ടെലിവിഷന്‍ ചാനലുകളെ ഇഷ്ടമല്ലാതിരുന്ന ഉമ്മന്‍ ചാണ്ടി; ഒരു മാധ്യമ പ്രവര്‍ത്തകന്റെ അനുഭവസാക്ഷ്യം

ടെലിവിഷന്‍ ചാനലുകളെ ഇഷ്ടമല്ലാതിരുന്ന ഉമ്മന്‍ ചാണ്ടി; ഒരു മാധ്യമ പ്രവര്‍ത്തകന്റെ അനുഭവസാക്ഷ്യം

ജനങ്ങൾക്കിടയിലെ ചെറിയ കാര്യങ്ങളുടെ വലിയ തമ്പുരാന് ആദരാഞ്ജലികൾ

കടക്കുപുറത്തെന്ന് പറഞ്ഞിട്ടില്ലങ്കിലും, ടെലിവിഷൻ ക്യാമറയ്ക്കകത്ത് കടക്കാൻ ഒട്ടും താല്പര്യമില്ലാത്ത വ്യക്തിതന്നെയായിരുന്നു ഉമ്മൻ ചാണ്ടി.

2004 -ൽ എ കെ ആന്റണി അപ്രതീക്ഷതമായി എയർപ്പോർട്ടിൽ രാജി പ്രഖ്യാപനം നടത്തിയതോടെ അടുത്ത ആൾക്ക് വേണ്ടിയുള്ള ചർച്ച. ഹൈക്കമാന്റിലും കേരളത്തിലും കൊണ്ടു പിടിച്ച് നടക്കുന്ന സമയം, ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണും, മുതിർന്ന പത്രപ്രവർത്തകൻ റോയി മാത്യുവും, പിന്നെ ഞാനുംകൂടി ജഗതിയിലുള്ള പുതുപ്പള്ളി വീട്ടിൽ എത്തി. ഒരു ടെലിവിഷൻ ഇന്റർവ്യൂ ആണ് വിനുവിന്റെ മനസ്സിൽ, കടക്ക് പുറത്തെന്നു പറഞ്ഞില്ലങ്കിലും, അദ്ദേഹത്തെ ക്യാമറക്കകത്ത് കടത്താൻ ഒരു കാരണവശാലും അനുവദിച്ചില്ല. പക്ഷെ ഞങ്ങളോട് ഏകദേശം അരമണിക്കൂറിൽ കൂടുതൽ സമയം അദ്ദേഹം സംസാരിച്ചു. ഒരു കാര്യത്തിൽ മാത്രം ഒന്നും പറഞ്ഞില്ല താനാണോ അടുത്ത മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് ഒരക്ഷരം മിണ്ടിയില്ല, അന്ന് ഒരു കാര്യം കൂടി മനസ്സിലായി ടെലിവിഷൻ പ്രവർത്തകരോടുള്ള ഉമ്മൻ ചാണ്ടിയുടെ വിയോജിപ്പ് ... അത് അദ്ദേഹം തുറന്നു പറയുകയും ചെയ്തു.

മൊബൈൽഫോൺ ചെവിയിൽ വെച്ച് മുകേഷിനെപ്പോലെ ഹലോ....ഹലോ കേൾക്കുന്നില്ല , കേൾക്കുന്നില്ല എന്നു പറഞ്ഞ് എല്ലാരെയും നോക്കി ഒരു ചിരി പാസാക്കി സൈഡിലൂടെപ്പോകുമ്പോൾ അന്ന് ഉമ്മൻ ചാണ്ടി പറഞ്ഞ ആ വാക്കുകൾ ഓർക്കും: എനിക്ക് ടി വിക്കാരെ ഇഷ്ടമല്ല ....അല്ല പേടിയാ......

ടെലിവിഷന്‍ ചാനലുകളെ ഇഷ്ടമല്ലാതിരുന്ന ഉമ്മന്‍ ചാണ്ടി; ഒരു മാധ്യമ പ്രവര്‍ത്തകന്റെ അനുഭവസാക്ഷ്യം
'ഉമ്മൻ ചാണ്ടിയെന്ന പേരിൽ ഒറ്റയാളേയുള്ളൂ'; ഒരേയൊരാൾ! പകരംവയ്ക്കാനില്ലാത്തയാൾ

