ആത്മവിശ്വാസത്തോടെ കോൺഗ്രസ്, നേട്ടമുണ്ടാക്കുമെന്ന് ബിജെപി; നാല് സംസ്ഥാനങ്ങളിലെ ഫലം നാളെയറിയാം

ആത്മവിശ്വാസത്തോടെ കോൺഗ്രസ്, നേട്ടമുണ്ടാക്കുമെന്ന് ബിജെപി; നാല് സംസ്ഥാനങ്ങളിലെ ഫലം നാളെയറിയാം

തെലങ്കാന, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങി നാല് സംസ്ഥാനങ്ങളിലെ ഫലമാണ് ഡിസംബർ 3 ന് പ്രഖ്യാപിക്കുന്നത്

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നാല് സംസ്ഥാനങ്ങളിലെ ഫലം നാളെയറിയും. തിരഞ്ഞെടുപ്പ് നടന്ന മിസോറാമിലെ വോട്ടെണ്ണൽ തിങ്കളാഴ്ചയിലേക്ക് മാറ്റിവക്കുകയായിരുന്നു. തെലങ്കാന, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങി നാല് സംസ്ഥാനങ്ങളിലെ ഫലമാണ് ഡിസംബർ 3 ന് പ്രഖ്യാപിക്കുന്നത്.

രാവിലെ എട്ടുമണിയോടെ വോട്ടണ്ണൽ ആരംഭിക്കുന്ന സംസ്ഥാനങ്ങളിലെ ആദ്യ ഫലസൂചനകൾ രാവിലെ 11 മണിയോടെ അറിയാൻ കഴിയും. കർണാടക സംസ്ഥാനത്തെ ഫലം നാല് സംസ്ഥാനങ്ങളിലും ആവർത്തിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസ് ക്യാമ്പുകൾ പങ്കുവെയ്ക്കുന്നത്. മോദി പ്രഭാവം വോട്ടാക്കി മാറ്റാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് ബിജെപിയും പറയുന്നത്. കൂടെ തെലങ്കാനയിൽ ബിആർഎസും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

ആത്മവിശ്വാസത്തോടെ കോൺഗ്രസ്, നേട്ടമുണ്ടാക്കുമെന്ന് ബിജെപി; നാല് സംസ്ഥാനങ്ങളിലെ ഫലം നാളെയറിയാം
ലോക്‌സഭയ്ക്കുള്ള സെമി ഫൈനലാകുമോ 5 നിയമസഭാ തിരഞ്ഞെടുപ്പുകൾ? കണക്കുകൾ പറയുന്നതിങ്ങനെ

എന്നാൽ വിവിധ സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോളുകൾ പുറത്തുവന്നതോടെ പാർട്ടികൾക്ക് ആശങ്കകളുമുണ്ട്. ഛത്തീസ്ഗഡിൽ ഭരണത്തിൽ തുടരാനും തെലങ്കാനയിൽ ബിആർഎസിനെ താഴെയിറക്കി അധികാരത്തിൽ ഏറാനും കോൺഗ്രസിന് കഴിയുമെന്നുമാണ് എക്‌സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത്. പ്രതികൂല സാഹചര്യത്തിലും രാജസ്ഥാനിൽ ബിജെപി തന്നെ അധികാരത്തിൽ വരുമെന്നും പ്രവചനമുണ്ട്. മധ്യപ്രദേശിൽ ഇരുപാർട്ടികൾക്കും സാധ്യത കൽപ്പിക്കുന്നുണ്ട്.

ജാതി സർവേ മുൻനിർത്തിയായിരുന്നു നാല് സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ പ്രചാരണം. ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കുകയും വിവിധ ക്ഷേമപദ്ധതികൾ കോൺഗ്രസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതേസമയം മധ്യപ്രദേശിലെയും രാജസ്ഥാനിലെയും പാർട്ടിക്ക് അകത്ത് തന്നെയുള്ള തർക്കങ്ങളും ഇന്ത്യാ മുന്നണി സഖ്യം തിരഞ്ഞെടുപ്പിൽ നടപ്പാക്കാതെ ഇരുന്നതും കോൺഗ്രസിന് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളിൽ ഇന്ത്യാ മുന്നണികൾ പരസ്പരം മത്സരിക്കുന്നുണ്ട്. 2018 ലെ വോട്ടെടുപ്പിൽ നേരിയ വോട്ടുകൾക്ക് കോൺഗ്രസ് പരാജയപ്പെടുകയും ബിജെപി അധികാരത്തിൽ ഏറുകയും ചെയ്ത മണ്ഡലങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.

