'സിദ്ധരാമയ്യയുമായി അഭിപ്രായ ഭിന്നതകളില്ല, ഞാന്‍ ത്യാഗം സഹിച്ചവന്‍': ഡി കെ ശിവകുമാര്‍

'സിദ്ധരാമയ്യയുമായി അഭിപ്രായ ഭിന്നതകളില്ല, ഞാന്‍ ത്യാഗം സഹിച്ചവന്‍': ഡി കെ ശിവകുമാര്‍

ഡി കെ ശിവകുമാറിന്റെയും സിദ്ധരാമയ്യയുടെയും പേരുകളാണ് കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും ഉയര്‍ന്നുകേൾക്കുന്നത്

ദക്ഷിണേന്ത്യന്‍ രാഷ്ട്രീയഭൂപടത്തില്‍നിന്ന് ബിജെപിയെ തുരത്തിയോടിച്ചതിനു പിന്നാലെ കര്‍ണാടകയില്‍ ആരായിരിക്കും മുഖ്യമന്ത്രിയെന്ന കാര്യത്തിൽ കോൺഗ്രസിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ഈ സാഹചര്യത്തിൽ സിദ്ധരാമയ്യയുമായി തനിക്ക് ഭിന്നതകളില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍.

'സിദ്ധരാമയ്യയുമായി അഭിപ്രായ ഭിന്നതകളില്ല, ഞാന്‍ ത്യാഗം സഹിച്ചവന്‍': ഡി കെ ശിവകുമാര്‍
മുഖ്യമന്ത്രിയാര്? കോൺഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ന്; സിദ്ധരാമയ്യയ്ക്ക് സാധ്യത

''ഞങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നാണ് ചിലര്‍ പറയുന്നത്. ഞങ്ങള്‍ക്കിടയില്‍ യാതൊരു ഭിന്നതകളുമില്ല. പാര്‍ട്ടിക്കുവേണ്ടി പല തവണ ത്യാഗം ചെയ്തിട്ടുണ്ട്. ത്യാഗം സഹിച്ചാണ് സിദ്ധരാമയ്യക്കൊപ്പം നിന്നത്. മന്ത്രിയായിരുന്നപ്പോഴും സഹിച്ചില്ലേ? സിദ്ധരാമയ്യയോട് സഹകരിച്ചില്ലേ,'' ഡി കെ ശിവകുമാര്‍ തുംകൂരിൽ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

'സിദ്ധരാമയ്യയുമായി അഭിപ്രായ ഭിന്നതകളില്ല, ഞാന്‍ ത്യാഗം സഹിച്ചവന്‍': ഡി കെ ശിവകുമാര്‍
ബസവരാജ്‌ ബൊമ്മെ രാജിവച്ചു; ഗവർണറുടെ വസതിയിലേക്ക് പ്രമുഖ നേതാക്കളുടെ ആരുടേയും അകമ്പടിയില്ലാതെ ബൊമ്മെ
  സിദ്ധരാമയ്യയും ഡി കെ ശിവകുമാറും
സിദ്ധരാമയ്യയും ഡി കെ ശിവകുമാറും

കര്‍ണാടകയിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാൻഡിന്റെ പരിഗണനയിലുള്ള പേരുകളാണ് ഡി കെ ശിവകുമാറും സിദ്ധരാമയ്യയും. കര്‍ണാടകയിലെ മുഖ്യമന്ത്രിയെന്ന വിശേഷണവുമായി ഇരു നേതാക്കളുടെ അനുയായികളും പോസ്റ്ററുകളും ഫ്‌ളെക്‌സുകളും പതിക്കാനുള്ള ശ്രമം തകൃതിയായി നടത്തുന്നതിനിടയിലാണ് ശിവകുമാറിന്റെ വെളിപ്പെടുത്തല്‍.

കര്‍ണാടകയില്‍ ഉജ്വലം വിജയം കൈവരിച്ച കോണ്‍ഗ്രസിന്റെ പ്രധാന വെല്ലുവിളിയാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കൽ. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാണ്. എല്ലാ എംഎൽഎമാരെയും വിളിച്ചുചേർത്തുള്ള നിയമസഭാകക്ഷിയോഗത്തിൽ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ധാരണയുണ്ടാകും.

'സിദ്ധരാമയ്യയുമായി അഭിപ്രായ ഭിന്നതകളില്ല, ഞാന്‍ ത്യാഗം സഹിച്ചവന്‍': ഡി കെ ശിവകുമാര്‍
സത്യപ്രതിജ്ഞ ആഘോഷമാക്കാൻ കർണാടക കോൺഗ്രസ്; ബിജെപി ഇതര മുഖ്യമന്ത്രിമാർക്കും ക്ഷണമുണ്ടാകും

മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും തിരഞ്ഞെടുക്കാനുള്ള അധികാരം ഹൈക്കമാന്റിനു നല്‍കുന്ന പ്രമേയം ഇന്നത്തെ യോഗത്തില്‍ പാസാക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങള്‍ നൽകുന്ന സൂചന. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയോടെ മുഖ്യമന്ത്രി സ്ഥാനത്തെത്താന്‍ കൂടുതൽ സാധ്യത മുതിര്‍ന്ന നേതാവായ സിദ്ധരാമയ്യയ്ക്കാണ്. ഇത് തന്റെ അവസാന തിരഞ്ഞെടുപ്പാണെന്ന് സിദ്ധരാമയ്യ മുന്‍പ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അതേസമയം, പാര്‍ട്ടിയുടെ പ്രധാന ശക്തി കേന്ദ്രമായ ഡി കെ ശിവകുമാറിനെ ഒഴിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. ട്രബിള്‍ ഷൂട്ടര്‍ എന്നറിയപ്പെടുന്ന ഡി കെ ശിവകുമാര്‍ സംസ്ഥാന കോണ്‍ഗ്രസിലെ നിര്‍ണായക ശക്തിയാണ്. കര്‍ണാടകയില്‍ മാത്രമല്ല, രാജസ്ഥാന്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും പാര്‍ട്ടി പ്രതിസന്ധി നേരിട്ടപ്പോള്‍ രക്ഷകന്റെ വേഷത്തിലെത്തിയ ഡി കെ ദേശീയ നേതൃത്വത്തിന് ഏറെ പ്രിയപ്പെട്ടവനാണ്. സുപ്രധാന മന്ത്രി സ്ഥാനം ശിവകുമാറിനു വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചന.

ജെ ഡി എസ് സ്ഥാനാര്‍ഥി ബി.നാഗരാജുവിനെ 1,22,392 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസിന്റെ ചാണക്യനെന്നറിയപ്പെടുന്ന ഡി കെ ശിവകുമാര്‍ നിയമസഭയിലേക്ക് വീണ്ടും കടന്നുവരുന്നത്. സംസ്ഥാനത്ത് ഉയര്‍ന്ന ഭൂരിപക്ഷം നേടിയ നേതാവും ശിവകുമാറാണ്.

logo
The Fourth
www.thefourthnews.in