാല കേൾക്കാം".

വിവരം സ്റ്റേജിൽ പോയി പറഞ്ഞപ്പോൾ അടുത്ത ഗാനത്തിന് ശേഷം പാടാമെന്നായി. ഏതാനും നിമിഷങ്ങൾ. ലതയുടെ ക്ലാസിക് 'ആയേഗാ ആനേ വാലയുടെ' ആലാപനം. എംടി ശ്രദ്ധാപൂർവം കേട്ടിരുന്നു. ഗായിക പാടികഴിഞ്ഞപ്പോൾ എംടി പറഞ്ഞു." നന്നായി. നല്ല വോയിസ്". അവിസ്മരണീയമായ ഡിന്നറും രാത്രിയുമായിരുന്നു അത്.

മുംബൈ ഫിലിം ഫെസ്റ്റിവൽ തുടങ്ങി രണ്ടുദിവസത്തിന് ശേഷമാണ് എംടി വാസുദേവൻ നായർ എത്തിയത്. ഞാൻ താമസിച്ചിരുന്ന ഗ്രാന്റ് ഹോട്ടലിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ മുറി.ജോൺ പോളിന്റെ താമസം മഹാരാഷ്ട്ര എംഎൽഎ ഹോസ്റ്റലിലും. കടൽക്കരയിലെ ബെല്ലാഡ് എസ്റ്റേറ്റിലാണ് ഗ്രാന്റ് ഹോസ്റ്റൽ. പഴയ പ്രൗഢിയുള്ള കെട്ടിടം. അവിടുത്തെ തെരുവുകൾ ലണ്ടൻ തെരുവുവീഥികളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള കെട്ടിടങ്ങളുള്ളതാണ്.

ഒരുനാൾ പ്രാതൽ കഴിക്കുന്നതിനിടയിൽ എംടി പറഞ്ഞു. "വൈകിട്ട് ഫ്രീയാണെങ്കിൽ ഡിന്നർ ഒരുമിച്ചാകാം. ജോൺ പോളിനെയും വിളിക്കാം. എ കെ നായരുടെ വകയാണ്. നിങ്ങൾ രണ്ടുപേർക്കും പ്രത്യേക ക്ഷണമുണ്ട്." മുംബൈയിലെ വലിയ ബിസിനസ് മാഗ്നെറ്റും എംടിയുടെ അടുത്ത സുഹൃത്തുമാണ് എ കെ നായർ. നമ്മുടെ കുഞ്ഞുണ്ണി മാഷുടെ ഒരു ബന്ധുകൂടിയാണ്.

കൊളാബയിലെ പ്രധാന വീഥിയിലുള്ള ഒരു ഇരുനില റെസ്റ്റോറന്റിലേക്കാണ് എ കെ നായർ ഞങ്ങളെ കൊണ്ടുപോയത്. വല്ല ലീലയോ താജോ പ്രതീക്ഷിച്ചിരുന്ന എനിക്കും ജോൺ പോളിനും നിരാശ തോന്നിയെങ്കിലും അത് പ്രകടമാക്കാതിരിക്കാൻ ഇരുവരും ശ്രദ്ധിച്ചു. എ കെ നായരോട് എംടി സംസാരിക്കുന്നത് അപൂർവമായി മാത്രം കാണുന്ന ഒരു ചെറുപുഞ്ചിരിയോടെയാണ്. അവരുടെ ഇന്റിമസി വ്യക്തം തന്നെ.

റെസ്റ്റോറന്റിലെ ഒന്നാംനിലയിൽ ത്രീ പീസ് സൂട്ടിലെത്തിയ മാനേജർ ഞങ്ങളെ ആനയിച്ചു. എ കെ നായർക്കുള്ള പ്രാധാന്യം സ്പഷ്ടമാണ്. ഞങ്ങൾ നാലുപേർക്കുള്ള സീറ്റ് നേരത്തെ ബുക്ക് ചെയ്തിട്ടുണ്ട്. താഴത്തെ നിലയിൽ ഭൂരിപക്ഷവും വിദേശികളാണ് ഇരിക്കുന്നത്. ജോൺപോളിനേയും എന്നെയും ഫോർമലായി എംടി എ കെ നായർക്ക് പരിചയപ്പെടുത്തിയപ്പോൾ അദ്ദേഹം പറഞ്ഞു. " രണ്ടാളും വന്നതിൽ വലിയ സന്തോഷം. ഞാൻ പ്രത്യേകം പറഞ്ഞിരുന്നു" എളിയ തോതിൽ തുടങ്ങി വലിയ നിലയിലെത്തിയ ബിസിനസുകാരനും എക്സ്പോർട്ടറുമാണ് എ കെ നായർ. നല്ല വായനക്കാരനും സഹൃദയനും. പ്രസന്നവദനനായി കണ്ട എംടി പറഞ്ഞു."തുഞ്ചൻ പറമ്പിൽ ഒരു ക്വാർട്ടേഴ്‌സ് സ്പോൺസർ ചെയ്തത് എ കെയാണ് "."എംടി ആവശ്യപ്പെട്ടാൽ പിന്നെ അതിലപ്പുമുണ്ടോ?"

