ബിജെപി മുക്ത ദക്ഷിണേന്ത്യ;
വെറുപ്പിന്റെ ചന്തയടപ്പിച്ച് സ്നേഹത്തിന്റെ കട തുറന്നെന്ന് രാഹുല്‍ ഗാന്ധി

ബിജെപി മുക്ത ദക്ഷിണേന്ത്യ; വെറുപ്പിന്റെ ചന്തയടപ്പിച്ച് സ്നേഹത്തിന്റെ കട തുറന്നെന്ന് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവര്‍ കര്‍ണാടകയിലെത്തിയിട്ടും ബിജെപിക്ക് കേവല ഭൂരിപക്ഷം നേടാനാകാത്ത സാഹചര്യത്തില്‍ തോല്‍വി സമ്മതിച്ച് ബിജെപി

രാജ്യത്താകമാനം കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കി കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം. കോണ്‍ഗ്രസിന്റെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് നേതാക്കളും രംഗത്തെത്തി. കര്‍ണാടകയില്‍ വെറുപ്പിന്റെ വ്യാപാരം അവസാനിപ്പിച്ച് സ്നേഹത്തിന്റെ കട തുറന്നെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്റെ വിജയത്തില്‍ പ്രവര്‍ത്തകരെയും നേതാക്കളെയും അഭിനന്ദിച്ച രാഹുല്‍ എല്ലാവര്‍ക്കും നന്ദിയുമറിയിച്ചു. ചങ്ങാത്ത മുതലാളിത്തത്തെ പാവപ്പെട്ടവരുടെ കരുത്ത് തോല്‍പ്പിച്ചതാണ് കര്‍ണാടകയില്‍ കണ്ടത്. സ്‌നേഹത്തോടെ മനസ് തുറന്നാണ് ഈ പോരാട്ടം കോണ്‍ഗ്രസ് നയിച്ചത്. രാജ്യത്തിനിഷ്ടം സ്‌നേഹമെന്ന് കര്‍ണാടക തെളിയിച്ചെന്നുമായിരുന്നു എഐസിസി ആസ്ഥാനത്ത് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ബിജെപി മുക്ത ദക്ഷിണേന്ത്യ;
വെറുപ്പിന്റെ ചന്തയടപ്പിച്ച് സ്നേഹത്തിന്റെ കട തുറന്നെന്ന് രാഹുല്‍ ഗാന്ധി
കൈപിടിച്ച് കർണാടക; മൂന്നരപ്പതിറ്റാണ്ടിലെ വലിയ ഭൂരിപക്ഷവുമായി കോൺഗ്രസ് അധികാരത്തിൽ, എല്ലാ മേഖലകളിലും ബിജെപിയ്ക്ക് തകർച്ച

കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചതോടെ വികാരാധീതനായി മാറുകയായിരുന്നു കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍. കര്‍ണാടക ഞാന്‍ തിരിച്ചു നല്‍കും എന്ന് സോണിയ ഗാന്ധിക്ക് ഉറപ്പ് നല്‍കിയിരുന്നു എന്നാണ് ഡി കെ ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഞാന്‍ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും മല്ലികാര്‍ജുന ഖാര്‍ഗെയ്ക്കും കര്‍ണാടക തിരിച്ചു പിടിച്ച് നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ജയിലിലായപ്പോള്‍ സോണിയാ ഗാന്ധി കാണാന്‍ വന്നത് മറക്കാനാകില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ബിജെപി മുക്ത ദക്ഷിണേന്ത്യ;
വെറുപ്പിന്റെ ചന്തയടപ്പിച്ച് സ്നേഹത്തിന്റെ കട തുറന്നെന്ന് രാഹുല്‍ ഗാന്ധി
കർണാടക തൂത്തുവാരി കോൺഗ്രസ്; വെറുപ്പിന്റെ ചന്തയടപ്പിച്ച് സ്നേഹത്തിന്റെ കട തുറന്നെന്ന് രാഹുൽ; തോൽവി സമ്മതിച്ച് ബിജെപി

2024 ലെ തിരഞ്ഞെടുപ്പിലേക്കുള്ള നാഴികക്കല്ലാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയമെന്ന് വിലയിരുത്തി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. '' ബിജെപിയുടെ ഭിന്നിപ്പ് ഭരണതന്ത്രം എപ്പോഴും വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ പാവപ്പെട്ട ജനങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസ് നിന്നു. ബിജെപി പണക്കാര്‍ക്കൊപ്പവും . ഒടുവില്‍ പാവപ്പെട്ടവര്‍ ജയിച്ചു. ഇതാണ് തിരഞ്ഞെടുപ്പിന്റെ കഥ'' വേണുഗോപാല്‍ പറയുന്നു. അതേ സമയം പ്രധാനമന്ത്രിയെ വിമര്‍ശിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ.''തന്റെ മുഖം കാണുമ്പോള്‍ ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്നാണ് പ്രധാനമന്ത്രി കരുതിയത് എന്നാലത് തെറ്റിപ്പോയി'' കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം കര്‍ണാടകയിലെ ബിജെപിയുടെ പരാജയത്തെ ഏറ്റെടുക്കുകായിരുന്നു കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ. ''ഈ പരാജയത്തിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. ഇങ്ങനെ സംഭവിക്കാന്‍ പല കാരണങ്ങളുമുണ്ട്. ആ കാരണങ്ങളെല്ലാം ഞങ്ങള്‍ കണ്ടുപിടിക്കും . വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്തും'' അദ്ദേഹം പറഞ്ഞു. ഇന്ന് വൈകീട്ടോടെ രാജിക്കത്ത് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കഴിവിന്റെ പരാമാവധി പരിശ്രമിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ കര്‍ണാടകയിലെത്തിയിട്ടും കേവലഭൂരിപക്ഷം നേടാനാകാത്തത് ദേശീയതലത്തിൽ തന്നെ ബിജെപിക്ക് വലിയ ക്ഷീണമാണ്.

logo
The Fourth
www.thefourthnews.in