കർണാടകയിൽ തൂക്കുസഭ പ്രവചിച്ച് എക്സിറ്റ് പോളുകൾ; കോൺഗ്രസിന് നേരിയ മുൻതൂക്കം, ജെഡിഎസ് നിർണായകം

കർണാടകയിൽ തൂക്കുസഭ പ്രവചിച്ച് എക്സിറ്റ് പോളുകൾ; കോൺഗ്രസിന് നേരിയ മുൻതൂക്കം, ജെഡിഎസ് നിർണായകം

ആകെ 224 നിയമസഭാ മണ്ഡലങ്ങളുള്ള കർണാടകയിൽ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പോരാട്ടമെന്ന സൂചന നൽകി എക്സിറ്റ് പോളുകൾ. എക്സിറ്റ് പോളുകളിൽ അഞ്ചെണ്ണവും കോൺഗ്രസിന് മുൻതൂക്കം എന്നാണ് പ്രവചിക്കുന്നത്. രണ്ട് സർവേകൾ ബിജെപിക്കാണ് മുൻതൂക്കം. ആർക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ഭൂരിപക്ഷം സർവേകളും. എച്ച് ഡി കുമാരസ്വാമിയുടെ ജനതാ ദൾ സെക്യുലർ (ജെഡിഎസ്) കിങ്മേക്കറാകുമെന്ന സൂചനകളും എക്സിറ്റ് പോളുകൾ നൽകുന്നു. ആകെ 224 നിയമസഭാ മണ്ഡലങ്ങളുള്ള കർണാടകയിൽ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്.

കേവലഭൂരിപക്ഷം നേടില്ലെങ്കിലും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് കൂടുതല്‍ ഏജന്‍സികളും പറയുന്നത്. 122 മുതൽ 140 വരെ സീറ്റുകൾ കോൺഗ്രസ് നേടുമെന്നാണ് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. ബിജെപി 62മുതൽ 80വരെയും ജെഡിഎസ് 20 മുതൽ 25 വരെയുമാണ് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ ഫലം. കോൺ​ഗ്രസിന് 94 മുതൽ 108 സീറ്റ് വരെയും ബിജെപിക്ക് 85 മുതൽ 100 സീറ്റ് വരെയും ജെഡിഎസിന് 24 മുതൽ 32 സീറ്റ് വരെയും ലഭിക്കുമെന്നാണ് റിപ്പബ്ലിക്ക് ടി വി മാർക്യൂ പ്രവചനം.

സീ ന്യൂസ് മെട്രിസ് പ്രവചന പ്രകാരം കോൺ​ഗ്രസിന് 103 മുതൽ 118 സീറ്റുവരെയും ബിജെപിക്ക് 79 സീറ്റ് മുതൽ 94 സീറ്റും ജെഡിഎസിന് 25 മുതൽ 33 സീറ്റുവരെയും ലഭിക്കും. ടൈംസ് നൗ ഇടിജി സർവെ കോൺ​ഗ്രസിന് 113ഉം ബിജെപിക്ക് 85ഉം ജെഡിഎസിന് 23 വരെയും ലഭിക്കുമെന്ന് പറയുന്നു.

മറ്റ് ഫലങ്ങൾ:

ടി വി 9 എക്സിറ്റ് പോൾ 
കോൺഗ്രസ് 99 - 109

ബിജെപി - 88 -98

ജെഡിഎസ് - 21-26

ന്യൂസ് നേഷൻ സി ജി എസ്
കോൺഗ്രസ് 86

ബിജെപി 114 

ജെഡിഎസ് 21

ഇന്ത്യ ടിവി-സിഎൻഎക്സ്

കോൺഗ്രസ് 110-120

ബിജെപി 80-90

ജെഡിഎസ് 20-24

സുവർണ ന്യൂസ്-ജൻ കി ബാത്ത്

കോൺഗ്രസ് 91-106

ബിജെപി 94-117

ജെഡിഎസ് 14-24

ജെഡി(എസ്) 20-ഓളം സീറ്റുകൾ നേടിയേക്കുമെന്നാണ് മിക്ക സർവേകളും പ്രവചിക്കുന്നത്. 2018ലെ തിരഞ്ഞെടുപ്പിൽ പാർട്ടി 37 സീറ്റുകൾ നേടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ശക്തമായ പ്രചാരണം നടത്തിയ ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുമ്പോൾ 2024ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തമായ തിരിച്ചുവരവാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രകാരം മുംബൈ-കർണാടക മേഖലയിലെ 50ൽ 28 സീറ്റുകളും കോൺഗ്രസ് നേടിയേക്കും.അതേസമയം, 50ൽ 21 സീറ്റും ബിജെപി നേടുമെന്നും ജനതാദളിന് (സെക്കുലർ) ഒരു സീറ്റ് മാത്രമേ ലഭിക്കൂ എന്നും എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. മധ്യ കർണാടകയിലെ 23-ൽ 12 സീറ്റുകളും കോൺഗ്രസ് നേടുമെന്നാണ് ഇന്ത്യാ ടുഡേയുടെ എക്സിറ്റ് പോൾ ഫലം. എന്നാൽ തീരദേശ കർണാടക ബിജെപി തൂത്തുവാരും. തീരദേശകർണാടക ബിജെപിയുടെ ശക്തികേന്ദ്രമാണ്.

കർണാടകയിൽ 224 നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ വൈകിട്ട് അഞ്ച് മണി വരെ 65.69ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. രാമനഗരയിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്, 63.36 ശതമാനം. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം മെയ് 13ന് പ്രഖ്യാപിക്കും.

logo
The Fourth
www.thefourthnews.in