മിസോറാമിൽ ആര്? ചരിത്രം സൃഷ്ടിക്കുമോ സെഡ്പിഎം; വോട്ടെണ്ണൽ  8 മണിക്ക് ആരംഭിക്കും

മിസോറാമിൽ ആര്? ചരിത്രം സൃഷ്ടിക്കുമോ സെഡ്പിഎം; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും

വിശ്വാസികളുടെ ആവശ്യപ്രകാരം ഞായറാഴ്ച നടത്തേണ്ടിയിരുന്ന മിസോറാമിലെ വോട്ടെണ്ണൽ തിങ്കളാഴ്ചത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു

മിസോറാമിൽ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണെൽ രാവിലെ 8 മണിക്ക് ആരംഭിക്കും.വിശ്വാസികളുടെ ആവശ്യപ്രകാരം ഇന്നലെ നടക്കേണ്ടിയിരുന്ന വോട്ടെണ്ണല്‍ ഇന്നത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. 40 നിയമസഭ മണ്ഡലങ്ങളുള്ള മിസോറാമിൽ ഭരണകക്ഷിയായ മിസോറാം നാഷണൽ ഫ്രണ്ടും സോറാം പീപ്പിൾസ് മൂവ്‌മെന്റും തമ്മിലാണ് പ്രധാനപോരാട്ടം. കോൺഗ്രസും ബിജെപിയും മത്സരരംഗത്ത് ഉണ്ടെങ്കിലും ഭരണത്തിലേക്ക് എത്താനുള്ള സീറ്റുകൾ കിട്ടാനുള്ള സാധ്യത വളരെ കുറവാണ്.

മിസോറാമിൽ ആര്? ചരിത്രം സൃഷ്ടിക്കുമോ സെഡ്പിഎം; വോട്ടെണ്ണൽ  8 മണിക്ക് ആരംഭിക്കും
കഥ അവസാനിച്ചിട്ടില്ല; തെലുഗ്‌ മണ്ണില്‍ 'ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടി'യുടെ തിരിച്ചുവരവ്

സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാവാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. 23 സീറ്റുകളിൽ മാത്രമാണ് ബിജെപി സംസ്ഥാനത്ത് മത്സരിക്കുന്നത്. 4 സീറ്റുകളിൽ ആംആദ്മി പാർട്ടിയും മത്സരിക്കുന്നുണ്ട്. ശക്തമായ ത്രികോണ മത്സരമാണ് ഇത്തവണ മിസോറാമിൽ നടക്കുന്നത്.

കോൺഗ്രസും പ്രാദേശിക പാർട്ടിയായ മിസോറാം നാഷണൽ ഫ്രണ്ടും മാറി മാറി ഭരിച്ചു കൊണ്ടിരുന്ന മിസോറാമിൽ പ്രാദേശിക പാർട്ടികളുടെ സഖ്യമായ സോറം പീപ്പിൾസ് മൂവ്‌മെന്റ് രൂപീകരിച്ചതോടെയാണ് ശക്തമായ ത്രികോണ മത്സരം ആരംഭിച്ചത്.

2018 ലെ സംസ്ഥാന തിരഞ്ഞെടുപ്പിലാണ് സോറം പീപ്പിൾസ് മൂവ്‌മെന്റ് അഥവാ സെഡ്പിഎം രൂപീകരിക്കുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യുന്നത്. സോറം നാഷണൽ പാർട്ടി, മിസോറാം പീപ്പിൾസ് കോൺഫറൻസ്, സോറം എക്‌സോഡസ് കോൺഫറൻസ്, സോറം റിഫോർമേഷൻ ഫ്രണ്ട്, മിസോറാം പീപ്പിൾസ് പാർട്ടി, സോറം ഡെമോക്രാറ്റിക് ഫ്രണ്ട് എന്നീ പ്രാദേശിക പാർട്ടികൾ ചേർന്ന് രൂപീകരിച്ച സെഡ്പിഎം പിന്നീട് രാഷ്ട്രീയ പാർട്ടിയായി മാറി. ഇതിനിടെ സോറം നാഷണലിസ്റ്റ് പാർട്ടി സെഡ് പിഎമ്മിൽ നിന്ന് വിട്ടുപോയെങ്കിലും മറ്റൊരു പ്രാദേശിക പാർട്ടിയായ ഹമർ പീപ്പിൾസ് കൺവെൻഷൻ സെഡ്പിഎമ്മുമായി സഖ്യത്തിലായി.

മിസോറാമിൽ ആര്? ചരിത്രം സൃഷ്ടിക്കുമോ സെഡ്പിഎം; വോട്ടെണ്ണൽ  8 മണിക്ക് ആരംഭിക്കും
ആരാണ് വെങ്കട്ടരമണ റെഡ്ഡി? കെസിആറിനെയും രേവന്ത് റെഡ്ഡിയെയും മലര്‍ത്തിയടിച്ച ജയന്റ് കില്ലര്‍

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 36 സീറ്റുകളിൽ മത്സരിച്ച പാർട്ടി 8 സീറ്റുകളിൽ വിജയിക്കുകയും ചെയ്തു. മിസോറാമിൽ തൂക്കുമന്ത്രി സഭയ്ക്കുള്ള സാധ്യതയാണ് വിവിധ എക്‌സിറ്റ് പോളുകൾ കാണിക്കുന്നതെങ്കിലും മിസോറാമിൽ ചരിത്രം തിരുത്തി സെഡ് പി എം അധികാരത്തിൽ ഏറുമെന്നാണ് ഇന്ത്യ ടുഡെയുടെ എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്.

രാവിലെ പത്ത് മണിയോടെ സംസ്ഥാനത്തെ ആദ്യ ഫല സൂചനകൾ ലഭ്യമാകും. നിലവിലെ സാഹചര്യത്തിൽ സെഡ് പി എം പിടിക്കുന്ന സീറ്റുകളായിരിക്കും മിസോറാമിൽ ആര് ഭരിക്കണമെന്ന് തീരുമാനിക്കുക.

logo
The Fourth
www.thefourthnews.in