അധികാരത്തിലെത്തിയാല്‍ അസംഘടിത മേഖലക്കായി 3000 കോടിയുടെ ക്ഷേമ നിധി; ബെംഗളൂരുവിലെ തൊഴിലാളികളുമായി സംവദിച്ച് രാഹുല്‍ ഗാന്ധി

അധികാരത്തിലെത്തിയാല്‍ അസംഘടിത മേഖലക്കായി 3000 കോടിയുടെ ക്ഷേമ നിധി; ബെംഗളൂരുവിലെ തൊഴിലാളികളുമായി സംവദിച്ച് രാഹുല്‍ ഗാന്ധി

സ്വിഗി, സൊമാറ്റോ, ബ്ലിങ്ക് ഇറ്റ്, ഡെന്‍സോ എന്നീ കമ്പനികളിലെ ഡെലിവറി തൊഴിലാളികളുമായായിരുന്നു രാഹുലിന്റെ കൂടിക്കാഴ്ച

ബെംഗളൂരുവിലെ അസംഘടിത മേഖലയിലെ തൊഴിലാളികളുമായി സംവദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നഗരത്തിലെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലകളായ സ്വിഗി, സൊമാറ്റോ, ബ്ലിങ്ക് ഇറ്റ്, ഡെന്‍സോ എന്നിവിടങ്ങളിലെ ഡെലിവറി തൊഴിലാളികളുമായാണ് രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്. നിരന്തരം അവഗണിക്കപ്പെടുന്ന അസംഘടിത മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ രാഹുല്‍ ഗാന്ധി ചോദിച്ചറിഞ്ഞു.കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അസംഘടിത തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് നിലവില്‍ വരുമെന്നും 3000 കോടി രൂപ ഇതിനായി വകയിരുത്തുമെന്നും

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അസംഘടിത തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് നിലവില്‍ വരുമെന്നും 3000 കോടി രൂപ ഇതിനായി വകയിരുത്തുമെന്നും രാഹുൽ

തുച്ഛമായ വരുമാനവും കുതിച്ചുയരുന്ന ഇന്ധന വിലയും ജോലി ദുഷ്‌ക്കരമാക്കുന്നതായി ഡെലിവറി തൊഴിലാളികള്‍ പറഞ്ഞു. വേതന വ്യവസ്ഥ പുനഃക്രമീകരിക്കാനും മിനിമം വേതനം ഉറപ്പാക്കാനും വേണ്ട നടപടികള്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പ്രതീക്ഷിക്കാമെന്ന് രാഹുല്‍ പറഞ്ഞു. അസംഘടിത മേഖലയുടെ ഉന്നമനത്തിനായുള്ള കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലുള്ള പദ്ധതികളെക്കുറിച്ച് രാഹുല്‍ വിശദീകരിച്ചു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അസംഘടിത തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് നിലവില്‍ വരുമെന്നും 3000 കോടി രൂപ ഇതിനായി വകയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ കര്‍ണാടക പി സി സി ഏര്‍പ്പെടുത്തിയ കൂടിക്കാഴ്ചയില്‍ ഡെലിവറി തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്തു

ബെംഗളൂരുവില്‍ മാത്രം അസംഘടിത മേഖലയില്‍ രണ്ടു ലക്ഷത്തോളം തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്കുകള്‍. ക്ഷേമ നിധി ബോര്‍ഡ് രൂപീകരിക്കുമെന്ന പ്രഖ്യാപനം വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കു കൂട്ടല്‍. നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ കര്‍ണാടക പി സി സി ഏര്‍പ്പെടുത്തിയ കൂടിക്കാഴ്ചയില്‍ ഡെലിവറി തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്തു. കോഫിയും മസാല ദോശയും നല്‍കി രാഹുല്‍ ഗാന്ധി ഇവരെ സ്വീകരിച്ചു.

ഭക്ഷണവും സംവാദവും കഴിഞ്ഞതിനു ശേഷം ഡെലിവറി തൊഴിലാളിക്കൊപ്പം ഇരു ചക്ര വാഹനത്തില്‍ രാഹുല്‍ ഹോട്ടല്‍ വളപ്പില്‍ യാത്ര ചെയ്തു. കര്‍ണാടക സര്‍ക്കാരിന്റെ നാല്‍പതു ശതമാനം കമ്മീഷന്‍ വ്യവസ്ഥയിലെ അഴിമതി എങ്ങനെയാണ് സാധാരണക്കാരെ ബാധിക്കുന്നതെന്നു യാത്രയില്‍ രാഹുല്‍ വിശദീകരിച്ചു കൊടുത്തു.തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിന് മുന്നോടിയായി ബെംഗളൂരുവില്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന മെഗാ റാലിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു രാഹുല്‍ ഗാന്ധി.

logo
The Fourth
www.thefourthnews.in