ബോസണ്‍ കണിക നിർദേശിച്ചു, നൊബേല്‍ നേടി; പീറ്റർ ഹിഗ്‌സ് മാനുഷികപ്രശ്നങ്ങള്‍ക്കൊപ്പം നിലകൊണ്ട ഭൗതികശാസ്ത്രജ്ഞന്‍

ബോസണ്‍ കണിക നിർദേശിച്ചു, നൊബേല്‍ നേടി; പീറ്റർ ഹിഗ്‌സ് മാനുഷികപ്രശ്നങ്ങള്‍ക്കൊപ്പം നിലകൊണ്ട ഭൗതികശാസ്ത്രജ്ഞന്‍

ഗവേഷണത്തിനൊപ്പമുള്ള ജീവിതത്തിലും കൃത്യമായ രാഷ്ട്രീയം പീറ്റർ ഹിഗ്‍സിനുണ്ടായിരുന്നു. ട്രേഡ് യൂണിയന്‍ പ്രവർത്തനങ്ങള്‍ ഉള്‍പ്പെടെ ഗവേഷണത്തിനൊപ്പം കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു

"കണികാ ഭൗതികശാസ്ത്രത്തിലെ അഗ്രഗണ്യന്‍ നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ സിദ്ധാന്തമില്ലായിരുന്നെങ്കില്‍ ആറ്റങ്ങള്‍ നിലനില്‍ക്കില്ലായിരുന്നു, റേഡിയോ ആക്ടിവിറ്റി ഇലക്ട്രിസിറ്റിയും മാഗ്നറ്റിസവും പൊലൊരു ശക്തിയായി തുടർന്നേനെ,'' യൂറോപ്യന്‍ ഓർഗനൈസേഷന്‍ ഫോർ നൂക്ലിയാർ റിസേർച്ചിന്റെ (സേർണ്‍) മുന്‍ തലവന്‍ ജോണ്‍ എല്ലിസിന്റെ വാക്കുകളാണിത്. ഹിഗ്‌സ് ബോസണ്‍ എന്ന കണിക നിർദേശിച്ച് ശാസ്ത്രലോകത്തിന് പുതിയ വഴിത്തിരിവ് സമ്മാനിച്ച നോബേല്‍ ജേതാവ് പീറ്റർ ഹിഗ്‌സിന്റെ മരണവാർത്ത തേടിയെത്തിയപ്പോള്‍ ഈ ചിന്തയായിരിക്കാം എല്ലാവരിലും ഉണ്ടായത്.

കണികകള്‍ക്ക് പിണ്ഡം നല്‍കി പ്രപഞ്ചത്തെ ബന്ധിപ്പിക്കാന്‍ ബോസണ്‍ എങ്ങനെ സഹായിച്ചുവെന്ന 1964ലെ അദ്ദേഹത്തിന്റെ സിദ്ധാന്തത്തിനാണ് 2013ല്‍ നൊബേല്‍ ലഭിച്ചത്. 2008 മുതല്‍ ആരംഭിച്ച നിരവധി പരീക്ഷണങ്ങള്‍ക്കൊടുവില്‍ പീറ്റർ ഹിഗ്‌സിന്റെ സിദ്ധാന്തം തെളിയിക്കപ്പെടുന്നത് 2012ലാണ്. സ്വിറ്റ്സർലന്‍ഡ് സേർണിലെ ലാർജ് ഹാഡ്രൊണ്‍ കൊളൈഡറില്‍ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞരാണ് സിദ്ധാന്തം തെളിയിച്ചത്. ഇതിനു പിന്നാലെയാണ് പീറ്റർ ഹിഗ്‍സിനെ നൊബേല്‍ തേടിയെത്തിയതും. 1964ല്‍ തന്നെ ഈ സമാനമായ സംഭാവന നല്‍കിയ ബെല്‍ജിയന്‍ തിയററ്റിക്കല്‍ ഫിസിസിസ്റ്റ് ഫ്രാങ്കോയിസ് എങ്ക്‌ലർട്ടിനൊപ്പം പീറ്റർ ഹിഗ്‌സ് നൊബേല്‍ പങ്കിടുകയായിരുന്നു.

ബോസണ്‍ കണിക നിർദേശിച്ചു, നൊബേല്‍ നേടി; പീറ്റർ ഹിഗ്‌സ് മാനുഷികപ്രശ്നങ്ങള്‍ക്കൊപ്പം നിലകൊണ്ട ഭൗതികശാസ്ത്രജ്ഞന്‍
ട്രേഡ് യൂണിയന്‍ രംഗത്തെ അതികായനായ ഒ ഭരതന്‍
നൊബേല്‍ ലഭിച്ച കാര്യം പോലും അയല്‍വാസി അറിയിക്കുമ്പോഴാണ് പീറ്റർ ഹിഗ്‌സ് തിരിച്ചറിഞ്ഞത്. 'എന്ത് പ്രൈസ്' എന്നായിരുന്നു പീറ്റർ ഹിഗ്‌സിന്റെ ആദ്യ ചോദ്യം. അർഹരായ ഒരുപാട് പേരുണ്ടായിരുന്നിട്ടും തന്നെ പരിഗണിച്ചതിലുളള അമർഷവും ആ നിമിഷത്തില്‍ അദ്ദേഹത്തില്‍ നിന്നുണ്ടായി

