മാനേജർ ഇല്ല, വാട്സപ്പുമില്ല!

സിനിമയിലേക്ക് വരുന്നത് എളുപ്പമാണ്, ഇവിടെ നിലനിൽക്കലും അതിജീവിക്കലുമാണ് കഠിനമെന്ന് രജിഷ വിജയൻ

സിനിമയിൽ തുല്യത എന്നത് ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ജെൻഡറിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല വിവേചനം ഉള്ളത്. സിനിമയിൽ ഉള്ള ഹയർആർക്കിയുടെ അടിസ്ഥാനത്തിൽ അത് പല തരത്തിൽ നിലനിൽക്കുന്നുണ്ട്. എനിക്ക് വിവേചനം നേരിടേണ്ടി വരുന്നില്ല എന്നതുകൊണ്ട് അതില്ലെന്നോ ഉണ്ടെന്നോ പറയാൻ എനിക്ക് കഴിയില്ല.

സിനിമയിലേക്ക് വരുന്നത് എളുപ്പമാണ്, ഇവിടെ നിലനിൽക്കലും അതിജീവിക്കലുമാണ് കഠിനം. ചെയ്ത കഥാപാത്രങ്ങളേക്കാൾ മികച്ചത് നമ്മെ തേടിയെത്തുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഏറ്റവും സത്യസന്ധമായി അഭിപ്രായം പറയുന്നവർ നമ്മുടെ ചുറ്റും ഇല്ലെങ്കിൽ നമ്മൾ തെറ്റിദ്ധരിപ്പിക്കപ്പെടും.

എനിക്കെന്തെങ്കിലും ചെയ്യാൻ ഉള്ള കഥാപാത്രങ്ങളെ എന്നെ തേടി വരാറുള്ളൂ. തുടക്കം മുതലേ തിരഞ്ഞെടുത്ത കഥാപാത്രങ്ങൾ കാരണമാവാം അത്. സിനിമയും കഥാപാത്രവും തിരഞ്ഞെടുക്കുന്നത് രണ്ട് കാര്യങ്ങൾ നോക്കിയാണ്. സിനിമയിൽ എത്ര സമയം ഉണ്ടെന്നതല്ല, എന്റെ കഥാപാത്രം ആ സിനിമയിൽ നിന്ന് മൈനസ് ചെയ്താൽ ആ സിനിമയിൽ എങ്ങനെ പ്രതിഫലിക്കും എന്നതാണ് പ്രധാനമായി നോക്കാറുള്ളത്. മറ്റൊന്ന് ആവർത്തന സ്വഭാവമുള്ള കഥാപാത്രങ്ങൾ ചെയ്യാതിരിക്കുക എന്നതാണ് .

കരിയറിൽ ഏറ്റവും നിർണായകമായത് ജൂൺ എന്ന ചിത്രമാണ്. അന്യഭാഷകളിലേക്ക് വന്ന എല്ലാ ഓഫറും ജൂൺ കണ്ടിട്ടാണ്. മലയാളത്തിൽ ആയാലും ഒരു നടി എന്ന നിലക്ക് എന്നെ വെച്ച് പുതിയ ചിത്രങ്ങൾ ആലോചിക്കാൻ ജൂണിന്റെ വിജയം സഹായിച്ച് കാണണം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in