'മെജോയെപ്പോലെ പണ്ട് ഞാനും ടോക്‌സിക്കായിരുന്നു'; ഡിനോയ് പൗലോസ് അഭിമുഖം

നടനും തിരക്കഥാ കൃത്തുമായ ഡിനോയ് പൗലോസ് തന്‍റെ പുതിയ ചിത്രത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ദ ഫോര്‍ത്ത് അഭിമുഖത്തില്‍

മെജോയെപ്പോലെ ഒരുകാലത്ത് ഞാനും ചെറിയ രീതിയില്‍ ടോക്‌സിക്കായിരുന്നുവെന്ന് തിരക്കഥാകൃത്തും നടനുമായ ഡിനോയ് പൗലോസ്. ''എപ്പോഴും എന്നെ വിളിച്ചോണ്ടിരുന്നില്ലെങ്കില്‍ ഞാന്‍ പിണങ്ങുമായിരുന്നു. അതുകൊണ്ട് എന്നെ വേണ്ടെന്ന് വച്ചവരുമുണ്ട്. പിന്നീട് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലെ ചര്‍ച്ചകളില്‍ നിന്നൊക്കെയാണ് സ്വയം തിരുത്തിയത്. തെറ്റുകള്‍ സംഭവിച്ചും തിരുത്തിയുമാണല്ലോ നമ്മള്‍ വളരുന്നത്,'' ദ ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡിനോയ് പറഞ്ഞു.

അറിവില്ലായ്മ കൊണ്ടാവാം, ഇപ്പോള്‍ പോലും മൊത്തമായും പൊളിറ്റിക്കലി കറക്ട് ആയി ജിവിക്കുന്ന ഒരാളല്ല ഞാന്‍. ഈ സമൂഹത്തില്‍ പൊളിറ്റിക്കലി കറക്ടായി മാത്രം ജീവിക്കാന്‍ ആരെക്കൊണ്ടും പറ്റുമെന്ന് തോന്നുന്നില്ല. പറയാം, എഴുതാം എന്നല്ലാതെ യഥാര്‍ത്ഥ ജീവിതത്തിലേയ്ക്ക് 24 മണിക്കൂര്‍ ക്യാമറ വച്ചാല്‍ എല്ലാവരും പെര്‍ഫെക്ടായിരിക്കുമോയെന്ന് സംശയമുണ്ടെന്നും 'വിശുദ്ധ മെജോ' സിനിമയുടെ തിരക്കാകൃത്തും നായകനുമായ ഡിനോയ് പൗലോസ് പറഞ്ഞു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in