തന്നിലേക്ക് ഈ ആശയം എങ്ങനെയാണ് എത്തിയതെന്ന് ഇന്നും അറിയില്ലെന്നാണ് നൊബേല്‍ ജേതാവായശേഷം അന്താരാഷ്ട്ര മാധ്യമമായ ദ ഗാർഡിയന് നല്‍കിയ അഭിമുഖത്തില്‍ പീറ്റർ ഹിഗ്‌സ് പറഞ്ഞത്. ആശയം മനസിലെത്തിയതു മുതല്‍ കണിക ഭൗതിക ഗവേഷണത്തില്‍ പീറ്റർ ഹിഗ്‌സ് തീവ്രമായി മുഴുകിയിരുന്നു.

തന്റെ ആദ്യ മകന്‍ ജനിച്ച നിമിഷം പോലും മൈലുകള്‍ ദൂരയുള്ള ലൈബ്രറിയിലായിരുന്നു അദ്ദേഹം സമയം ചെലവിട്ടത്. അതുകൊണ്ടുതന്നെ സാങ്കേതികവിദ്യ നിറഞ്ഞ ലോകത്തിനൊപ്പമായിരുന്നില്ല പീറ്റർ ഹിഗ്‌സിന്റെ യാത്ര. ഒരു മൊബൈലോ ടിവിയോ സ്വന്തമായില്ല, ആദ്യമായി കമ്പ്യൂട്ടർ പോലും സ്വന്തമാക്കുന്നത് 80-ാം ജന്മദിനത്തിലായിരുന്നു.

അതുകൊണ്ടുതന്നെ നൊബേല്‍ ലഭിച്ച കാര്യം പോലും അയല്‍വാസി അറിയിക്കുമ്പോഴാണ് പീറ്റർ ഹിഗ്‌സ് തിരിച്ചറിഞ്ഞത്. 'എന്ത് പ്രൈസ്' എന്നായിരുന്നു പീറ്റർ ഹിഗ്‌സിന്റെ ആദ്യ ചോദ്യം. അർഹരായ ഒരുപാട് പേരുണ്ടായിരുന്നിട്ടും തന്നെ പരിഗണിച്ചതിലുളള അമർഷവും ആ നിമിഷത്തില്‍ അദ്ദേഹത്തില്‍ നിന്നുണ്ടായി. ഗവേഷണത്തിനൊപ്പമുള്ള ജീവിതത്തിലും കൃത്യമായ രാഷ്ട്രീയം പീറ്റർ ഹിഗ്‍സിനുണ്ടായിരുന്നു. ട്രേഡ് യൂണിയന്‍ പ്രവർത്തനങ്ങള്‍ ഉള്‍പ്പെടെ ഗവേഷണത്തിനൊപ്പം കൊണ്ടുപോകാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നതായാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബോസണ്‍ കണിക നിർദേശിച്ചു, നൊബേല്‍ നേടി; പീറ്റർ ഹിഗ്‌സ് മാനുഷികപ്രശ്നങ്ങള്‍ക്കൊപ്പം നിലകൊണ്ട ഭൗതികശാസ്ത്രജ്ഞന്‍
വിഭജനവും ദാരിദ്ര്യവും ജന്മം നല്‍കിയ എഴുത്തുകാരന്‍
ജീവതത്തിലുടനീളം തൊഴിലാളിവർഗത്തിനൊപ്പം നിന്ന പീറ്റർ ഹിഗ്‍‌സ് യുവാവായിരിക്കെ ക്യാമ്പയിന്‍ ഫോർ നൂക്ലിയാർ ഡിസാമമെന്റിന്റെ (സിഎന്‍ഡി) ഭാഗവുമായിരുന്നു. എന്നാല്‍ റിയാക്ടറും ബോംബും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാത്ത സഹപ്രവർത്തകർക്കൊപ്പം തുടരാന്‍ ആഗ്രഹമില്ലെന്ന ഉറച്ച നിലപാടില്‍ പീറ്റർ ഹിഗ്‌സ് സിഎൻഡി വിട്ടു

ബ്രിസ്റ്റോളിലെ സ്കൂള്‍ കാലഘട്ടത്തില്‍ തന്നെ ഭൗതികശാസ്ത്ര പഠനം ഉപേക്ഷിക്കാനൊരുങ്ങിയിരുന്നു പീറ്റർ ഹിഗ്‌സ്. ഇതിനുപിന്നിലെ കാരണം ജപ്പാനില്‍ സഖ്യകക്ഷികള്‍ അണുബോംബ് ഇട്ടതായിരുന്നു. "ഞാന്‍ ഒരിക്കലും പങ്കാളിയാകാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളല്ല ഇതൊന്നും" എന്ന് പീറ്റർ ഹിഗ്‌സ് തുറന്നടിച്ചിട്ടുണ്ട്.

