രാഷ്ട്രപതിസ്ഥാനം ജനാധിപത്യത്തിന്റെ ശക്തി; 
പാവപ്പെട്ടവനും സ്വപ്‌നം കാണാന്‍ കരുത്ത് പകരുന്ന നേട്ടമെന്ന് ദ്രൗപദി മുര്‍മു

രാഷ്ട്രപതിസ്ഥാനം ജനാധിപത്യത്തിന്റെ ശക്തി; പാവപ്പെട്ടവനും സ്വപ്‌നം കാണാന്‍ കരുത്ത് പകരുന്ന നേട്ടമെന്ന് ദ്രൗപദി മുര്‍മു

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഉന്നമനത്തിന് പ്രഥമ പരിഗണന

പാവപ്പെട്ടവനും സ്വപ്‌നം കാണാന്‍ കരുത്ത് പകരുന്ന നേട്ടമെന്ന് രാജ്യത്തോട് പറഞ്ഞ് രാഷ്ട്രപതിയുടെ ആദ്യ പ്രസംഗം. ഗോത്രവര്‍ഗത്തില്‍പ്പെട്ട തന്നെ രാഷ്ട്രപതി സ്ഥാനത്ത് എത്തിച്ചത് ജനാധിപത്യത്തിന്റെ ശക്തിയാണ്. അതിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും ദ്രൗപദി മുര്‍മു പറഞ്ഞു. ഭരണഘടനാ ചുമതലകള്‍ നിഷ്പക്ഷമായി നിര്‍വഹിക്കും.

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഉന്നമനത്തിനാണ് പ്രഥമ പരിഗണന. ജനങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസമാണ് മുന്നോട്ടുപോകാനുള്ള ശക്തിയെന്ന് പറഞ്ഞ രാഷ്ട്രപതി ജനപ്രതിനിധികളെ നന്ദിയും അറിയിച്ചു . സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികത്തില്‍ രാഷ്ട്രപതിയാകുന്നത് ഭാഗ്യമായി കരുതുന്നു. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ പ്രയത്‌നിക്കണമെന്നും അവര്‍ പറഞ്ഞു.

പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി അധികാരമേറ്റു. ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച ആദ്യ രാഷ്ട്രപതിയും ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റുമാണ് മുര്‍മു

logo
The Fourth
www.thefourthnews.in