ടിപി വധം രാഷ്ട്രീയ കൊലപാതകമാണെന്ന് വിശ്വസിക്കുന്നില്ല: അഡ്വ. മഞ്ചേരി ശ്രീധരൻ നായർ

കേസ് വിസ്താരം നടന്നുകൊണ്ടിരിക്കെ വി എസ് അച്ചുതാനന്ദൻ കെ കെ രമയെ കാണാൻ പോയത് വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടാക്കി

ടി പി ചന്ദ്രശേഖരന്‍ കൊലപാതകം രാഷ്ട്രീയ കൊലപാതകമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് അഡ്വ. മഞ്ചേരി ശ്രീധരൻ നായർ. കെട്ടിട നിര്‍മാണ കരാറുമായി ബന്ധപ്പെട്ട് കരാറുകാരനുമായുണ്ടായ തർക്കമാണ് കൊലയ്ക്ക് പിന്നില്‍ എന്നാണ് തനിക്ക് കിട്ടിയിട്ടുള്ള വിവരം. കേസ്സിൽ യഥാർത്ഥ പ്രതികളെ ശിക്ഷിച്ചിട്ടില്ലെന്നും അഡ്വ. ശ്രീധരൻ നായർ ദ ഫോര്‍ത്തിനോട് പ്രതികരിച്ചു. അഭിഭാഷകരുടെ കേസ് ഡയറി എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടിപി വധക്കേസിന്റെ വിശദാംശങ്ങൾ ആദ്യവസാനം പഠിച്ച വ്യക്തിയാണ് താനെന്ന് വ്യക്തമാക്കിയായിരുന്നു ഇതൊരു രാഷ്ട്രീയ കൊലപാതകമാണന്ന് വിശ്വസിക്കുന്നില്ലെന്ന് അഡ്വ. ശ്രീധരൻ നായർ ചൂണ്ടിക്കാട്ടിയത്.

ടിപി കേസ് നടപടികള്‍ക്കിടെ വി എസ് അച്യുതാനന്ദൻ കെ കെ രമയെ കാണാൻ പോയത് വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടാക്കി എന്നും അഡ്വ. ശ്രീധരൻ നായർ തുറന്നു പറഞ്ഞു. രമയുടെ നിരവധി ഹര്‍ജികൾ കോടതി തള്ളിയിരുന്നു. നിയമ സംവിധാനങ്ങൾ ഒപ്പമില്ലന്ന് ആരോപിച്ച സമയത്തായിരുന്നു വി എസിന്റെ സന്ദര്‍ശനം.

കെ കെ രമയുടെ വിസ്താരത്തിനിടെ ഇതെ കുറിച്ച് ചോദിച്ചപ്പോ വി എസിനെ അറിയില്ലെന്ന് പറഞ്ഞു. അതു വരെ കണ്ണീർ ബാഷ്പത്തിലായിരുന്ന രമ ചിരിച്ചുകൊണ്ടാണിതിന് മറുപടി പറഞ്ഞതെന്നും അഡ്വ. ശ്രീധരൻ നായർ പറയുന്നു. മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കൂടിയായ മഞ്ചേരി ശ്രീധരൻ നായരുടെ അഭിമുഖത്തിന്റെ പൂർണ രൂപം അഭിഭാഷകരുടെ കേസ് ഡയറിയിൽ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in