ജീവതത്തിലുടനീളം തൊഴിലാളി വർഗത്തിനൊപ്പം നിന്ന പീറ്റർ ഹിഗ്‍‌സ് യുവാവായിരിക്കെ ക്യാമ്പയിന്‍ ഫോർ നൂക്ലിയാർ ഡിസാമമെന്റിന്റെ (സിഎന്‍ഡി) ഭാഗവുമായിരുന്നു. എന്നാല്‍ ഒരു റിയാക്ടറും ബോംബും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാത്ത സഹപ്രവർത്തകർക്കൊപ്പം തുടരാന്‍ ആഗ്രഹമില്ലെന്ന ഉറച്ച നിലപാടില്‍ പീറ്റർ ഹിഗ്‌സ് സിഎൻഡി വിട്ടു.

പിന്നീട് സിദ്ധാന്തത്തിന്റെ കണ്ടെത്തലും അത് അമേരിക്കയില്‍ സൃഷ്ടിച്ച കോളിളക്കങ്ങളുമെല്ലാം അതിജീവിച്ചായിരുന്നു ജന്മനാടായ എഡിന്‍ബർഗിലേക്ക് പീറ്റർ ഹിഗ്‍സ് തിരിച്ചെത്തിയത്. എഡിന്‍ബർഗിലെത്തിയതിന് തൊട്ടുപിന്നാലെ തന്നെ സാമൂഹിക വിഷയങ്ങളിലുള്ള പീറ്ററിന്റെ ഇടപെടല്‍ വർധിച്ചു. വിദ്യാർഥികളുടെ പ്രതിഷേധം കൈകാര്യം ചെയ്യുന്നതിലെ വീഴ്ച ചൂണ്ടിക്കാണിച്ച് സർവകലാശാല പ്രിന്‍സിപ്പലുമായാണ് ആദ്യ ഏറ്റുമുട്ടല്‍. ഇതിന് പിന്നാലെ സർവകലാശാലയില്‍ ഒരു കസേര പോലും പീറ്റർ ഹിഗ്‌സിന് നിഷേധിക്കപ്പെട്ടു.

പിന്നീട് കൂടുതല്‍ സ്റ്റാഫിനെ ആവശ്യപ്പെട്ടുകൊണ്ടുള്ള അസോസിയേഷന്‍ ഓഫ് യൂണിവേഴ്‌സിന്റെ ടീച്ചേഴ്‌സിന്റെ സമരത്തില്‍ പങ്കാളിയായതും കാര്യങ്ങള്‍ വഷളാക്കി. വിവാഹ ബന്ധത്തിലുണ്ടായ വിള്ളല്‍ വിഷാദത്തിലേക്കും പീറ്ററിനെ തള്ളിവിട്ടിരുന്നു.

ബോസണ്‍ കണിക നിർദേശിച്ചു, നൊബേല്‍ നേടി; പീറ്റർ ഹിഗ്‌സ് മാനുഷികപ്രശ്നങ്ങള്‍ക്കൊപ്പം നിലകൊണ്ട ഭൗതികശാസ്ത്രജ്ഞന്‍
ജോണ്‍ പില്‍ഗർ: ഇസ്രയേല്‍ വിമർശകൻ; മാനവികത ഉയർത്തിപ്പിച്ച മഹത്തായ മാധ്യമപ്രവർത്തകൻ

പീറ്റർ ഹിഗ്‌സ് കണ്ടെത്തികണികയെ ദൈവകണികയെന്നും (God Particle) ഒരു വിഭാഗം പിന്നീട് വിശേഷിപ്പിച്ചിരുന്നു. പീറ്റർ ഹിഗ്‌സിന് ഇത്തരം വിശേഷണങ്ങളോട് താല്‍പ്പര്യമില്ലായിരുന്നു. എന്നിരുന്നാലും മതവികാരം വൃണപ്പെടുത്താതിരിക്കാന്‍ എതിർപ്പുകള്‍ പരസ്യമായി പ്രകടിപ്പിക്കാന്‍ പീറ്റർ ഹിഗ്‌സ് തയ്യാറായില്ല. 'ഞാന്‍ ഒരു വിശ്വാസിയല്ല.

ചില വ്യക്തികള്‍ക്ക് ശാസ്ത്രവും ദൈവശാസ്ത്രവും തമ്മിലുള്ള വ്യത്യാസം മനസിലാക്കാനാകുന്നില്ല. ദൈവത്തിന്റെ അസ്ഥിത്വം തെളിയിക്കുന്നതാണ് എന്റെ കണ്ടെത്തലുകളെന്നു ചിലർ അവകാശപ്പെടുന്നതായും' പീറ്റർ ഹിഗ്‌സ് ചൂണ്ടിക്കാണിച്ചു.

logo
The Fourth
www.thefourthnews.in