പരസ്പരം മത്സരിച്ച് തോറ്റ 'ഇന്ത്യ'; കോണ്‍ഗ്രസ് അയഞ്ഞിരുന്നെങ്കില്‍ വിധി മറ്റൊന്നായേനെ, മുന്നണിയുടെ ഭാവിയെന്ത്?

പരസ്പരം മത്സരിച്ച് തോറ്റ 'ഇന്ത്യ'; കോണ്‍ഗ്രസ് അയഞ്ഞിരുന്നെങ്കില്‍ വിധി മറ്റൊന്നായേനെ, മുന്നണിയുടെ ഭാവിയെന്ത്?

ഒരുമിച്ചു നിന്നിരുന്നെങ്കില്‍ ചിത്രം മറ്റൊന്നാകുമായിരുന്നു എന്നുറപ്പുണ്ടായിരുന്നിട്ടും കലഹിച്ചു നിന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന് ഇനിയെന്ത് സംഭവിക്കും?

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് നടന്ന സെമി ഫൈനല്‍ ആയിരുന്നു അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ്. നാല് സംസ്ഥാനങ്ങളിലെ ഫലം വന്നപ്പോള്‍ ബിജെപിക്ക് വന്‍ മുന്നേറ്റം കാഴ്ചയവയ്ക്കാനായി. തെലങ്കാനയില്‍ മാത്രമൊതുങ്ങിയ കോണ്‍ഗ്രസ്, മധ്യപ്രദേശിലും രാജസ്ഥാനിലും വമ്പന്‍ തിരിച്ചടി ഏറ്റുവാങ്ങി. കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഡിസംബര്‍ ആറിന് ഇന്ത്യാ മുന്നണി യോഗം വിളിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. നാല് സംസ്ഥാനങ്ങളുടെ വിധിയെഴുത്ത് ഇന്ത്യാ മുന്നണിക്ക് നല്‍കുന്ന പാഠം എന്താണ്? ഒരുമിച്ചു നിന്നിരുന്നെങ്കില്‍ ചിത്രം മറ്റൊന്നാകുമായിരുന്നു എന്നുറപ്പുണ്ടായിരുന്നിട്ടും കലഹിച്ചു നിന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന് ഇനിയെന്ത് സംഭവിക്കും?

കോണ്‍ഗ്രസിന്റെ 'ഓവര്‍ കോണ്‍ഫിഡന്‍സ്' തിരിച്ചടിയായി

26 പാര്‍ട്ടികളുടെ സഖ്യം രൂപീകരിച്ച് ഒരുമാസം തികയുന്നതിന് മുന്‍പാണ് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അതുകൊണ്ടുതന്നെ, 'ഇന്ത്യയും' ബിജെപിയും തമ്മിലാണ് പോരാട്ടമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. എന്നാല്‍, അഞ്ച് സംസ്ഥാനങ്ങളിലും സഖ്യം സാധ്യമായില്ല.

പരസ്പരം മത്സരിച്ച് തോറ്റ 'ഇന്ത്യ'; കോണ്‍ഗ്രസ് അയഞ്ഞിരുന്നെങ്കില്‍ വിധി മറ്റൊന്നായേനെ, മുന്നണിയുടെ ഭാവിയെന്ത്?
ഇത്തവണ 'കനല്‍ ഒരു തരിയായി' സിപിഐ; രാജസ്ഥാനിൽ കൈയിലുണ്ടായിരുന്ന രണ്ടും നഷ്ടമായി സിപിഎം

മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും മറ്റു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. തെലങ്കാനയില്‍ മാത്രം സിപിഐയ്ക്ക് ഒരു സീറ്റ് നല്‍കി. മാത്രവുമല്ല പ്രാദേശിക പാര്‍ട്ടികള്‍ക്ക് കരുത്തുള്ള മണ്ഡലങ്ങളില്‍ക്കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യപിക്കുകയും ചെയ്തു. മുന്നണി മര്യാദ പാലിച്ച് സീറ്റ് വിഭജനം നടത്തണമെന്ന് കോണ്‍ഗ്രസിനോട് എസ്പിയും എഎപിയും ഇടത് പാര്‍ട്ടികളും ആവശ്യപ്പെട്ടു. എന്നാല്‍ ഇത് മുഖവിലയ്‌ക്കെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസിന് എതിരെ പരസ്യമായി രംഗത്തുവന്നു. എന്നിട്ടും കോണ്‍ഗ്രസ് തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോയില്ല.

പിന്നാലെ, സമാജ്‌വാദി പാര്‍ട്ടി മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 80 സീറ്റിലാണ് എസ്പി മത്സരിച്ചത്. എഎപി 60ലും സിപിഎം 4 സീറ്റിലും മത്സരിച്ചു. ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് 62 സീറ്റിലൊതുങ്ങി. ബിജെപി 166 സീറ്റ് നേടി ഭരണത്തുടര്‍ച്ചയിലേക്ക്. പ്രതിപക്ഷ സഖ്യമായി മത്സരിച്ചിരുന്നെങ്കില്‍ മധ്യപ്രദേശില്‍ ചിത്രം മറ്റൊന്നായേനെ.

