പ്രണയാർദ്രമാക്കുന്ന മഴപ്പാട്ടുകള്‍

മഴയും മേഘവുമൊക്കെ കാളിദാസന്റെ കാലം മുതൽ തന്നെ പ്രണയത്തിനും വിരഹത്തിനും ഇന്ധനം പകരുന്ന അജൈവമായ ഘടകങ്ങളാണ്

കാലമെത്രയോക്കെ മാറിയാലും ചരിത്രം അസ്തമിച്ചാലും ഭൂമിയുടെയും മഴയുടെയും കോലങ്ങൾ മാറി മാറി വന്നാലും മനുഷ്യനുള്ളിടത്തോളം കാലം പ്രണയവും മഴ അവനിലുണ്ടാക്കുന്ന ആർദ്രമായ അനുഭൂതികളും ഒരിക്കലും അവസാനിക്കില്ല. മഴയും മേഘവുമൊക്കെ കാളിദാസന്റെ കാലം മുതൽ തന്നെ പ്രണയത്തിനും വിരഹത്തിനും ഇന്ധനം പകരുന്ന അജൈവമായ ഘടകങ്ങളാണ്. അതിനെ നമ്മുടെ കവികളും ഗാനരചയിതാക്കളും എല്ലാ കാലത്തും വളരെ മനോഹരമായി തന്നെ ഉപയോഗിച്ചു പോരുകയും ചെയ്യുന്നു.

'മേഘം പൂത്ത് തുടങ്ങി മോഹം പെയ്തു തുടങ്ങി' എന്ന പത്‌മരാജൻ ചിത്രമായ തൂവാനത്തുമ്പികളിൽ ഗാനം മലയാളിയുടെ വർണാഭമായ ഓർമകളുടെ ഭാഗമാണ്. തൂവാനത്തുമ്പികളിൽ മഴ തന്നെ ഒരു പ്രധാന കഥാപാത്രമാണ്. ക്ലാരയും ജയകൃഷ്ണനും ഏതെങ്കിലും വിധേന ബന്ധപ്പെടുന്ന സമയങ്ങളിലെല്ലാം മഴയുടെ സാന്നിധ്യം ഉണ്ടാകുന്നുണ്ട്. മേഘം പൂത്തുതുടങ്ങുമ്പോൾ കാമുകൻ/ കാമുകി യുടെ ഉള്ളിൽ മോഹം പൂത്തു തുടങ്ങുന്നുവെന്നാണ് ഗാനം സൂചിപ്പിക്കുന്നത്. അതുപോലെ തന്നെ പ്രണയിക്കുന്നവരുടെ എല്ലാ വിധ വികാരങ്ങളെയും ഉൾക്കൊള്ളിച്ച ഒരു മഴപ്പാട്ടാണ് 'പ്രണയമണിത്തൂവൽ പൊഴിയും പവിഴ മഴ' എന്ന അഴകിയ രാവണനിലെ ഗാനം.

അരികിൽ വരുമ്പോൾ പനിനീർ മഴ

അകലത്തു നിന്നാൽ കണ്ണീർ മഴ

മിണ്ടു ന്നതെല്ലാം തെളിനീർ മഴ

പ്രിയ ചുംബനങ്ങൾ പൂന്തേൻ മഴ

എന്നാണ് കൈതപ്രം എഴുതുന്നത്. മനസ്സിൽ പ്രണയത്തിന്റെയും വിരഹത്തിന്റെയും ഓർമകൾ നിറയ്ക്കുന്ന നിരവധി ഗാനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് നമ്മുടെ മലയാള ഗാനശാഖ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in