പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ ഒന്നാം സ്ഥാനം നേടുന്നു
പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ ഒന്നാം സ്ഥാനം നേടുന്നു ഫോട്ടോ: അജയ് മധു

കൊച്ചിയിൽ 'ഗരുഡൻ' പറന്നിറങ്ങി...

കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് രണ്ടാം സീസണിലെ അഞ്ചാം മത്സരത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ വിജയിയായി
Published on
ലീഗിലെ രണ്ടാം സീസണിലെ പിറവത്ത് നടന്ന നാലാമത് ജലോത്സവത്തിൽ ജേതാക്കളായ  കുമരകം എന്‍സിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന് ഫോട്ടോ ഫിനിഷിൽ പവർ പാണ്ടിയുടെ മുന്നിൽ കാലിടറിയാണ് ആദ്യ ഹീറ്റ്സിന്റെ ആരംഭം.
ലീഗിലെ രണ്ടാം സീസണിലെ പിറവത്ത് നടന്ന നാലാമത് ജലോത്സവത്തിൽ ജേതാക്കളായ കുമരകം എന്‍സിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന് ഫോട്ടോ ഫിനിഷിൽ പവർ പാണ്ടിയുടെ മുന്നിൽ കാലിടറിയാണ് ആദ്യ ഹീറ്റ്സിന്റെ ആരംഭം. ഫോട്ടോ: അജയ് മധു
വെള്ളം തീരെ കുറവായ മൂന്നാം ട്രാക്കിലാണ്  രണ്ടാം ഹീറ്റ്‌സിൽ  പള്ളാത്തുരുത്തി തുഴഞ്ഞത്. മൂന്ന് വള്ളങ്ങൾ ഒരുമിച്ച് തുഴഞ്ഞു വന്നാൽ മൂന്നാം ട്രാക്കിൽ നിന്ന് ആഴമുള്ള ട്രാക്കിലേക്ക് വള്ളം വലിഞ്ഞ് മാറുമെന്ന് മനസിലാക്കിയ പി.ബി.സി തുടക്കം മുതൽക്ക് ലീഡ് പിടിച്ച് രണ്ട് വള്ളപ്പാട് അകലെയാണ് തുഴഞ്ഞു കയറിയത്
വെള്ളം തീരെ കുറവായ മൂന്നാം ട്രാക്കിലാണ് രണ്ടാം ഹീറ്റ്‌സിൽ പള്ളാത്തുരുത്തി തുഴഞ്ഞത്. മൂന്ന് വള്ളങ്ങൾ ഒരുമിച്ച് തുഴഞ്ഞു വന്നാൽ മൂന്നാം ട്രാക്കിൽ നിന്ന് ആഴമുള്ള ട്രാക്കിലേക്ക് വള്ളം വലിഞ്ഞ് മാറുമെന്ന് മനസിലാക്കിയ പി.ബി.സി തുടക്കം മുതൽക്ക് ലീഡ് പിടിച്ച് രണ്ട് വള്ളപ്പാട് അകലെയാണ് തുഴഞ്ഞു കയറിയത് ഫോട്ടോ: അജയ് മധു
വാശിയേറിയ മൂന്നാം ഹീറ്റ്‌സിൽ ചമ്പക്കുളം ചുണ്ടനെയും വീയപുരം ചുണ്ടനെയും പിന്നിലാക്കി പായിപ്പാടൻ വിജയിയായതും മത്സരത്തിന്റെ ആവേശം കൂട്ടി
വാശിയേറിയ മൂന്നാം ഹീറ്റ്‌സിൽ ചമ്പക്കുളം ചുണ്ടനെയും വീയപുരം ചുണ്ടനെയും പിന്നിലാക്കി പായിപ്പാടൻ വിജയിയായതും മത്സരത്തിന്റെ ആവേശം കൂട്ടി ഫോട്ടോ: അജയ് മധു
ആദ്യ  ലൂസേഴ്‌സ് ഫൈനലിൽ മൂന്നാം ട്രാക്കിൽ യുബിസി കൈനകരി തുഴഞ്ഞ കാരിച്ചാൽ വള്ളം ചെളിയിൽ കുടുങ്ങി പിന്നിലായി.
ആദ്യ ലൂസേഴ്‌സ് ഫൈനലിൽ മൂന്നാം ട്രാക്കിൽ യുബിസി കൈനകരി തുഴഞ്ഞ കാരിച്ചാൽ വള്ളം ചെളിയിൽ കുടുങ്ങി പിന്നിലായി. ഫോട്ടോ: അജയ് മധു
വള്ളം വെട്ടിയപ്പോൾ ചാടിയ തുഴക്കാരെ കൂസാതെ ഫിനിഷ് ചെയ്ത യു.ബി.സിയുടെ സ്‌പോർട്സ്മാൻഷിപ്പ് കാണികളിൽ ആവേശമുയർത്തി
