'ആടുജീവിതത്തിനായി പഠനം പോലും നഷ്ടപ്പെടുത്തി'; ഗോകുൽ കെആർ അഭിമുഖം

'ആടുജീവിതത്തിനായി പഠനം പോലും നഷ്ടപ്പെടുത്തി'; ഗോകുൽ കെആർ അഭിമുഖം

ആടുജീവിതം സിനിമ വിശേഷങ്ങൾ പങ്കുവച്ച് നടൻ ഗോകുൽ കെആർ

ആടുജീവിതം മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുമ്പോള്‍ പൃഥ്വിരാജ് അവതരിപ്പിച്ച നജീബിനൊപ്പം ചര്‍ച്ചയാവുകയും വേദനയാവുകയും ചെയ്ത കഥാപാത്രമാണ് ഹക്കീം. കോഴിക്കോട് സ്വദേശിയായ കെ ആര്‍ ഗോകുലാണ് ഹക്കീമായി വെള്ളിത്തിരയില്‍ എത്തിയത്. ആടുജീവിതത്തിനായി ആറുവര്‍ഷമാണ് ഗോകുല്‍ മാറ്റിവച്ചത്. ഇടയ്ക്ക് പഠനം പോലും ആടുജീവിതത്തിനായി മുടങ്ങി. ദ ഫോര്‍ത്തിനൊപ്പം വിശേഷങ്ങളുമായി ഗോകുല്‍ കെ ആർ

സിനിമയുടെ ചിത്രീകരണത്തിന് മുമ്പ്, ഒരു ചായ ഇട്ടു തന്ന് അടുത്ത് വന്നിരുന്ന് പൃത്വിരാജ് പേടിയുണ്ടോ എന്ന് ചോദിച്ചു, ഉണ്ടെന്നു മറുപടി പറഞ്ഞു. ഗോകുൽ പറയുന്നു. ഡിഗ്രി ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ജോർദാനിൽ ഷൂട്ടിന് പോയത്. അതിനു മുമ്പ് തന്നെ നല്ലോണം ഭക്ഷണം കഴിച്ച് തടിക്കേണ്ട ആവശ്യമുണ്ടായിരുന്നു. അതിനു വേണ്ടി കോളേജിൽ ഭക്ഷണം കൊണ്ടുവന്ന് ഇടയ്ക്കിടയ്ക്ക് കഴിക്കുമായിരുന്നു. സിനിമ തീർക്കാൻ സാധിക്കില്ലേ എന്ന അനിശ്ചിതത്വം കോവിഡ് സമയത്തുണ്ടായിരുന്നു. പിന്നീട് വെള്ളവും കാപ്പിയും മാത്രം കുടിച്ച് തടികുറയ്ക്കാൻ ശ്രമിച്ചു. ഗോകുൽ ഓർത്തെടുക്കുന്നു.

'ആടുജീവിതത്തിനായി പഠനം പോലും നഷ്ടപ്പെടുത്തി'; ഗോകുൽ കെആർ അഭിമുഖം
ശരീരത്തെ മാധ്യമമാക്കാന്‍ തിരഞ്ഞെടുത്ത സ്വയം പീഡനത്തിന്റെ വഴികള്‍; ക്രിസ്റ്റ്യൻ ബെയ്ൽ മുതല്‍ പൃഥ്വിരാജ് വരെ

"പതിനഞ്ച് ദിവസങ്ങളൊക്കെ ഞാൻ കുളിക്കാതെ ഇരുന്നിരുന്നു. പടം കണ്ടിറങ്ങി ബ്ലെസി സാറിനെ കണ്ടപ്പോൾ സാർ എന്നെ ഒന്ന് നോക്കി. അതിൽ എല്ലാമുണ്ട്." ഗോകുൽ പറയുന്നു. സംവിധായകൻ ബ്ലെസി ഇപ്പോഴും തനിക്കൊരു മകന്റെ സ്ഥാനം തന്നിരുന്നതായും ഗോകുൽ പറയുന്നു.

logo
The Fourth
www.thefourthnews.in