രേവന്ത് റെഡ്ഢി എന്ന ഗെയിം മേക്കർ; തെലങ്കാനയില്‍ വിജയം കണ്ട കോണ്‍ഗ്രസ് തന്ത്രം

രേവന്ത് റെഡ്ഢി എന്ന ഗെയിം മേക്കർ; തെലങ്കാനയില്‍ വിജയം കണ്ട കോണ്‍ഗ്രസ് തന്ത്രം

പ്രാദേശികമായി വലിയ സ്വീകാര്യതയുള്ളവരാണ് ദക്ഷിണേന്ത്യയിൽ ഗുണം ചെയ്യുക എന്നു കർണാടകയിൽ നിന്ന് കോൺഗ്രസ് പഠിച്ചു

തെലങ്കാനയിൽ കെ സി ആറിനെ കടപുഴക്കിയ ആ 54 കാരൻ ആരാണ്? രേവന്ത് റെഡി എന്ന ഒരു പ്രാദേശിക നേതാവിനെ കോൺഗ്രസ് എന്തിന് മുഖമാക്കി? മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി അസാമാന്യമായ ആത്മവിശ്വാസമാണ് കോൺഗ്രസ് തെലങ്കാനയിൽ കാണിച്ചത് എന്ന് പറയാം. തെലങ്കാന സംസ്ഥാന രൂപീകരണം മുതൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന കെ സി ആർ എന്ന അതികായനെ തോൽപ്പിക്കുക എന്നതാണ്.

രേവന്ത് റെഡ്ഢി എന്ന ഗെയിം മേക്കർ; തെലങ്കാനയില്‍ വിജയം കണ്ട കോണ്‍ഗ്രസ് തന്ത്രം
'മണ്ണിലിറങ്ങാത്ത മുഖ്യമന്ത്രി', ദേശീയ മോഹങ്ങൾ ബാക്കിയാക്കി കെ സി ആറിന്റെ വന്‍വീഴ്ച

2009ലും 2013ലും കോടങ്കലിൽ നിന്ന് ടി ഡി പി സ്ഥാനാർത്ഥിയായി മത്സരിച്ച് സംസ്ഥാന അസംബ്ലിയിലെത്തിയ രേവന്ത് റെഡ്ഢി നിലവിൽ കോൺഗ്രസിന്റെ പാർലമെന്റ് അംഗമാണ്. കോൺഗ്രസ് ഭരണം പിടിക്കുക എന്ന ഉദ്ദേശത്തിൽ മാത്രമല്ല ഇത്തവണ മത്സരിച്ചത് എന്നു വേണം മനസിലാക്കാൻ. കെ സി ആറിനെ അദ്ദേഹത്തിന്റെ തട്ടകത്തിൽ തന്നെ തോൽപ്പിക്കുക എന്ന വളരെ പ്രധാനപ്പെട്ട ദൗത്യമാണ് കോൺഗ്രസ് പാർട്ടി രേവന്ത് റെഡ്ഢിയെ ഏൽപ്പിച്ചത്.

ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടിയുടെ ഭാഗമായിരുന്ന രേവന്ത് റെഡ്ഢി 2018ലാണ് കോൺഗ്രസിന്റെ ഭാഗമാകുന്നത്. പ്രാദേശികമായി വലിയ സ്വീകാര്യതയുള്ളവരാണ് ദക്ഷിണേന്ത്യയിൽ ഗുണം ചെയ്യുക എന്നു കർണാടകയിൽ നിന്ന് കോൺഗ്രസ് പഠിച്ചതാണ്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം വിഭാഗങ്ങൾ ഒന്നടങ്കം കോൺഗ്രസിനൊപ്പം നിന്നിരുന്നു. ഇതിനു സമാനമായി തെലങ്കാനയിലെ മുസ്ലിം വിഭാഗം കൂടെ നിൽക്കുന്നത് പാർട്ടിക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. തെലങ്കാനയിലെ ജനസംഖ്യയുടെ 50 ലക്ഷത്തിലധികം മുസ്ലിങ്ങളാണ്. ഔദ്യോഗിക കണക്കുകൾ ലഭ്യമല്ലെങ്കിലും മുസ്ലിം വോട്ടർമാരുടെ എണ്ണം 40 ലക്ഷത്തോളം വരും.

logo
The Fourth
www.thefourthnews.in