കുറവുകളെ കരുത്താക്കാം, സ്വപ്‌നങ്ങൾ കീഴടക്കുന്ന 'ചിത്ര മോഡൽ'

തന്റെ ആഗ്രഹങ്ങളെക്കുറിച്ചും സ്വപ്ന്ങ്ങളെക്കുറിച്ചും ദി ഫോർത്തിനോട് സംസാരിക്കുകയാണ് ചിത്ര

കുറവുകൾ കരുത്താക്കി സ്വപ്‌നങ്ങൾ കീഴടക്കുക. കോവളം സ്വദേശി ചിത്ര തന്റെ ജീവിതംകൊണ്ട് കാണിച്ചു തരുന്നത് ഇതാണ്. ഇഷ്ടം തോന്നുന്ന കാര്യങ്ങൾ ചെയ്യാനും സ്വപ്നങ്ങൾക്ക് പിന്നാലെ പായാനും മറ്റുള്ളവരിൽ നിന്ന് ഒരൽപം വ്യത്യസ്തയാണെന്നത് ചിത്രക്കൊരു തടസമാവുന്നില്ല.

കുറവുകളെ കരുത്താക്കാം, സ്വപ്‌നങ്ങൾ കീഴടക്കുന്ന 'ചിത്ര മോഡൽ'
പുകമൂടുന്ന ഡൽഹി; എയർ പ്യൂരിഫയറുകൾ ഇല്ലാത്ത റിക്ഷാവാലകളും ശുചീകരണ തൊഴിലാളികളും കഴിയുന്നത് എങ്ങനെ?

എംടെക് വിദ്യാർത്ഥിനിയാണ് ചിത്ര. ഇരു കൈകൾക്കും ചെറിയ നീള കുറവുണ്ട്. കരാട്ടെയിൽ ബ്രൗൺ ബെൽറ്റ്. ജൂഡോ യെല്ലോ ബെൽറ്റ്. പെൻസിലും പെയിന്റും ഉപയോഗിച്ച് ചിത്രം വരക്കും. ഡിസൈൻ ചെയ്യും. സ്വന്തമായി ഡിസൈൻ ചെയ്ത ലക്കി ഡോളിന് പേറ്റന്റ് എടുത്തിട്ടുണ്ട്. മറ്റ് ആർട്ട് വർക്കുകൾ വേറെയും. അങ്ങനെ പലതും ഒരേ സമയം ചെയ്യുന്നയാളാണ് ചിത്ര.

കുറവുകളെ കരുത്താക്കാം, സ്വപ്‌നങ്ങൾ കീഴടക്കുന്ന 'ചിത്ര മോഡൽ'
നോട്ടുനിരോധനം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു; അസംഘടിത മേഖല പൂർണമായി തകർന്നെന്നും പറക്കാല പ്രഭാകർ

തന്റെ ആഗ്രഹങ്ങളൊന്നും മാറ്റി വെക്കാറില്ല. ഏതെങ്കിലും ഒരു കാര്യം തനിക്ക് സാധിക്കില്ലെന്നും ചിത്രക്ക് തോന്നിയിട്ടില്ല. തന്റെ ആഗ്രഹങ്ങളെക്കുറിച്ചും സ്വപ്ന്ങ്ങളെക്കുറിച്ചും ദി ഫോർത്തിനോട് സംസാരിക്കുകയാണ് ചിത്ര.

Related Stories

No stories found.
logo
The Fourth
www.thefourthnews.in