നാസര്‍ ഫൈസിയുടെ സ്ത്രീ വിരുദ്ധ യുദ്ധങ്ങള്‍

നാസര്‍ ഫൈസിയുടെ സ്ത്രീ വിരുദ്ധ യുദ്ധങ്ങള്‍

യാഥാസ്ഥിതിക സംഘടനകളും സമൂഹങ്ങളും ഭയക്കുന്നത് ആത്മാഭിമാനമുള്ള സ്ത്രീകളെയാണ്

സിപിഎമ്മും ഡിവൈഎഫ്ഐയും മുസ്‌ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്താൻ ശ്രമിക്കുന്നുവെന്ന വിവാദ പരാമർശം കഴിഞ്ഞ ദിവസം നടത്തിയത് എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി ആണ്. കേരളത്തില്‍ മിശ്ര വിവാഹം പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്നതാണ് നാസർ ഫൈസിയുടെ പ്രധാന ആശങ്ക.

നാസര്‍ ഫൈസിയുടെ സ്ത്രീ വിരുദ്ധ യുദ്ധങ്ങള്‍
മ്യാൻമറിൽ കൂടുതൽ രൂക്ഷമായി റോഹിങ്ക്യൻ പ്രതിസന്ധി; രാജ്യത്തെ റോഹിങ്ക്യൻ - ബുദ്ധ സംഘർഷങ്ങളുടെ ചരിത്രം

മിശ്ര വിവാഹം നടന്നാല്‍ മാത്രമെ മതേതരത്വം നില്‍നില്‍ക്കുവെന്ന് പറഞ്ഞുള്ള പ്രചാരണമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. ലവ് ജിഹാദായാലും അതുപോലുള്ള മറ്റ് ആരോപണങ്ങളായാലും, തങ്ങളുടെ മത ബോധത്തെ തൃപ്തിപ്പെടുത്തുന്ന ഘട്ടത്തില്‍ മാത്രമെ യാഥാസ്ഥിതിക സംഘടനകള്‍ പുരോഗമന സമൂഹത്തോട് ചേര്‍ന്നു നില്‍ക്കുന്നുവെന്നതാണ് യാഥാർഥ്യം.

നാസര്‍ ഫൈസിയുടെ സ്ത്രീ വിരുദ്ധ യുദ്ധങ്ങള്‍
കർണിസേന മേധാവിയുടെ കൊലപാതകത്തിനു പിന്നിലും ബിഷ്ണോയി സംഘം; ആരാണ് ഗോഗമേദി, എന്താണ് കർണി സേന ?

യാഥാസ്ഥിതിക സംഘടനകളും സമൂഹങ്ങളും ഭയക്കുന്നത് ആത്മാഭിമാനമുള്ള സ്ത്രീകളെയാണ്. സ്ത്രീകളുടെ സ്വയം നിര്‍ണായവകാശമാണ് ഇക്കൂട്ടരെ അസ്വസ്ഥരാക്കുന്നത്. സ്ത്രീകള്‍ പൊതു ജീവിതം നയിക്കുന്നതും സ്വന്തം നിലയില്‍ തീരുമാനമെടുക്കുന്നതും സാംസ്‌കാരിക ശോഷണമായി ഇവര്‍ കാണുന്നു. വംശശുദ്ധി മാഹാത്മ്യവും സ്ത്രീ വിരുദ്ധതയും പറഞ്ഞ് പൊതു സമൂഹത്തിൽ അപഹാസ്യരാവുകയാണ് ഇക്കൂട്ടർ.

logo
The Fourth
www.thefourthnews.in