വാർഡ് മെമ്പറായി തുടക്കം, ഒടുവിൽ വയനാട്ടിൽനിന്നുള്ള ആദ്യ സിപിഎം മന്ത്രിയായി ഒ ആർ കേളു

വാർഡ് മെമ്പറായി തുടക്കം, ഒടുവിൽ വയനാട്ടിൽനിന്നുള്ള ആദ്യ സിപിഎം മന്ത്രിയായി ഒ ആർ കേളു

ഗ്രാമപഞ്ചായത്ത് അംഗമായിട്ടാണ് ഒ ആർ കേളു തിരഞ്ഞെടുപ്പ് രാഷ്ട്രീയം ആരംഭിക്കുന്നത്

മന്ത്രി കെ രാധാകൃഷ്ണൻ രാജിവെച്ച ഒഴിവിൽ മാനന്തവാടി എംഎൽഎ ഒ ആർ കേളു മന്ത്രിയാകും. പട്ടികജാതി-വർഗ ക്ഷേമവകുപ്പിന്റെ ചുമതല മാത്രമാണ് കേളുവിനുണ്ടാകുക. ഇതോടെ വയനാട്ടിൽനിന്നുള്ള സിപിഎമ്മിന്റെ ആദ്യത്തെ മന്ത്രിയായി ഒ ആർ കേളു മാറും.

രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വിഎൻ വാസവനും പാർലമെന്ററികാര്യ വകുപ്പ് എംബി രാജേഷിനും നൽകാനും സിപിഎം സംസ്ഥാനസമിതിയിൽ തീരുമാനമായി.

വയനാട് ജില്ലയിൽനിന്നു സിപിഎം സംസ്ഥാന സമിതിയിലെത്തിയ ആദ്യ പട്ടികവർഗ നേതാവാണ് ഒ ആർ കേളു. നിലവിൽ പട്ടികജാതി-വർഗ, പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയർമാൻ കൂടിയാണ് അദ്ദേഹം.

വാർഡ് മെമ്പറായി തുടക്കം, ഒടുവിൽ വയനാട്ടിൽനിന്നുള്ള ആദ്യ സിപിഎം മന്ത്രിയായി ഒ ആർ കേളു
സൗദിയിലെ കൊടും ചൂട്; മരിച്ച ഹജ്ജ് തീർഥാടകരിൽ 13 മലയാളികൾ ഉൾപ്പെടെ 68 ഇന്ത്യക്കാരും

ഗ്രാമപഞ്ചായത്ത് അംഗമായിട്ടാണ് ഒ ആർ കേളു തിരഞ്ഞെടുപ്പ് രാഷ്ട്രീയം ആരംഭിക്കുന്നത്. 2000 ൽ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂർക്കുന്ന് വാർഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട കേളു, 2005, 2010 വർഷങ്ങളിൽ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി.

2015 ൽ തിരുനെല്ലി ഡിവിഷനിൽനിന്ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലേക്ക് വിജയിച്ചു. 2016 ലും 2021 ലും മാനന്തവാടി നിയോജമണ്ഡലത്തിൽനിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു.

വാർഡ് മെമ്പറായി തുടക്കം, ഒടുവിൽ വയനാട്ടിൽനിന്നുള്ള ആദ്യ സിപിഎം മന്ത്രിയായി ഒ ആർ കേളു
കള്ളക്കുറിച്ചി മദ്യദുരന്തം: മരണം 37, നൂറോളം പേർ ചികിത്സയിൽ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ

മന്ത്രി കെ രാധാകൃഷ്ണന്‍ ആലത്തൂരിൽനിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഒ ആര്‍ കേളു മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. കഴിഞ്ഞദിവസമാണ് രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനവും നിയമസഭാ അംഗത്വവും രാജിവെച്ചത്.

logo
The Fourth
www.thefourthnews.in