പരസ്പരം മത്സരിച്ച് തോറ്റ 'ഇന്ത്യ'; കോണ്‍ഗ്രസ് അയഞ്ഞിരുന്നെങ്കില്‍ വിധി മറ്റൊന്നായേനെ, മുന്നണിയുടെ ഭാവിയെന്ത്?
കഥ അവസാനിച്ചിട്ടില്ല; തെലുഗ്‌ മണ്ണില്‍ 'ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടി'യുടെ തിരിച്ചുവരവ്

രാജസ്ഥാനിലും സമാന സാഹചര്യമാണുണ്ടായത്. അവസാന നിമിഷം വരെ സഖ്യനീക്കത്തിന് ശ്രമിച്ച സിപിഎമ്മിനെ കോണ്‍ഗ്രസ് കണ്ടില്ലെന്ന് നടിച്ചു. ഗത്യന്തരമില്ലാതെ സിപിഎം 17 സീറ്റില്‍ തനിച്ച് മത്സരിച്ചു. ആം ആദ്മി പാര്‍ട്ടി 86 സീറ്റുകളിലാണ് മത്സരിച്ചത്. ഫലം വന്നപ്പോള്‍, ബിജെപിക്ക് ഭരണം. 115 സീറ്റിലാണ് ബിജെപി ജയിച്ചത്. കോണ്‍ഗ്രസ് 69 സീറ്റിലൊതുങ്ങി.

തെലങ്കാനയില്‍ മാത്രമാണ് കോണ്‍ഗ്രസിന് മുന്നേറാനായത്. ഇവിടെ ഒരു സീറ്റ് സിപിഐക്ക് നല്‍കി. സഖ്യശ്രമം നടത്തിയ സിപിഎമ്മിനെ നിരാശരാക്കി. തുടര്‍ത്ത് 19 സീറ്റില്‍ സിപിഎം തനിച്ച് മത്സരിച്ചു. ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് തനിച്ച് മത്സരിച്ചു. ഫലം വന്നപ്പോള്‍ പാര്‍ട്ടി 35 സീറ്റിലൊതുങ്ങി. ബിജെപി 53 സീറ്റ് നേടി.

ഇന്ത്യയുടെ വിധി എന്ത്?

കോണ്‍ഗ്രസിന്റെ അനുചിതമായ തീരുമാനമാണ് ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന നിര്‍ണായക തിരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാന്‍ സാധിക്കാതെ പോയതെന്ന് മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം ഉന്നയിക്കും. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് അഖിലേഷ് യാദവ് നേരത്തെ പ്രഖ്യാപിച്ചു കഴിഞ്ഞു. ആം ആദ്മി പാര്‍ട്ടിയും ഇടഞ്ഞ് നില്‍ക്കുകയാണ്. സഖ്യശ്രമങ്ങള്‍ക്ക് തുടക്കമിട്ട നിതീഷ് കുമാര്‍ ആകട്ടെ, കോണ്‍ഗ്രസിന്റെ 'വല്ല്യേട്ടന്‍ കളിയില്‍' അസ്വസ്ഥനാണ്. കോണ്‍ഗ്രസിന് അവരുടെ കാര്യത്തില്‍ മാത്രമാണ് ചിന്തയെന്ന് നിതീഷ് നേരത്തെ വിമര്‍ശനം ഉന്നയിച്ചു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മാത്രം വിശാല സഖ്യം മതിയെന്നാണ് കോണ്‍ഗ്രസ് നിലപാട്. യുപിയില്‍ കോണ്‍ഗ്രസിന് ശക്തിയില്ലെന്നും സഖ്യമായി മത്സരിക്കുന്നില്‍ അര്‍ത്ഥമില്ലെന്നുമാണ് അഖിലേഷ് യാദവിന്റെ നിലപാട്. ഡല്‍ഹിയില്‍ വിട്ടുവീഴ്ചയില്ലെങ്കില്‍ പഞ്ചാബില്‍ കൂടെനില്‍ക്കില്ലെന്നാണ് എഎപി വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം വിഷയങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അഞ്ച് നിയമസഭ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് തനിച്ച് മത്സരിച്ചത്.

പരസ്പരം മത്സരിച്ച് തോറ്റ 'ഇന്ത്യ'; കോണ്‍ഗ്രസ് അയഞ്ഞിരുന്നെങ്കില്‍ വിധി മറ്റൊന്നായേനെ, മുന്നണിയുടെ ഭാവിയെന്ത്?
കോണ്‍ഗ്രസിന് 'ഹൃദയ'പൂര്‍വം റ്റാറ്റാ ബൈ ബൈ; മൂന്നിടത്തും മിന്നിത്തിളങ്ങി താമര, തെലങ്കാന മാത്രം 'കൈ'യടക്കി

മുന്നണി രൂപീകണ സമയത്ത് മിതത്വം പാലിച്ച കോണ്‍ഗ്രസ്, പിന്നീട് മറ്റു കക്ഷികളുടെ അഭിപ്രായങ്ങള്‍ക്ക് വേണ്ടത്ര വിലകല്‍പ്പിച്ചിട്ടില്ല. പരസപരം മത്സരിച്ച് നശിക്കാനാണോ മുന്നണി രൂപീകരിച്ചത് എന്ന ചോദ്യം മറ്റു കക്ഷികള്‍ ഉയര്‍ത്തുന്നു. അതേമയം, കോണ്‍ഗ്രസിനെ മാത്രം കടന്നാക്രമിച്ചുകൊണ്ടിരുന്ന ബിജെപി, മുന്നണി രൂപീകരണത്തിന് ശേഷം മറ്റു പാര്‍ട്ടികളെയും ആക്രമിക്കാന്‍ തുടങ്ങിയെന്നതും പ്രസക്തമാണ്. ഇന്ത്യാ മുണിയിലെ ഓരോ നേതാക്കളെയും കടന്നാക്രമിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാക്കളും ഈ തിരഞ്ഞെടുപ്പ് കാലത്ത് ചെയ്തത്. ഇത് ഇനിയും കടുക്കാനാണ് സാധ്യത.

logo
The Fourth
www.thefourthnews.in