പശുവിന്റെ ലൂസ്മോഷൻ കണ്ടിട്ട് , പക്കത്താണോ നിനക്കും ശാപ്പാടെന്ന് ചോദിച്ച കുഞ്ചൻ നമ്പ്യാരുടെ പുതുതലമുറക്കാരയ ടെലിവിഷൻ വിദൂഷകരുടെ ധാരാളിത്തം ഇല്ലാത്ത കാലമാണ് , വേറൊരു സന്ദർഭത്തിലുള്ള ദൃശ്യം ആക്ഷേപഹാസ്യ രീതിയിൽ കൂട്ടിച്ചേർക്കുന്നത് ഇന്ന് സുപരിചിതമാണങ്കിലും അന്നതത്ര സാധാരണമല്ലായിരുന്നു. എനിക്ക് നിങ്ങളുടെ പ്രവൃത്തികളോട് ഒട്ടും മമതയില്ല അതുകൊണ്ട് ഞാൻ ഒരു ഇന്റര്‍വ്യുവും തരില്ല. അതിനദ്ദേഹം അന്നു പറഞ്ഞ കാരണം കേരളത്തിലെ എക്കാലത്തെയും ജനകീയമായിരുന്ന ഒരു വാർത്താധിഷ്ഠിത പരിപാടിയിൽ പുതുപ്പള്ളി പള്ളിയുടെ ശവക്കോട്ടയുണ്ടാക്കുന്ന ഒരു മലനീകരണ പ്രശ്നത്തെക്കുറിച്ചുള്ള ഒരു സ്റ്റോറി ഉണ്ടായിരുന്നു ....

പുതുപ്പള്ളി പള്ളിയുടെ ശവക്കോട്ടയുടെ അടിയിൽ ഈ ഇടവകയിലെ തന്നെ ഒരു കുടുംബം താമസിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കിണർ മലിനമാകുന്നു എന്നതാണ് വാർത്ത. ഇരുതലമൂർച്ചയുള്ള വാളിനെക്കാൾ മൂർച്ചയുള്ള വാക്കുകളും ദൃശ്യങ്ങളും വരച്ചിട്ട Story യുടെ അവസാനം ഈ വീട്ടിലെ ഗൃഹനാഥൻ തന്റെ ഇടവക നൽകാത്ത നീതിയെക്കുറിച്ച് കരഞ്ഞു പറയുന്നതിന്റെ അവസാനം ഉമ്മൻചാണ്ടിയോടും പറഞ്ഞു എന്നു പറഞ്ഞു തീരുമ്പോൾ ഉമ്മൻചാണ്ടി പൊട്ടിച്ചിരിക്കുന്ന ദൃശ്യമാണ് കാണിക്കുന്നത് , ആ ദൃശ്യത്തോട് അദ്ദേഹത്തിന് ഒട്ടും പൊരുത്തപ്പെടാൻ കഴിയുന്നില്ലായിരുന്നു. എവിടിരുന്നായിരുന്നു അദ്ദേഹം ആ ചിരി ചിരിച്ചതെന്നു വരെ യോർമ്മയുണ്ടായിരുന്നു. എന്റെയോർമ്മയിൽ അദ്ദേഹം പറഞ്ഞത് Toddy welfare അസോസിയേഷന്റെ വേദിയിൽ ചിരിച്ച ചിരി എങ്ങനെ ഇവിടെ ചേർക്കാൻ കഴിയുന്നുയെന്നാണ് അന്നദ്ദേഹം ചോദിച്ചത് ?

മുക്കാലി വെച്ച് വഴിയടച്ച് തോക്കു പോലെ മൈക്ക് ചൂണ്ടിനിൽക്കുന്ന ടെലിവിഷൻ പ്രവർത്തകരോട് എടുത്തു മാറ്റാൻ ആക്രോശിച്ചിട്ടില്ലങ്കിലും, സൗഭദ്രമെന്നു തോന്നുന്ന പഴയ പുത്തൂരൻ അടവു പോലെ മൊബൈൽഫോൺ ചെവിയിൽ വെച്ച് മുകേഷിനെപ്പോലെ ഹലോ....ഹലോ കേൾക്കുന്നില്ല , കേൾക്കുന്നില്ല എന്നു പറഞ്ഞ് എല്ലാരെയും നോക്കി ഒരു ചിരി പാസാക്കി സൈഡിലൂടെപ്പോകുമ്പോൾ അന്ന് ഉമ്മൻ ചാണ്ടി പറഞ്ഞ ആ വാക്കുകൾ ഓർക്കും: എനിക്ക് TV ക്കാരെ ഇഷ്ടമല്ല ....അല്ല പേടിയാ ......