വള്ളം വെട്ടിയപ്പോൾ ചാടിയ തുഴക്കാരെ കൂസാതെ ഫിനിഷ് ചെയ്ത യു.ബി.സിയുടെ സ്‌പോർട്സ്മാൻഷിപ്പ് കാണികളിൽ ആവേശമുയർത്തി ഫോട്ടോ: അജയ് മധു
രണ്ടാം ലൂസേഴ്സ് ഫൈനലിൽ വീയപുരത്തിനെയും നടുഭാഗത്തെയും പിന്നിലാക്കി കേരള പോലീസ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ വിജയികളായി
രണ്ടാം ലൂസേഴ്സ് ഫൈനലിൽ വീയപുരത്തിനെയും നടുഭാഗത്തെയും പിന്നിലാക്കി കേരള പോലീസ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ വിജയികളായി ഫോട്ടോ: അജയ് മധു
മൂന്നാം ട്രാക്കിനെ പഴിച്ച് വീരുവിന്റെ ആരാധകർ ഗാലറിയിൽ രോഷം കൊണ്ടെങ്കിലും ഫൈനൽ മത്സരത്തിലെ ശ്രദ്ധാ കേന്ദ്രം അതെ മൂന്നാം ട്രാക്കിൽ മത്സരിക്കുന്ന കാട്ടിയിലേക്കായി
മൂന്നാം ട്രാക്കിനെ പഴിച്ച് വീരുവിന്റെ ആരാധകർ ഗാലറിയിൽ രോഷം കൊണ്ടെങ്കിലും ഫൈനൽ മത്സരത്തിലെ ശ്രദ്ധാ കേന്ദ്രം അതെ മൂന്നാം ട്രാക്കിൽ മത്സരിക്കുന്ന കാട്ടിയിലേക്കായി ഫോട്ടോ: അജയ് മധു
ട്രാക്ക് അറിഞ്ഞു വ്യക്തമായ ഗെയിംപ്ലാനോടെ കളിച്ച കാട്ടി  തുടക്കം  മുതൽ ഒരു വള്ളപ്പാട് ലീഡ് പിടിച്ചു. മൂന്നാം ട്രാക്കിൽ പലർക്കും പിഴച്ചിടത്ത്‌ തുഴഞ്ഞു കയറി. പങ്കായക്കാരുടെ മിടുക്കും പ്രകടമായി.
ട്രാക്ക് അറിഞ്ഞു വ്യക്തമായ ഗെയിംപ്ലാനോടെ കളിച്ച കാട്ടി തുടക്കം മുതൽ ഒരു വള്ളപ്പാട് ലീഡ് പിടിച്ചു. മൂന്നാം ട്രാക്കിൽ പലർക്കും പിഴച്ചിടത്ത്‌ തുഴഞ്ഞു കയറി. പങ്കായക്കാരുടെ മിടുക്കും പ്രകടമായി.ഫോട്ടോ: അജയ് മധു
പായിപ്പാടനെയും ആയാപറമ്പ് പാണ്ടിയെയും ഒരു വള്ളപ്പാടിന് പിന്നിലാക്കി  പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ ഒന്നാം സ്ഥാനം നേടുന്നു
പായിപ്പാടനെയും ആയാപറമ്പ് പാണ്ടിയെയും ഒരു വള്ളപ്പാടിന് പിന്നിലാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ ഒന്നാം സ്ഥാനം നേടുന്നു ഫോട്ടോ: അജയ് മധു
പി.ബി.സിയുടെ തുഴക്കാരന്റെ ആഹ്ളാദം
പി.ബി.സിയുടെ തുഴക്കാരന്റെ ആഹ്ളാദം ഫോട്ടോ: അജയ് മധു
കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ്  രണ്ടാം സീസണിലെ അഞ്ചാം മത്സരത്തിൽ വിജയികളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ
കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് രണ്ടാം സീസണിലെ അഞ്ചാം മത്സരത്തിൽ വിജയികളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻഫോട്ടോ: അജയ് മധു

Related Stories

No stories found.
logo
The Fourth
www.thefourthnews.in