റെസ്റ്റോറെന്റിലെ സീ ഫുഡ് പ്രസിദ്ധമാണെന്ന് പറഞ്ഞ് ഷിവാസ് റീഗൽ മുതൽ ഓൾഡ് മോങ്ക് വരെ ഏതും യഥേഷ്ടമാകാമെന്ന് എ കെ നായർ കൂട്ടിച്ചേർത്തപ്പോൾ ഞാനും ജോൺ പോളും പരസ്പരം നോക്കി. ഞങ്ങളാണല്ലോ ചെറുപ്പം.

ജോൺ പോൾ പറഞ്ഞു "എംടിയുടെ ചോയ്സ് തന്നെ ഞങ്ങളുടേതും" "അതുവേണ്ട, നിങ്ങൾക്ക് ഇഷ്ടം ഏതാണെങ്കിലും അതാവാം" എ കെ നായർ അപ്പോൾ കൂട്ടിച്ചേർത്തു. " ഈ രാത്രി നിങ്ങൾക്കുള്ളതാണ്. ആഘോഷത്തിന്റെ രാത്രി "

റെസ്റ്റോറന്റിലെ സീ ഫുഡ് പ്രസിദ്ധമാണെന്ന് പറഞ്ഞ് ഷിവാസ് റീഗൽ മുതൽ ഓൾഡ് മോങ്ക് വരെ ഏതും യഥേഷ്ടമാകാമെന്ന് എ കെ നായർ കൂട്ടിച്ചേർത്തപ്പോൾ ഞാനും ജോൺ പോളും പരസ്പരം നോക്കി, ഞങ്ങളാണല്ലോ ചെറുപ്പം.

തലപ്പാവ് വച്ച പരിചാരകർ വിഭവങ്ങൾ നിരത്തി തുടങ്ങി. തുടക്കത്തിലെ ഞങ്ങളുടെ മനസിലെ സംശയം അറിഞ്ഞുകൊണ്ടെന്നപോലെ എ കെ നായർ പറഞ്ഞു " ഞാൻ നിങ്ങളെ ഇവിടേക്ക് വിളിച്ചതെന്തെന്ന് തോന്നിയിരിക്കും. ശരിയാണ്, എനിക്ക് വേണമെങ്കിൽ നിങ്ങളെ ഏത് ഫൈവ് സ്റ്റാറിലേക്കും കൊണ്ടുപോകാം," .

"അതിന്റെ ആവശ്യമില്ല. ദിസ് ഈസ് മോർ ദാൻ ഇനഫ്" എം. ടി പറഞ്ഞു.

" ഇതുവരെ ആരോടും പറയാത്ത ഒരു രഹസ്യം ഞാൻ നിങ്ങളോട് പറയാം." ഒരു നിമിഷത്തെ മൗനത്തിന് ശേഷം എ കെ മനസ് തുറന്നു" ഈ റെസ്റ്റോറന്റിൽ ഒന്ന് കയറാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിച്ച് ഇതിന് മുന്നിലൂടെ നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്നത്തെ ഒരു മാസത്തെ ശമ്പളം ഇവിടെ ഒരു നേരത്തെ ഭക്ഷണത്തിന് തികയില്ല."

എംടി പറഞ്ഞു " അതാണ് ജീവിതം. എങ്കിലും പിന്നിട്ട വഴികൾ എ കെ മറന്നിട്ടില്ല ".

" ഇതൊന്ന് ഷെയർ ചെയ്യാനാണ് ഞാൻ ഇന്നത്തെ ഡിന്നർ ഇവിടെയാക്കിയത്. ഇന്നീ റെസ്റ്റോറന്റ് തന്നെ എനിക്ക് വാങ്ങാൻ കഴിയും."

ഗ്ലാസ്സുകൾ നിറഞ്ഞും ഒഴിഞ്ഞും ഇരുന്നു. ടേബിൾ മുഴുവൻ വിഭവ സമൃദ്ധം. എം ടിയും മനസുതുറന്നു. എംബി ട്യൂട്ടോറിയലിൽ പഠിപ്പിച്ചിരുന്ന പഴയകാലം എംടിയുടെ വാക്കുകളിൽ തെളിഞ്ഞു. ചില ബന്ധങ്ങളും ബന്ധനങ്ങളും. ജോൺ പോൾ പതിയെ പറഞ്ഞു." ഈ രാത്രി നമ്മുടെ സൗഭാഗ്യമാണ്".

" അതെ".

എ കെ നായരുടെ കറുത്ത ബെൻസിൽ എംടിയെ യാത്രയാക്കിയ ശേഷം ജൂറി വണ്ടിയായ കോണ്ടസ്സയിൽ ജോൺ പോളിനെ ഡ്രോപ്പ് ചെയ്യാൻ നീങ്ങി. മഹാനഗരത്തിലെ നൈറ്റ് ലൈഫ് സജീവം.

logo
The Fourth
www.thefourthnews.in