പത്തനംതിട്ടയിൽ നടന്ന ജനസമ്പർക്കപരിപാടിയിൽ ഇന്നു ഉമ്മൻ ചാണ്ടിയെ ഒരു നോക്കു കാണാൻ വിലാപയാത്രയിൽ ജനം കാത്തു നിൽക്കുന്നതുപോലെ നിവേദനവുമായി ആയിരക്കണക്കിനാളുകൾ. കൂടാതെ കിടപ്പു രോഗികളുമായി പന്തലിനു പുറത്ത് ആംബുലൻസുകളുടെ നീണ്ടനിര. മൂന്നു മണിയടുക്കാറായുപ്പാഴേക്കും ഉമ്മൻചാണ്ടി ഇരിപ്പിടത്തിൽ നിന്നേഴുന്നേറ്റു. ഉദ്യോഗസ്ഥരും പോലീസുകാരുമോർത്തത് ഭക്ഷണം കഴിക്കാൻ എണ്ണീറ്റതാണന്ന്. ഇടത്തേ കൈ കൊണ്ട് നിറച്ച് പരാതികൾ ഒതുക്കിപ്പിടിച്ച് അതേ കൈയ്യിൽ സ്റ്റീൽ ക്ലാസ്സിൽ വെച്ച വെള്ളം എടുത്തു കുടിച്ചു കൊണ്ട് വലത്തേ കൈയ്യിൽ ഒരു പേനയും പിടിച്ച് നേരേ ആദ്യം കിടന്ന ആംബുലൻസ്സിലേക്ക് തെങ്ങിൽ നിന്നു വീണ കിടപ്പുരോഗിയായി മാറിയതെങ്ങുകയറ്റ തൊഴിലാളിയും അയാളുടെ പട്ടിണിക്കോലമായി മാറിയ ഭാര്യയും കുഞ്ഞും.

മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിൽ നിന്നുള്ള പണം അനുവദിച്ചപ്പോൾ സ്റ്റട്രച്ചറിനപ്പുറം നിന്നു തൊഴുകൈകളോടെ കരയുന്ന ഭാര്യയെ ആശ്വസിപ്പിക്കാൻ രോഗിക്കുമുകളിലൂടെ എത്തിവലിഞ്ഞ് അമ്മയുടെ കൈയ്യിലിരിക്കുന്ന കുട്ടിയുടെ തോളിൽപ്പിടിക്കുമ്പോൾ ഞാനൊരു കാഴ്ചകണ്ടു. അത് ലെൻസിന്റെ ഫോക്കസിനും , എക്സ്പോഷറിനും, ഫ്രെയിമിനുമപ്പുറം ഹൃദയത്തിൽ പതിഞ്ഞയൊരു കാഴ്ചയായിരുന്നു. രോഗിയുടെ കവിളിലൂടെ ധാരധാരയായി യൊഴുകുന്ന കണ്ണുനീരിൽ ഒരു തുള്ളി ഉമ്മൻ ചാണ്ടിയുടെ ഉടുപ്പിൽ വീണ് കഞ്ഞിപ്പശയും, സൂപ്പർ വൈറ്റും അലിയിപ്പിച്ച്‌ ഖദറിനെ തെളിമയാക്കുന്ന കാഴ്ച....

ലെൻസിന്റെ ഫോക്കസിനും , എക്സ്പോഷറിനും, ഫ്രെയിമിനും അപ്പുറം ഹൃദയത്തിൽ പതിഞ്ഞയൊരു കാഴ്ച

ഇതു പോലത്തെ ഒത്തിരി ഒത്തിരിയാളുകളുടെ കണ്ണുനീരിന്റെ ഉപ്പുരസം പടർന്ന് ഏകാന്തതയുടെ നൂറുവർഷത്തിൽ മർക്വേസ് പറയുന്ന പോലെ ആ ഉപ്പുരസം പടർന്ന് പടർന്ന് വഴി പിഴക്കാത്ത വളവുകളും തിരിവുകളും പിന്നിട്ട് കേരളം മൊത്തം പടർന്ന് അവസാനം ആൾക്കൂട്ടത്തിൽ നിന്ന് ഒറ്റക്ക് സമയാമാം രഥത്തിൽക്കയറി യാത്രയാകുമ്പോൾ , ബൈബിളിൽപ്പറയുന്ന ഒട്ടകത്തെ കയറ്റി വിടുന്ന സൂചിക്കൊഴ പോലും " കഞ്ഞിയിൽ ഉപ്പുതരി വീണലിഞ്ഞു മറഞ്ഞു പോകുമെന്ന കാഴ്ചയാണ് രണ്ടു ദിവസമായി കേരളം കാണുന്നത്.

logo
The Fourth
www.thefourthnews.in