ആത്മവിശ്വാസത്തോടെ കോൺഗ്രസ്, നേട്ടമുണ്ടാക്കുമെന്ന് ബിജെപി; നാല് സംസ്ഥാനങ്ങളിലെ ഫലം നാളെയറിയാം
'എല്ലാ ബില്ലുകളും രാഷ്ട്രപതിക്ക് അയയ്‌ക്കാനുള്ളതല്ല, ഇങ്ങനെ ഒരവസ്ഥ നേരത്തെ ഉണ്ടായിട്ടില്ല': പിഡിടി ആചാരി അഭിമുഖം

ബിജെപിയിലേക്ക് വരികയാണെങ്കിൽ പ്രദേശിക നേതാക്കളെക്കാൾ നരേന്ദ്രമോദി - അമിത് ഷാ എന്നിവരിൽ കേന്ദ്രീകരിച്ചായിരുന്നു വിവിധ സംസ്ഥാനങ്ങളിലെ പ്രചാരണങ്ങൾ. ക്ഷേമപദ്ധതികൾക്ക് പുറമെ ജാതി രാഷ്ട്രീയവും വർഗീയ പ്രചാരണങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി ഉപയോഗിച്ചിരുന്നു. അതേസമയം രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരാളെ ചൂണ്ടിക്കാണിക്കാൻ ഇല്ലാതിരുന്നതടക്കം ബിജെപിക്ക് തിരിച്ചടിയാവാനുള്ള സാധ്യതകൾ ഉണ്ട്.

തെലങ്കാനയിൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിനെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമായിരുന്നു തിരഞ്ഞെടുപ്പ്. എന്നാൽ എക്‌സിറ്റ് പോളുകൾ പ്രകാരം തെലങ്കാനയിൽ ചന്ദ്രശേഖരറാവുവിനെ കോൺഗ്രസ് അധികാരത്തിൽ നിന്ന് ഇറക്കുമെന്നാണ് പറയുന്നത്. ചെറുപാർട്ടികൾ ഈ നാലു സംസ്ഥാനങ്ങളിലും പിടിക്കുന്ന വോട്ടുകൾക്കും സീറ്റുകൾക്കും വലിയ തിരഞ്ഞെടുപ്പ് ഫലത്തിലും ആര് അധികാരത്തിൽ ഏറണമെന്ന് തീരുമാനിക്കുന്നതിലും വലിയ ഘടകമാകും.

ഛത്തീസ്ഗഡിലും മിസോറാമിലുമാണ് അഞ്ച് സംസ്ഥാനങ്ങളിൽ ആദ്യം വോട്ടെടുപ്പ് നടന്നത്. നവംബർ 7 നായിരുന്നു ഇത്. ഛത്തീസ്ഗഢിലെ ആദ്യഘട്ടവോട്ടെടുപ്പിന് ശേഷം രണ്ടാം ഘട്ടവോട്ടെടുപ്പും മധ്യപ്രദേശിലെ വോട്ടെടുപ്പും നവംബർ 17നുമായിരുന്നു. രാജസ്ഥാനിൽ നവംബർ 23നും തെലങ്കാനയിൽ നവംബർ മുപ്പതിനുമായിരുന്നു വോട്ടെടുപ്പ്.

ആത്മവിശ്വാസത്തോടെ കോൺഗ്രസ്, നേട്ടമുണ്ടാക്കുമെന്ന് ബിജെപി; നാല് സംസ്ഥാനങ്ങളിലെ ഫലം നാളെയറിയാം
ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കാന്‍ കോൺഗ്രസ്: തെലങ്കാന നല്‍കുന്ന സൂചന
logo
The Fourth
www.thefourthnews.in